Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ശിവദാസൻ നായരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യദിനം കൊണ്ടാടി

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ശിവദാസൻ നായരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യദിനം കൊണ്ടാടി

സ്വന്തം ലേഖകൻ

ന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ശ്രീ ശിവദാസൻ നായരുടെ നേതൃത്വത്തിൽ വെസ്‌റ്‌ചെസ്റ്ററിലെ വൈറ്റ് പ്ലെയിൻസ് സിറ്റിയിൽ ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യദിനം ആഘോഷപൂർവ്വം കൊണ്ടാടി.

വൈറ്റ് പ്ലെയിൻസ് സിറ്റി മേയർ മി. തോമസ് റോച്ച്, വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി എക്‌സിക്യൂട്ടീവ് മി. ജോർജ് ലാറ്റിമർ, സ്റ്റേറ്റ് സെനറ്റർസ് ആൻഡ്രിയ സ്റ്റുവർട്ട് കസിൻസ്, ഷെല്ലി മേയർ, സ്റ്റേറ്റ് അസംബ്ലി മാൻ ഡേവിഡ് ബുക്വാദ്, കൗണ്ടി ലെജിസ്ലേറ്റർ ഡേവിഡ് ട്യൂബിയോലോ, പാർക്ക് ആൻഡ് റീക്രീയേഷൻ കമ്മീഷണർ വെയ്ൻ ബാസ്സ്, യൂത്ത് ബ്യൂറോ ഡയറക്ടർ ഫ്രാങ്ക് വില്യംസ് തുടങ്ങി നിരവധി തെരഞ്ഞെടിക്കപ്പെട്ട പ്രതിനിധികൾ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ശിവദാസൻ നായർ അതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ചെയ്തു.

സ്വാഗത പ്രസംഗത്തിൽ ആർട്ടിക്കിൾ 370 , 35 എ റദ്ദ് ചെയ്തുകൊണ്ടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തെ പ്രവാസികളായ ഇന്ത്യൻ കമ്മ്യൂണിറ്റി സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു എന്നത് ഹര്ഷാരവത്തോകൂടി ആളുകൾ സ്വാഗതം ചെയ്തു. വെസ്‌റ്‌ചെസ്റ്ററിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളായ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി, ഹിന്ദു സ്വയംസേവക് സംഘ്, ഇന്ത്യ സെന്റര് ഓഫ് വെസ്റ്റ്‌ചെസ്റ്റർ, ആര്യസമാജ് മുതലായവയുടെ സഹകരണത്തോടെയാണ് വലിയൊരു ജനാവലിയുടെ സാന്നിധ്യത്തിൽ നടത്താനായത്.

ദേശീയപതാക ഉയർത്തുമ്പോൾ ഹിന്ദുസ്ഥാനി ഗായിക അദ്വിതീയ കുണ്ടുവിന്റെ വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ അമേരിക്കൻ/ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചു. തുടർന്ന് ഡോ നളിനി റാവുവിന്റെ നേതൃത്വത്തിൽ പീസ് ചാന്റിങ്ങും മൈത്രീമ് ഭജതാം ഭരതനാട്യവും അവതരിപ്പിച്ചു. തുടർന്ന് അതിഥികൾ ആശംസകൾ അർപ്പിച്ചു. ഡോ ഭവൻ പഹ്വ നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP