Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യ പ്രസ്സ് ക്‌ളബ് ദേശീയ കോൺ ഫറൻസ് ഒക്ടോബറിൽ

ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യ പ്രസ്സ് ക്‌ളബ് ദേശീയ കോൺ ഫറൻസ് ഒക്ടോബറിൽ

സുനിൽ തൈമറ്റം

ന്യുജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒക്ടോബറിൽ നടക്കുന്ന എട്ടാമത് ദേശീയ കോൺഫറൻസിന് മുന്നോടിയായി ന്യൂജേഴ്‌സിയിലെ ദേശീയ സംഘടനകളുടെയും പ്രാദേശിക സംഘടനകളുടെയും നേതാക്കളുടെ സംയുക്തയോഗം ദേശീയ കോൺഫറൻസ് സ്വീകരണ കമ്മിറ്റി ചെയർമാൻ രാജു പള്ളം അധ്യക്ഷനായി എഡിസനിൽ നടന്നു. നാഷണൽ കോൺഫറൻസിൽ വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെ കുറിച്ചും സംഘടനാ തലത്തിലുള്ള പ്രാതിനിധ്യത്തെ കുറിച്ചും യുവജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ ഗുണകരമായ സെഷനുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ യോഗത്തിൽ നടന്നു.

സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ട കാര്യങ്ങളിൽ ഉൾക്കൊള്ളിക്കാൻ ആവുന്നത് കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാവും ഇത്തവണത്തെ കോൺഫറൻസ് എന്ന് ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര പറഞ്ഞു.ഇന്ത്യാ പ്രസ് ക്ലബ് നേതാക്കളും വിവിധ സംഘടനകളും തമ്മിലുള്ള കാലാകാലങ്ങളായുള്ള ഊഷ്മളമായ ബന്ധം ഈ കോൺഫറൻസ് വിജയകരമാക്കാൻ ഉപകാരപ്പെടണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക വിവിധ സംഘടനാ നേതാക്കളെയും കൂടി കോർത്തിണക്കിക്കൊണ്ട് ഒരു കോൺഫറൻസിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.

ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂ ജഴ്‌സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, മാധ്യമപ്രവർത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ, ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.

ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് രാജു പള്ളം, റെജി ജോർജ്, ജോർജ് തുമ്പയിൽ, മധു കൊട്ടാരക്കര, ഫ്രാൻസിസ് തടത്തിൽ, ഷിജോ പൗലോസ്, ജീമോൻ ജോർജ്, മഹേഷ് മുണ്ടയാട് തുടങ്ങിയവരും കമ്മ്യൂണിറ്റി നേതാക്കളായ മാധവൻ നായർ, അനിയൻ ജോർജ്, ജിബി തോമസ്, സജിമോൻ ആന്റണി, ജോൺ ജോർജ്, ബൈജു വർഗീസ്, ജെയിംസ് ജോർജ്, സജി മാത്യു, ഷാലു പുന്നൂസ്, സണ്ണി വലിയപ്ലാക്കൽ, യോഹന്നാൻ ശങ്കരത്തിൽ എന്നിവരും പങ്കെടുത്തു.ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകിയുടെ വേർപാടിലും തിരുവനന്തപുരത്ത് മരണമടഞ്ഞ സിറാജ് പത്രത്തിന്റെ ബഷ്Iറിനും യോഗം അനുശോചനം രേഖപെടുത്തി. മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള ബർഗ്ഗൻഫീൽഡ് കൗണ്ടി അവാർഡ് നേടിയ ഏഷ്യാനെറ്റിന്റെ ഷിജോ പൗലോസിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

എട്ടാമത് ദേശീയ കോൺ ഫ്രൻസ് സർവകാല വിജയമാക്കാൻ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനിൽ തൈമറ്റം (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറർ),ജയിംസ് വർഗീസ് (വൈസ് പ്രസിഡന്റ്), അനിൽ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോൻ ജോർജ്, (ജോയിന്റ് ട്രഷറർ), തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹർഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്‌ക്ലബിന്റെ 8 ചാപ്റ്ററുകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിൽ സർവസ്പർശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, കേരളത്തിൽ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖർ, സാഹിത്യപ്രവർത്തകർ എന്നിവർ പങ്കെടുക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP