Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ.സി.സി.എൻ.എ കൺവെൻഷൻ: രജിസ്ട്രേഷൻ കിക്കോഫ് വർണ്ണാഭമായി

കെ.സി.സി.എൻ.എ കൺവെൻഷൻ: രജിസ്ട്രേഷൻ കിക്കോഫ് വർണ്ണാഭമായി

ജോയിച്ചൻ പുതുക്കുളം

 

ലോസ് ആഞ്ചലസ്: അടുത്ത വർഷം ലോസ് ആഞ്ചലസിൽ വച്ച് നടക്കുന്ന ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ)യുടെ ദേശീയ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്കോഫും ക്നാനായ നൈറ്റും വർണ്ണശബളമായി നടത്തപ്പെട്ടു. ലോസ് ആഞ്ചലസ് ക്നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

കെ.സി.സി.എൻ.എ പ്രസിഡന്റ് അലക്സ് മഠത്തിൽതാഴെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലോസ് ആഞ്ചലസ് അസോസിയേഷൻ പ്രസിഡന്റ് ജോൺ വള്ളിപടവിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി.എൻ.എ ട്രഷറർ ഷിജു അപ്പോഴിയിൽ, ലോസ് ആഞ്ചലസ് അസോസിയേഷൻ ഭാരവാഹികളായ റാണി ജിജോ ചാമക്കാല, തുഷാര പൂഴിക്കാല, ജോസ് കുന്നത്തളായിൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ സംബന്ധിച്ച ലോസ് ആഞ്ചലസിലെ മുഴുവൻ അംഗങ്ങളും കൺവെൻഷന് രജിസ്റ്റർ ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കല പരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടി.

എലിസബത്ത് ഫിലിപ്പ് ചാത്താമ്പടത്തിൽ ദമ്പതികൾ കൺവെൻഷന്റെ സിൽവർ സ്പോൺസറായും, ആലീസ് സിറിയക് പൂവത്തുങ്കൽ, മരിയ ജോണി മുട്ടത്തിൽ ദമ്പതികൾ മെഗാ സ്പോൺസറായും കടന്നുവന്നു. സെലിൻ ജോസ് പതിയിൽ, ഫിലോമിനാ ബാബു ചെട്ടിയാത്ത്, സ്മിത സന്തു വള്ളിപടവിൽ, ഷേർളി പയസ് പൂഴിക്കാല, സെലിൻ ജോസ് എടാട്ടുകുന്നേൽ, സോണിയ അനിൽ മറ്റപ്പള്ളിക്കുന്നേൽ, സുനിത ഷിജു അപ്പോഴിയിൽ, റെജിമോൾ മോനായി മാമ്മൂട്ടിൽ, സ്മിത മാത്തുകുട്ടി അമ്മായികുന്നേൽ, അനിത അനീഷ് അട്ടയിൽ, ദിനു ജോജി മണലേൽ, ലിസ്‌ബത്ത് കുര്യാക്കോസ് ചാഴികാട്ട് എന്നിവരാണ് ലോസ് ആഞ്ചലസിൽ നിന്നുള്ള ഗ്രാൻഡ് സ്പോൺസേഴ്സ്.

കൺവെൻഷൻ ചെയർമാൻ അനിൽ മറ്റപ്പള്ളികുന്നേലിന്റെ നേതൃത്വത്തിൽ, മുപ്പതിലധികം സബ് കമ്മിറ്റികളുള്ള വിപുലമായ സംഘാടക സമിതി, കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തനമാരംഭിച്ചു. 2020 ജൂലൈ 23 മുതൽ 26 വരെ ലോസ് ആഞ്ചൻസിലെ ഒണ്ടാരിയോ കൺവെൻഷൻ സെന്ററിൽ വച്ചാണ് 14ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ നടത്തുന്നത്.സിജോയ് പറപ്പള്ളി അറിയിച്ചതാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP