Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആദരാജ്ഞലികൾ

വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആദരാജ്ഞലികൾ

പി.പി. ചെറിയാൻ

ഷിക്കാഗോ: കശ്മീരിലെ പുൽവാമയിൽ വച്ച് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ആദരാജ്ഞലികൾ അർപ്പിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ പോലും പണയം വെച്ച് അതിർത്തി കാക്കുന്ന ഓരോ സൈനികനും ഇന്ത്യൻ ജനതയുടെ അഭിമാനമാണ്. എന്നും അവരോടും അവരുടെ കുടുംബാംഗങ്ങളോടും ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാർക്കും കടപ്പാടുകൾ ഉണ്ട്.

ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ തകർക്കാമെന്ന് ഭീകരർ കരുതുന്നു എങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്നും ഓരോ ഭാരതീയനും പൂർവ്വാധികം ശക്തിയോടുകൂടി തന്നെ മാതൃരാജ്യത്തിനുവേണ്ടി നിലകൊള്ളുമെന്നും ഓവർസീസ് കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു. ഇതിനു തക്കതായ മറുപടി കൊടുക്കുവാൻ കേന്ദ്ര സർക്കാർ തയാറാവുമെന്ന് ജനങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നു. കൊല്ലപ്പെട്ട മലയാളി സൈനികൻ ഹവീൽ ദാർ വസന്തകുമാറിനും ഐഒസി പ്രത്യേകമായി ആദരാജ്ഞലികൾ അർപ്പിച്ചു.

ഓവർസീസ് കോൺഗ്രസ് നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം കേരള ചാപ്റ്റർ ചെയർമാൻ തോമസ് ടി. ഉമ്മൻ, വൈസ് ചെയർമാൻ തോമസ് മാത്യു പടന്നമാക്കിൽ, കേരള ചാപ്റ്റർ പ്രസിഡന്റ് ജയചന്ദ്രൻ രാമകൃഷ്ണൻ, ജന. സെക്രട്ടറി സന്തോഷ് നായർ, അനൂപ് രാധാകൃഷ്ണൻ വൈസ് പ്രസിഡന്റുമാരായ സതീശൻ നായർ, രാജൻ പടവത്തിൽ, ടോമി അമ്പേനാട്ട്, വർഗീസ് തെക്കേകര, ലീലാ മാരേട്ട്, മാത്യു ജോർജ്, ജോസ് തെക്കേടം, ജോ. ട്രഷറർ ബാലചന്ദ്രപണിക്കർ, നാഷണൽ ട്രഷറർ ജോസ് ചാരുംമൂട്, സജി കരിമ്പന്നൂർ, സാജു ജോസഫ്, അഗസ്റ്റ്യൻ കരികുറ്റിയിൽ, വർഗീസ് പാലമലയിൽ, പ്രൊഫ. തമ്പി മാത്യു, ജോസി കുരിശുംങ്കൽ, സാക് തോമസ് തുടങ്ങിയവർ പ്രസ്തുത ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യൻ സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP