Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിൻ ദേശീയ കോർഡിനേറ്ററായി ലീല മാരേട്ടിനെ നിയമിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിൻ ദേശീയ കോർഡിനേറ്ററായി ലീല മാരേട്ടിനെ നിയമിച്ചു

ജോയിച്ചൻ പുതുക്കുളം

ന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിൻ ദേശീയ കോർഡിനേറ്ററായി ലീല മാരേട്ടിനെ നിയമിച്ചതായി മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാനും ദേശീയ പ്രസിഡന്റുമായ മൊഹീന്ദർ സിംഗും, ഓവർസീസ് വൈസ് ചെയർമാൻ ജോർജ് ഏബ്രഹാമും അറിയിച്ചു.

കഴിഞ്ഞ 35 വർഷങ്ങളായി അമേരിക്കൻ മലയാളി സമൂഹത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ലീല മാരേട്ട് എന്തുകൊണ്ടും ഈ പദവിക്ക് യോജ്യോയാണെന്നു മൊഹീന്ദർ സിങ് എടുത്തുപറഞ്ഞു. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർജ്, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ, ഫൊക്കാന എന്നീ വിവിധ സംഘടനകളിൽ പ്രവർത്തിച്ച് അങ്ങേയറ്റം ജനസമ്പർക്കമുള്ള വ്യക്തി എന്ന നിലയിൽ കോർഡിനേറ്റർ ആയുള്ള നിയമനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന് അങ്ങേയറ്റം മുതൽക്കൂട്ടാണെന്നു വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം അഭിപ്രായപ്പെട്ടു.

2007-ൽ അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിൽ മഹാ സമ്മേളനം സംഘടിപ്പിച്ചപ്പോൾ ലീല മാരേട്ട് വൻ ജനാവലിയെ സംഘടിപ്പിച്ചതിൽ വലിയ പങ്കുവഹിച്ച കാര്യം മൊഹീന്ദർ സിങ് ഓവർസീസ് കോൺഗ്രസിന്റെ ഹീൽട്ടൺ കോൺഫറൻസിൽ ചെയർമാൻ സാം പിട്രോഡയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

കോൺഗ്രസിന്റെ വലിയ പാരമ്പര്യമുള്ള വ്യക്തി എന്ന നിലയ്ക്ക് ഈ പദവി ലാല മാരേട്ടിന് അനുയോജ്യമാണെന്നു മൊഹീന്ദർ സിങ് ഊന്നിപ്പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP