Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൈരളി ഓഫ് ബാൾട്ടിമോറിനു നവ നേതൃത്വം; ടിസൻ തോമസ് പ്രസിഡന്റ്

കൈരളി ഓഫ് ബാൾട്ടിമോറിനു നവ നേതൃത്വം; ടിസൻ തോമസ് പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

ബാൾട്ടിമോർ: കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ബാൾട്ടിമോർ മലയാളികളുടെ കുടുംബ കൂട്ടായ്മയായ കൈരളി ഓഫ് ബാൾട്ടിമോറിനു നവ നേതൃത്വം. പിന്നിട്ട വിഥികളിലെ ഉൾക്കാഴ്ചകൾ ഉൽക്കൊണ്ടും, പുതുപുത്തൻ പന്ഥാവുകൾ തേടിയുമുള്ള ഒരു സാംസ്‌കാരിക തീർത്ഥാടനം.

വൈവിധ്യമാർന്ന സാമൂഹിക, സാംസ്‌കാരിക തലങ്ങളിൽ വേറിട്ട ശോഭ പുലർത്തുകയും, തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ടിസൻ തോമസാണ് പുതിയ പ്രസിഡന്റ്. അർപ്പണ മനോഭാവവും കർമ്മകുശലതയും കൈമുതലായുള്ള ടിസൻ തോമസിനു വർഷങ്ങളേറെയുള്ള പ്രവർത്തന പരിചയമാണ് ശക്തമായ കൈമുതൽ. സ്നേഹ- സേവന സമ്പന്നതയുടെ ഈ കൈത്തിരിനാളം കെടാതെ തലമുറ തലമുറ കൈമാറി സൂക്ഷിക്കുമെന്ന് അദ്ദേഹം വ്രതമെടുക്കുന്നു.

കർത്തവ്യബോധത്തെ ഏറെ കാംക്ഷിക്കുന്ന ബെന്നി തോമസാണ് വൈസ് പ്രസിഡന്റ്. സേവനസന്നദ്ധതയുടെ പര്യായമായ സുരാജ് മാമ്മനാണ് പുതിയ സെക്രട്ടറി. സഹായ ഹസ്തവുമായി ജിത്ത് പൊന്നമ്പലത്താണ് പുതിയ ജോയിന്റ് സെക്രട്ടറി. സുതാര്യമായ സാമ്പത്തിക ഭദ്രത ഉറപ്പുനൽകി ട്രഷറായി ജോമി ജോർജും, ഒപ്പം സഹവർത്തിയായി ജില്ലറ്റ് കൂരനും സ്ഥാനമേറ്റു.

ഇതോടൊപ്പം 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും, മൂന്നംഗ ഉപദേശകസമിതിയും, കൂടാതെ എഴുപത്തിരണ്ടംഗ കമ്മിറ്റിയും ജനുവരി അഞ്ചാം തീയതി നടന്ന വാർഷിക ജനറൽബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ടു. 2020-ലെ പ്രസിഡന്റായി മാത്യൂ വർഗീസിനേയും (ബിജു) തെരഞ്ഞെടുത്തു.

2018-ലെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് ജോൺസൺ കടാംകുളത്തിലിന്റെ നേതൃത്വത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ പേമാരിയിലും, മഹാപ്രളയത്തിലും വീടും, സ്ഥലങ്ങളും നഷ്ടപ്പെട്ടവർക്ക് മുൻഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യുകയുണ്ടായി. കൈരളി ഓഫ് ബാൾട്ടിമോറിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ ഏവരും ശ്ശാഘിച്ചു.

നിരന്തരമായി നടത്തിവരുന്ന ഓണം, കുടുംബകൂട്ടായ്മ, ക്രിസ്തുമസ്/ന്യൂഇയർ, രക്തദാനം, സാമൂഹിക അവബോധ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, സ്പോർട്സ് എന്നിവയ്ക്കുപുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലും, അമേരിക്കയിലും തുടരുമെന്നും ടിസന്റെ നേതൃത്വം പ്രതിജ്ഞയെടുക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP