Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കാൻജ് - കെ സി സി എൻ എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്സിങ് ലഞ്ച് 2018 സെപ്റ്റംബർ 8 ശനിയാഴ്ച

കാൻജ് - കെ സി സി എൻ എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്സിങ് ലഞ്ച് 2018 സെപ്റ്റംബർ 8 ശനിയാഴ്ച

ന്യൂ ജേഴ്സി : ജന്മനാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സി (കാൻജ്) നിശ്ചയിച്ചിരുന്ന പ്രകാരമുള്ള ആഘോഷങ്ങൾ വേണ്ടെന്നു വെച്ച് പരിമിതമായ രീതിയിൽ ഓണത്തിന്റെ ഓർമ പുതുക്കുന്നു, എല്ലാ ഓണത്തിനും നടത്തി വരാറുള്ള വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ കാൻജ് വേണ്ടെന്നു വയ്ക്കുന്നത് പകരം മുൻ നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 8 നു തന്നെ ന്യൂ ജേഴ്സി ഈസ്റ്റ് ബ്രോൺസ്വിക്കിലുള്ള ജോ ആൻ മജെസ്‌ട്രോ പെർഫോമിങ് ആർട്‌സ് സെന്ററിൽ ഒത്തു കൂടി ജന്മ നാടിനെയും നാട്ടുകാരെയും ഈ ദുരിതപർവത്തിൽ നിന്നും കര കയറ്റുവാൻ കാൻജും കേരളാ ചേംബർ ഓഫ് കോമേഴ്സ് ഓഫ് നോർത്ത് അമേരിക്കയും ചേർന്ന് തുടങ്ങി വച്ച കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് വിപുലീകരിക്കുവാനാണ് പദ്ധതിയിടുന്നത്.

പതിനായിരങ്ങളെ ദുരിതത്തിലാഴ്‌ത്തിക്കൊണ്ട് ഒഴുകിക്കയറിയ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുവാൻ ലോകമെമ്പാടുമുള്ള മലയാളികളോട് തോൾ ചേർന്ന് ജാതി മത വർഗ വർണ ഭാഷകൾക്ക് അതീതമായി സഹായമെത്തിക്കുന്ന എല്ലാ മനുഷ്യ സ്‌നേഹികളോടുമുള്ള നന്ദിയർപ്പിക്കുവാനും ഈ അവസരം വിനിയോഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഈ ഒത്തുകൂടലിൽ നിന്ന് ലഭിക്കുന്ന വരുമാനവും കാൻജ് - കെ സി സി എൻ എ ഫ്‌ളഡ് റിലീഫ് ഫണ്ടിലേക്ക് മുതൽക്കൂട്ടുമെന്നും കാൻജ് - കെ സി സി എൻ എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്സിങ് ലഞ്ച് പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും കാൻജ് പ്രസിഡന്റ് ജെയിംസ് ജോർജ്, കെ സി സി എൻ എ പ്രസിഡന്റ് ഗോപിനാഥൻ നായർ,രക്ഷാധികാരി ദിലീപ് വർഗീസ്, ഫണ്ട് ഫണ്ട് റെയ്സിങ് ചെയർമാൻ അനിയൻ ജോർജ്, കാൻജ് ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പാരമ്പര്യ രീതിയിലുള്ള സദ്യയോട് കൂടി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ എല്ലാ വർഷവും വിപുലമായി ആഘോഷിക്കുന്ന ഓണാഘോഷങ്ങളുടെ ഒരു ഓർമ പുതുക്കലാകുമെന്നും ഇവിടെ നിങ്ങൾ ഓരോരുത്തരും സംഭാവന ചെയ്യുന്ന തുക കേരളത്തിലെ കഷ്ടമനുഭവിക്കുന്ന നമ്മുടെ കൂടെപ്പിറപ്പുകൾക്ക് വഴിമുട്ടി നിൽക്കുന്ന ജീവിതം കെട്ടിപ്പടുക്കാനായി ചിലവഴിക്കുമെന്നും കൺവീനർമാരായ റോയ് മാത്യുവും ജയ് കുളമ്പിലും പറഞ്ഞു,, എല്ലാ സഹൃദയരെയും കാൻജ് - കെ സി സി എൻ എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്സിങ് ലഞ്ച് പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി കോ കൺവീനഴ്സ് ആയ ബിൻസി ഫ്രാൻസിസും തുമ്പി അൻസൂദും അറിയിച്ചു,

പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള,ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്റ് ജയൻ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സോഫി വിൽസൺ (ചാരിറ്റി അഫയേഴ്‌സ്), സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കൾച്ചറൽ അഫയേഴ്‌സ് ) സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യൽ ) ബസന്ത് എബ്രഹാം (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) കൂടാതെ ട്രസ്റ്റി ബോർഡ് ചെയർ പേഴ്‌സൺ ആനി ജോർജ്, ട്രസ്റ്റി ബോർഡ് മെംബറും ഫോമാ ജനറൽ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പിൽ, ജോസ് വിളയിൽ,മാലിനി നായർ, റോയ് മാത്യു, അലക്‌സ് മാത്യു, സ്മിത മനോജ് തുടങ്ങി എല്ലാവരും കാൻജ് - കെ സി സി എൻ എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്സിങ് പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പിന്നണിയിലുണ്ട്.

കൂടുതൽ വിവരങ്ങൾക്കും പ്രവേശന ടിക്കറ്റുകൾക്കും visit .www.kanj.org or
വിളിയ്കുക : ജെയിംസ് ജോർജ് -973-985-8431.
അനിയൻ ജോർജ് : ?(908) 337-1289?.
ജോസഫ് ഇടിക്കുള : 201-421-5303.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP