ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ നവനേതൃത്വം; റോയ് തോമസ് തീയാടിക്കൽ പ്രസിഡന്റ്, ഡോ. മാത്യു വൈരമൺ സെക്രട്ടറി

ഡോ. മാത്യു ജോയിസ്
ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ പുതിയ ഭാരവാഹികൾ അതിഗംഭീരമായി നടന്ന ദേശീയ സൂം കോൺഫറൻസിലൂടെ അധികാരമേറ്റു. പ്രസ്തുത ചടങ്ങിലെ മുഖ്യ അതിഥിയായിരുന്ന അമേരിക്കൻ അംബാസഡർ പ്രദീപ്കുമാർ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും, ഇപ്പോൾ സംജാതമായിരിക്കുന്ന സാഹചര്യത്തിൽ പത്ര റിപ്പോർട്ടർമാരും മീഡിയ പ്രവർത്തകരും, ഏറെ വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് അവരുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ ശശി തരൂർ എംപി പത്രപ്രവർത്തകരുടെയും മീഡിയകളുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള പ്രാധാന്യത്തെയും കൂടാതെ ഐഏപിസിയുടെ പ്രവർത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖലീജ് ടൈംസിലെ ഐസക് ജോൺ ദുബായിൽ നിന്നും, ഏഷ്യാനെറ്റ് ടിവി ക്കുവേണ്ടി എം ജി രാധാകൃഷ്ണനും, 24 ന്യൂസ് ചാനലിൽ നിന്നും ശ്രീകണ്ഠൻ നായരും, ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും പ്രീതു നായരും ഐ ഏ പി സിയുടെ മെമ്പർമാരെയും പുതിയ സാരഥികളെയും അഭിനന്ദിച്ചുകൊണ്ട്, പത്രസ്വാതന്ത്ര്യം ഒരു ജനതയുടെ സ്വാതന്ത്ര്യം ആണെന്നും അതു സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു
ഐഎപിസി യുടെ ഡയറക്ടർ ബോർഡ് അംഗമായ മിനി നായർ ഹൂസ്റ്റൺ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. കാനഡയിൽനിന്നുള്ള ഡയറക്ടർ ബോർഡംഗമായ ഡോ. പി . വി. ബൈജു സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. ഹൂസ്റ്റണിൽനിന്നുള്ള നാഷണൽ വൈസ് പ്രസിഡന്റ് സി. ജി. ഡാനിയേൽ ചാപ്റ്റർ ഭാരവാഹികൾക്കുവേണ്ടി മറുപടി പ്രസംഗം നടത്തി. ഹൂസ്റ്റൺ ചാപ്റ്ററിന്റെ നവീകരണങ്ങൾക്കു നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തുതന്ന നാഷണൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും കമ്മറ്റി അംഗങ്ങൾക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോയി തോമസ് തീയാടിക്കൽ, 2018 ൽ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ആയും പിന്നീട് നാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയും സജീവമായിരുന്നു. നല്ലൊരു ഗായകനും കലാകാരനും എഴുത്തുകാരനുമായ റോയി, അടുത്തകാലത്ത് മദ്യത്തിന് അടിമപ്പെടുന്നവരെക്കുറിച്ചുള്ള 'ക്ളോസ് സിന്നർ' എന്ന ഡോകുമെന്ററിയിലെ അഭിനേതാവായിരുന്നു. വൈസ് പ്രസിഡന്റ് ആയ മഹേഷ് ശ്രീറാം അറിയപ്പെടുന്ന നടനും മോഡലും ആണ് . പല പ്രമുഖ കമ്പനിയുടെയും പരസ്യങ്ങളുടെയും ബ്രാൻഡ് അംബാസഡർ ആയി പ്രവർത്തിക്കുന്നു. മഹേഷ് സാമൂഹ്യ സേവന തല്പരനും ഛായാഗ്രാഹകനും പിക്സെൽ മൾട്ടി മീഡിയാ കമ്പനിയുടെ സ്ഥാപകനും സി ഈ ഓ യുമാണ് .
സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യു വൈരമൺ ഒരു അറ്റോർണിയും, ടെക്സാസിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനുമാണ്. ഗാനരചയിതാവും കവിയുമായ അദ്ദേഹം ധാരാളം പുസ്തകങ്ങളും സിഡി യും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരളാ റൈറ്റേഴ്സ് ഫോറം, വേൾഡ് മലയാളി കൗൺസിൽ എന്നിവയിൽ ഭാരവാഹിയും, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഹൂസ്റ്റണിലെ മുൻ ഭാരവാഹിയുമായിരുന്നു.ജോയിന്റ് സെക്രട്ടറിയായ ജോസെഫ് പോന്നോളി, മുൻ സി ബി ഐ ഓഫിസറും, ഐ റ്റി എഞ്ചിനീയർ, ജെ എസ് ഇൻഡ് സോഫ്റ്റ് സിസ്റ്റംസ് കൺസൽട്ടന്റ് സ്ഥാപകൻ എന്നിവക്ക് പുറമെ മലയാളി സമൂഹത്തിലെ സജീവ സാമൂഹ്യ പ്രവർത്തകനുമാണ്. നല്ല എഴുത്തുകാരനും, കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ ഭാരവാഹിയായും സജീവമായിരിക്കുന്നു. ട്രഷറർ ജോൺ പി വർഗീസ് (ബ്ലെസ്സൻജി) മലയാളത്തിലെ നല്ല ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളും കഥകളും സോഷ്യൽ മീഡിയയിൽ സുപരിചിതമാണ്. സാമൂഹ്യസേവനതല്പരനായ ബ്ലസ്സൻ ജി ഇന്ത്യയിലും അമേരിക്കയിലും വിവിധ പരോപകാരപദ്ധതികളിൽ സജ്ജീവമായി പ്രവർത്തിക്കുന്നു.
ഹൂസ്റ്റൺ ചാപ്റ്ററിലെ സീനിയർ അംഗമായ ജവഹർ മൽഹോത്രയാണ് അഡൈ്വസറി കമ്മറ്റിയുടെ ചെയർമാൻ. ബയോ മെഡിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദാനന്ദ ബിരുദത്തിനോടൊപ്പം ഇലക്ട്രിക്കൽ എൻജിനീയർ കൂടിയായ ജയ് മൽഹോത്ര, ഏഷ്യനാ ടെലിവ്ഷ്യന് എന്ന പോപ്പുലർ റ്റി വി ഷോയുടെ അവതാരകൻ ആയിരുന്നു. മുതിർന്ന പത്രപ്രവർത്തകനായ അദ്ദേഹം ഇൻഡോ അമേരിക്കൻ ന്യൂസിന്റെ പ്രസാധകനുമാണ്. എല്ലാ ആഴ്ചയിലും ഇൻഡോ അമേരിക്കൻ ന്യൂസ് റേഡിയോ പ്രോഗ്രാം എന്ന 2 മണിക്കൂർ പരിപാടി എല്ലാ ശനിയാഴ്ചയും സംപ്രേഷണം ചെയ്യുന്നതും ജയ് മൽഹോത്രയാണ്.
അഡൈ്വസറി കമ്മറ്റിയുടെ വൈസ് ചെയർമാൻ തോമസ് ഒലിയാംകുന്നേൽ അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ആണ്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ പ്രകാശവും പൂർണ്ണതയും വെളിവാക്കുന്ന പ്രവർത്തനങ്ങൾ നിരവധിയാണ്. മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകൻ, ഫോമയുടെ റീജണൽ പ്രസിഡന്റ്, ഫോമാ നാഷണൽ കമ്മറ്റി മെമ്പർ , ഇടുക്കിയിൽ മെഡിക്കൽ ക്യാമ്പ്, 50 പേർക്ക് സൗജന്യമായി വീൽ ചെയർ, തിരുവല്ല കടപ്രയിൽ ഫോമയുമായി സഹകരിച്ചു 40 വീടുകൾ നൽകുക, മുല്ലപ്പെരിയാറിലെ. ആളുകൾക്ക് ഐക്യദാർഢ്യം നല്കി സമരത്തിൽ പങ്കു ചേരുക തുടങ്ങിയ നിരവധി സഹജീവി സ്നേഹത്തിന്റെ മാതൃകയായി മലയാളികൾക്ക് അഭിമാനിക്കാവുന്ന തോമസ് ഒലിയാംകുന്നേൽ ഐഎപിസി യുടെ ഉപദേശക സമിതിയിൽ ഒരു മുതൽക്കൂട്ടായിരിക്കും.
ഇന്റെർനെറ്റ് റ്റി വി ചാനലായ റ്റി വി ഹൂസ്റ്റണിലെ സ്ഥാപകയായ സംഗീത ദുവാ ഹൂസ്റ്റൺ ചാപ്റ്റർ ട്രഷറർ, ഐഎപിസിയുടെ 2018 ലെ നാഷണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവം ആയിരുന്നു. അറ്റ്ലാന്റയിൽ നടന്ന അന്തർദേശീയ മാധ്യമ കോൺഫറൻസിൽ സ്ത്രീശാക്തീകരണ സെമിനാറിൽ മോഡറേറ്റർ ആയിരുന്നു.
അഡൈ്വസറി കമ്മറ്റി മെമ്പർ ആയിരിക്കുന്ന വൽസൻ മടത്തിപ്പറമ്പിൽ മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ മുൻ ഡയറക്റ്റർ ബോർഡ് മെംബറും എഴുത്തുകാരനും നാട്ടിൽ വിദ്യാർത്ഥി, യുവജന,തൊഴിൽ മേഖലയിൽ നേതൃനിരയിൽ സജീവ സാന്നിധ്യം തെളിയിച്ച സാമൂഹ്യപരിഷ്കർത്താവുകൂടിയാണ്. വാവച്ചൻ മത്തായി കേരളത്തിലും പിന്നീട് അമേരിക്കയിലെയും രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിര സാന്നിധ്യം തെളിയിച്ച സജീവ പ്രവർത്തകനാണ്. ഐ ഓ സി യുടെ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറിയായ വാവച്ചൻ ഹൂസ്റ്റണിലെ മലയാളി അസോസിയേഷൻ, ചർച്ച് കമ്മറ്റികൾ തുടങ്ങിയവയിലും ന്യൂസ് റിപ്പോർട്ടിങ്ങിലും വ്യാപൃതനാണ്.
ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളെ ഐഎപിസി ചെയർമാൻ ഡോ. ജോസഫ് ചാലിൽ, നാഷണൽ പ്രസിഡന്റ് ഡോ. എസ്. എസ്. ലാൽ, ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ സഖറിയാ, നാഷണൽ സെക്രട്ടറി ആൻഡ്രൂസ് ജേക്കബ്, പി ആർ ഓ ഷിബി റോയ് തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐ ഏ പി സി) എന്ന സംഘടന അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ വിവിധ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ്. ഏഴാം വർഷത്തിലൂടെ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന, കഴിവുള്ള ജേർണലിസ്റ്റുകളെ വളർത്തിയെടുക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും പൂർണ്ണ പിന്തുണയും നൽകുന്നു. അമേരിക്കയിലും കാനഡയിലും ആയി പതിനഞ്ചോളം ഐഏപിസി ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്