Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൻജ് ഓണാഘോഷം 14 ന്

കാൻജ്  ഓണാഘോഷം 14 ന്

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ് ) ഓണാഘോഷം 14 ന് നടത്തപ്പെടുന്നു. നോർത്ത് ബ്രോൻസ്‌വിക് ഹൈസ്‌കൂൾ  ഓഡിറ്റോറിയത്തിൽ വച്ച്  നടത്തപ്പെടുന്ന ഓണാഘോഷത്തിൽ പഞ്ചവാദ്യ മേളങ്ങളുടേയും,  താലപ്പൊലിയേന്തിയ യുവതികളുടെയും  ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും വിവിധ തനതു കേരള കലാരുപങ്ങൾ ഉൾക്കൊള്ളിച്ചുള്ള  ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്.

സിത്താർ പാലസ് ഒരുക്കുന്ന  സ്‌പെഷ്യൽ ഓണസദ്യ  പരിപാടിക്ക്  കൊഴുപ്പ് പകരും.  രാഷ്ട്രീയ സാമൂഹിക സിനിമാ രംഗങ്ങളിലെ പ്രശസ്തർ  പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന കോമഡി സ്‌കിറ്റ് ഡാൻസ് തുടങ്ങിയ  കലാപരിപാടികളിൽ  അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാർ പങ്കെടുക്കുന്നു. മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോയും ഒപ്പം നിരവധി ഗായകരും ചേർന്ന് ഒരുക്കുന്ന  സംഗീത സായാഹ്നം  കാൻജ് ഓണാഘോഷത്തിനു  മാറ്റ് കൂട്ടും. കാൻജ് മാസ്റ്റർപീസ് അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികൾ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്.

ഓണം പ്രോഗ്രാം കൺവീനർ സ്വപ്‌ന രാജേഷ്, ഹരികുമാർ രാജൻ ,മാലിനി നായർ എന്നിവരുടെ നേതൃത്വത്തിൽ  ഓണം പ്രോഗ്രാം ടിക്കറ്റ് കിക്ക് ഓഫ് ചടങ്ങിൽ ദിലീപ് വർഗീസ്, തോമസ് മൊട്ടക്കൽ തുടങ്ങിയ അനേകം പ്രമുഖർ പ്രസിഡന്റ് ജെ പണിക്കരുടെ കൈയിൽ നിന്നും ടിക്കറ്റുകൾ ഏറ്റുവാങ്ങി ഔപചാരികമായി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ജിബി തോമസ്,   മാലിനി നായർ, സണ്ണി വാളിപ്‌ളാക്കൽ, സജി പോൾ,ഷീല ശ്രീകുമാർ ഉൾപെടെ വിപുലമായ കമ്മിറ്റിയാണ് ഈവർഷത്തെ ഓണാഘോഷത്തിന് നേതൃത്വം നൽകുന്നത്.

പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്നും ആദ്യം ടിക്കറ്റ് എടുക്കുന്നവർക്കുള്ള പ്രത്യേക സൗജന്യങ്ങൾ ലഭിക്കുന്നതിന് KANJ വെബ്‌സൈറ്റ്   www.kanj.org സന്ദർശിക്കണമെന്ന് ട്രഷറർ ജെയിംസ് ജോർജ് നിർദേശിച്ചു. നന്ദിനി മേനോൻ,സോബിൻ ചാക്കോ, ദീപ്തി നായർ,അബ്ദുള്ള സൈദ്, ജോസഫ് ഇടിക്കുള തുടങ്ങിയവർ പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി അണിയറയിൽ പ്രവർത്തിക്കുന്നു.

അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ഓണാഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി അനിൽ പുത്തൻചിറ  അറിയിച്ചു. ജോസഫ് ഇടിക്കുള അറിയിച്ചതാണിത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP