Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജവഹർലാൽ നെഹ്റു അനുസ്മരണ സമ്മേളനം നവംബർ 14-നു ന്യൂയോർക്കിൽ

ജവഹർലാൽ നെഹ്റു അനുസ്മരണ സമ്മേളനം നവംബർ 14-നു ന്യൂയോർക്കിൽ

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റേയും, ഇന്തോ- യുഎസ് ഡമോക്രസി ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തുന്നു.

1889 നവംബർ 14 നു അലഹബാദിൽ ജനിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയ ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും, മതേതരത്വത്തെക്കുറിച്ചുമുള്ള നെഹ്റുവിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് സാധനയുടെ കോ-ഫൗണ്ടർ സുനിതാ വിശ്വാനാഥ് പ്രഭാഷണം നടത്തും. ന്യൂയോർക്ക് സിറ്റി കൗൺസിൽമാൻ പോൾ വലോൺ മുഖ്യാതിഥിയായി പങ്കെടുക്കും

നവംബർ 14-നു വ്യാഴാഴ്ച വൈകിട്ട് 6.30-നു ന്യൂയോർക്കിലെ ബെൽറോസ് സോഹ പഞ്ചാബ് റെസ്റ്റോറന്റിൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടക കമ്മിറ്റിക്കുവേണ്ടി ജോർജ് ഏബ്രഹാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോർജ് ഏബ്രഹാം (917 644 4137), മൊഹീന്ദർ സിങ് (646 732 6119).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP