Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോയിച്ചൻ ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ കെ.സി.എസ് അനുശോചന യോഗം വെള്ളിയാഴ്ച ക്നാനായ സെന്ററിൽ

ജോയിച്ചൻ ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ കെ.സി.എസ് അനുശോചന യോഗം വെള്ളിയാഴ്ച ക്നാനായ സെന്ററിൽ

ജോയിച്ചൻ പുതുക്കുളം

 

ഷിക്കാഗോ: ഷിക്കാഗോ ക്നാനായ സൊസൈറ്റി മുൻ പ്രസിഡന്റായിരുന്ന ജോയിച്ചൻ ചെമ്മാച്ചേലിന്റെ നിര്യാണത്തിലുള്ള അനുശോചന യോഗം ഫെബ്രുവരി 15-നു വൈകുന്നേരം 7 മണിക്ക് ഡസ്പ്ലെയിൻസിലുള്ള ക്നാനായ സെന്ററിൽ വച്ചു നടത്തുന്നു.

ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ്, ഷിക്കാഗോയിലെ രണ്ട് ക്നാനായ പള്ളികളുടേയും ട്രസ്റ്റി, ഷിക്കാഗോ കെ.സി.വൈ.എൽ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ ഷിക്കാഗോയിലെ ക്നാനായ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ജോയിച്ചൻ. അതോടൊപ്പം തികഞ്ഞ ഒരു മനുഷ്യസ്നേഹിയും, കലാകാരനും, ബിസിനസുകാരനുമായിരുന്ന അദ്ദേഹത്തിന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു സുഹൃദ് വലയമുണ്ട്.

ജോയിച്ചന്റെ മരണവാർത്ത അറഞ്ഞ ഉടൻ മുൻ നിശ്ചയിച്ചിരുന്ന കെസി.എസിന്റെ പ്രവർത്തനോദ്ഘാടന പരിപാടികൾ മാറ്റിവയ്ക്കുകയുണ്ടായി. തൽസമയം ജോയിച്ചന്റെ ആത്മശാന്തിക്കായി ക്നാനായ സെന്ററിൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തുകയുണ്ടായി. ഫാ. തോമസ് മുളവനാൽ, കെ.സി.എസ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ജോയിച്ചനോടൊപ്പം പ്രവർത്തിച്ച കെ.സി.എസ്, കെ.സി.സി.എൻ.എ, പാരീഷ് ഭാരവാഹികളും സുഹൃത്തുക്കളും ജോയിച്ചന്റെ കരുതലും കരുണയും ഏറ്റുവാങ്ങിയ അനേകരം തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് ഷിക്കാഗോയിലെ മുഴുവൻ ജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ അറിയിച്ചു. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP