Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അംഗത്വ ക്യാമ്പയിൻ വൻ നേട്ടം

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അംഗത്വ ക്യാമ്പയിൻ വൻ നേട്ടം

ജോയിച്ചൻ പുതുക്കുളം

ന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ അംഗത്വ വിശദീകരണ ക്യാമ്പയിൻ ജനുവരി ആറാം തീയതി ദേശീയ കോർഡിനേറ്റർ ലീല മാരേട്ടിന്റെ വസതിയിൽ കൂടുകയുണ്ടായി. തദവസരത്തിൽ ലീല മാരേട്ട് നൂറിൽപ്പരം അംഗത്വം ദേശീയ വൈസ് ചെയർമാൻ രമേഷ് ചന്ദ്രയ്ക്ക് നൽകുകയുണ്ടായി. ഫിനാൻസ് കമ്മിറ്റി ചെയർ രവി ഛോപ്ര, വിമൻസ് ഫോറം കോ- ചെയർ ഷാലു ഛോപ്ര, അംഗത്വ ചെയർമാൻ മനോജ് ഷിൻഡേ, മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ് ദേവേന്ദ്ര വോറ, കമ്മിറ്റി അംഗങ്ങളായ തങ്കമ്മ ജോസഫ്, ബോബി തോമസ്, ഉഷ ബോബി എന്നിവരും സന്നിഹിതരായിരുന്നു.

ഷിക്കാഗോയിൽ തോമസ് മാത്യു, പോൾ പറമ്പി എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം അംഗത്വം സാം പിട്രോഡയ്ക്ക് നൽകുകയുണ്ടായി. ഫ്ളോറിഡയിൽ സജി കരിമ്പന്നൂരിന്റെ നേതൃത്വത്തിൽ അംഗത്വ ക്യാമ്പയിൻ പുരോഗമിക്കുന്നു. ടെക്സസിൽ ജയിംസ് കൂടലിന്റെ നേതൃത്വത്തിലും ക്യാമ്പയിൻ ശക്തമായി മുന്നേറുന്നു.

പാർലമെന്റ് ഇലക്ഷൻ മാസങ്ങൾക്കകം നടക്കാൻപോകുന്നതുകൊണ്ട് അംഗത്വം എടുത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നു ചെയർമാൻ മനോജ് ഷിൻഡേ അഭിപ്രായപ്പെട്ടു. ഇത്രയും അംഗത്വം നൽകി തുടക്കംകുറിച്ച ലീല മാരേട്ടിനെ മനോജ് ഷിൻഡേയും, രമേഷ് ചന്ദ്രയും, രവി ഛോപ്രയും അഭിനന്ദിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനവേളയിൽ ദർശിച്ച ജനസാഗര റാലി കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ മുന്നോടിയാണെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. നമ്മുടെ രാഷ്ട്രത്തിന്റെ മഹാമൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവ നിലനിർത്താൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ അംഗത്വവിതരണം ശക്തമായി തുടർന്നുകൊണ്ടുപോകണമെന്ന് പ്രസിഡന്റ് മൊഹീന്ദർ സിംഗും, വൈസ് ചെയർമാൻ ജോർജ് ഏബ്രഹാമും ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP