Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഫ്ളോറിഡ ചാപ്റ്ററിനു നവ നേതൃത്വം

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഫ്ളോറിഡ ചാപ്റ്ററിനു നവ നേതൃത്വം

ജോയിച്ചൻ പുതുക്കുളം

ഫ്ളോറിഡ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്ളോറിഡ ചാപ്റ്റർ ഐ.ഒ.സി യു.എസ്.എയുടെ മുൻ പ്രസിഡന്റ് സജി കരിമ്പന്നൂരിന്റെ അധ്യക്ഷതയിൽ കൂടിയ ടെലി സൂം കോൺഫറൻസ് മീറ്റിംഗിൽ വച്ചു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ചാക്കോ കുര്യൻ, വൈസ് പ്രസിഡന്റ്- സ്‌കറിയ കല്ലറയ്ക്കൽ, ജനറൽ സെക്രട്ടറി ഹരി ബാലകൃഷ്ണൻപിള്ള, ജോയിന്റ് സെക്രട്ടറി - ജോസ് സെബാസ്റ്റ്യൻ, ട്രഷറർ - രാജീവ് കുമാരൻ, ജോയിന്റ്ട്രഷറർ- സോമി വർഗീസ് എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ അഡൈ്വസറി ചെയർമാനായി പി.വി. ചെറിയൻ, വൈസ് ചെയർ- തോമസ് ജോർജ്, സെക്രട്ടറി- നോയൽ മാത്യു എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി ജോബി പൊന്നിൻപുരയിടം, ഡോ. രവീന്ദ്രൻ, പ്രവീൺ പോൾ, രഞ്ജിത്ത് ജോർജ്, ജോയി കുര്യൻ, ബേബിച്ചൻ ചാലിൽ, ജോയി മാത്യു, ബാബു ചിഴയത്ത്, ഏബ്രഹാം ജോസഫ്, ജോളി മാത്യു, സുശാന്ത് ബോബി, റ്റോമി ഐഷാ നിശാന്ത്, സരോജിനി നായർ എന്നിവരും വിമൻസ് ഫോറം ചെയർപേഴ്സണായി നിമ്മി ബാബുവും, സെക്രട്ടറിയായി അമ്മിണി ജോയി, യൂത്ത് മെമ്പറായി അഭിജിത്ത് ബാലകൃഷ്ണൻ പിള്ള, അൻജി സ്‌കറിയ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഐ.ഒ.സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ രാജൻ പടവിൽ എന്നിവർ തെരഞ്ഞെടുപ്പ് മീറ്റിംഗിനു നേതൃത്വം നൽകി. പുതിയ ഭാരവാഹികളെ ഐ.ഒ.സി കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് അഭിനന്ദനങ്ങൾ അറയിച്ചു. ഐ.ഒ.സി നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ട്രഷറർ ജോസ് ചാരുംമൂട്, കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, സീനിയർ വൈസ് പ്രസിഡന്റ് സതീശൻ നായർ, മുൻ ഭാരവാഹികളായ ജയചന്ദ്രൻ, തോമസ് ടി. ഉമ്മൻ എന്നിവർ പുതിയ നേതൃത്വത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചു.

ഫ്ളോറിഡയിലുള്ള എല്ലാ കോൺഗ്രസ് നേതാക്കളും അനുഭാവികളും ഐ.ഒ.സി ഫ്ളോറിഡ ചാപ്റ്ററിന്റെ കീഴിൽ അണിനിരന്നുകൊണ്ട് കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്നു പ്രസിഡന്റ് ചാക്കോ കുര്യൻ അഭ്യർത്ഥിച്ചു.

ഐ.ഒ.സി കേരളാ ചാപ്റ്ററിന്റെ കൺവൻഷൻ 2021-ൽ ഫ്ളോറിഡയിൽ വച്ചു നടത്താൻ യോഗം തീരുമാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP