Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹ്യൂസ്റ്റൻ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷന്റെ മെഡിക്കൽ ഫെയർ വിജയകരമായി

ഹ്യൂസ്റ്റൻ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷന്റെ മെഡിക്കൽ ഫെയർ വിജയകരമായി

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: ഗ്രേയിറ്റർ ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷൻ ഓഫ് അമേരിക്ക സംഘടിപ്പിച്ച മെഡിക്കൽ ഫെയർ വിജയകരമായി. ഹ്യൂസ്റ്റനിലെ സെന്റ് ക്ലവുഡ് അപ്പാർട്ട്‌മെന്റ് ഹാളിലായിരുന്നു മെഡിക്കൽ ക്യാമ്പും ഫെയറും. ഈ സൗജന്യ മെഡിക്കൽ പരിശോധനാ-രോഗനിവാരണ ക്യാമ്പിലേക്ക് ഹ്യൂസ്റ്റനിലെ നാനാഭാഗത്തു നിന്നും ആവശ്യക്കാർ എത്തിയിരുന്നു.

ആരോഗ്യ സംരക്ഷണ മേഖലയിലെ വിവിധ സ്‌പെഷ്യലൈസ് ചെക്കപ്പിനും പരിശോധനകൾക്കും വിവിധ ഡസ്‌ക്കുകളും ബൂത്തുകളുമാണ്ടായിരുന്നു. ബ്ലഡ് ടെസ്റ്റ്, ലാബ്, ഫാമിലി മെഡിസിൻ, പെയിൻ മാനേജ്‌മെന്റ്, എന്റൊക്രിനൊളജി, ഡയബെറ്റിസ്, കണ്ണു പരിശോധന, കണ്ണട, ഫ്‌ളൂ വാക്‌സിനേഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.  റഫറൽ ആവശ്യമുള്ളവരെ ഹ്യൂസ്റ്റനിലെ ചാരിറ്റി ക്ലിനിക്കിലെ ഡോക്‌ടേഴ്‌സിന് റഫർ ചെയ്യുകയുണ്ടായി.

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസ്സോസിയേഷനു വേണ്ടി ഈ മെഡിക്കൽ ഫെയറിന് നേതൃത്വം നൽകിയത് സാലി സാമുവൽ, അക്കാമ്മ കല്ലേൽ എന്നിവരായിരുന്നു. ആരോഗ്യ പരിശോധനയിലേയും രോഗനിവാരണ ശാസ്ത്രീയ ചെക്കപ്പിലേയും വിവിധ മേഖലകളിലായി ഡോ. ഓമന സൈമൺ, ഡോ. ഷൈനി വർഗ്ഗീസ്, ഡോ. നിതാ മാത്യു, ഷീജാ വർഗ്ഗീസ്, ബോബി മാത്യു, ഷീലാ മാത്യൂസ്, സാലി രാമാനുജം, മോളി സൈമൺ, ബോബി ജോർജ്, ലിസി ജോസഫ്, എലിസബത്ത് മാത്യൂസ്, ഏലിയാമ്മ ബേബി, ലാലി ജോർജ്, ബെറ്റി വട്ടക്കുന്നേൽ, ഗീതാ തോമസ്, ഷാരൻ വർഗ്ഗീസ് തുടങ്ങിയവർ പ്രവർത്തിച്ചു. മറ്റ് പ്രൊഫഷണൽ സംഘടനകൾക്ക് മാതൃകയും പ്രചോദനവുമായി നഴ്‌സസ് അസ്സോസിയേഷന്റെ മെഡിക്കൽ ഫെയർ  വൻവിജയമായി കലാശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP