Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ.എൻ.ഒ.സി കേരളാ ന്യൂജഴ്സി ചാപ്റ്ററിനു നവ നേതൃത്വം

ഐ.എൻ.ഒ.സി കേരളാ ന്യൂജഴ്സി ചാപ്റ്ററിനു നവ നേതൃത്വം

ജോയിച്ചൻ പുതുക്കുളം

ന്യൂജഴ്സി: ഐ.എൻ.ഒ.സി കേരളാ ന്യൂജഴ്സി ചാപ്റ്ററിനു നവ നേതൃത്വം നിലവിൽവന്നു. പ്രമുഖ സാമൂഹ്യ പ്രവർത്തകനും, ഫൊക്കാനയുടെ സമുന്നത നേതാവുമായ ടി.എസ് ചാക്കോ ചെയർമാനും, പൊതു രംഗത്ത് സജീവ വ്യക്തിത്വമായ സജി മാത്യു പ്രസിഡന്റുമാണ്.

കോൺഗ്രസിന്റെ പുറമറ്റം മണ്ഡലം പ്രസിഡന്റ്, ആലപ്പുഴ ഡി.സി.സി മെമ്പർ, കേരളാ സ്റ്റേറ്റ് എസ്റ്റേറ്റ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ചാക്കോച്ചൻ കേരളാ കൾച്ചറൽ ഫോറം സ്ഥാപക മെമ്പർ, ഫൊക്കാന വൈസ് പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, ഐ.എൻ.ഒ.സി ന്യൂജഴ്സി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

സജി മാത്യു കെ.എസ്.യുവിലൂടെ നേതൃസ്ഥാനത്ത് എത്തി യൂത്ത് കോൺഗ്രസ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. കേരളാ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി, ഫൊക്കാന ആർ.വി.പി, ഐ.എൻ.ഒ.സി ന്യൂജഴ്സി സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറി ജിനു തര്യൻ കെ.എസ്.യുവിലൂടെ നേതൃസ്ഥാനത്ത് എത്തി ബലജനസഖ്യം അടൂർ സെക്രട്ടറി, ബിറ്റ്സ് ഓഫ് കേരള പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

ഫ്രാൻസീസ് കാരക്കാട് ശ്രീമൂലനഗരം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ, കേരളാ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി, സീനിയർ വൈസ് പ്രസിഡന്റ് പോൾ മത്തായി ഫോമ നേതൃനിരയിൽ പ്രവർത്തിച്ചതോടൊപ്പം, സൗത്ത് ജേഴ്സി കേരള കൾച്ചറൽ അസോസിയേഷൻ സ്ഥാപക നേതാവുകൂടിയാണ്.

രാജു എം. വർഗീസ് -ട്രസ്റ്റി ബോർഡ് മെമ്പർ -ഫോമ ജുഡീഷ്യൽ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു. കേരളത്തിൽ കോൺഗ്രസിന്റെ താഴെത്തട്ടിലുള്ള പ്രവർത്തന പരിചയം മുതൽക്കൂട്ടാണ്.

ട്രഷറൽ ദേവസി പാലാട്ടി കെ.എസ്.യു മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കമ്മിറ്റിയിലും സജീവമായിരുന്നു. ഫൊക്കാന ആർ.വി.പി, നാഷണൽ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വൈസ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ നായർ ഫൊക്കാനയുടെ ട്രഷറർ സ്ഥാനം വഹിച്ചിട്ടുണ്ട്. സജി ഫിലിപ്പ് -വൈസ് പ്രസിഡന്റ് കെ.എസ്.യുവിലൂടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സെക്രട്ടറി - ബോബി തോമസ്, ഡിനു ജോൺ -ഐ.ടി കോർഡിനേറ്റർ ആരക്കുന്നം മണ്ഡലം കമ്മിറ്റിയിൽ സജീവമായിരുന്നു.

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കോശി കുരുവിള, ബിജു കുര്യൻ മാത്യു, കെ.ജി തോമസ്, ടി.എം. സാമുവേൽ, ഗ്ലെൻ അവുജ, റിജോ വർഗീസ് എന്നിവരേയും, കമ്മിറ്റി മെമ്പേഴ്സ് ആയി എഡിസൺ മാത്യു, ജോണി പീറ്റർ, പി.എം. കോശി എന്നിവരേയും തെരഞ്ഞെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP