Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ ഹോളിഡേ ആഘോഷങ്ങൾ മനോഹരമായി

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ ഹോളിഡേ ആഘോഷങ്ങൾ മനോഹരമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: യുടെ ഹോളിഡേ ആഘോഷങ്ങൾ ജനുവരി 13-നു സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നിൽ വച്ചു നടന്നു. 2019- 20-ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞയും തദവസരത്തിൽ നടന്നു.

പ്രസിഡന്റ് ബീന വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം അലോനാ ജോർജിന്റെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ചു. അനീഷാ മാത്യുവിന്റെ അമേരിക്കൻ ദേശീയ ഗാനാലാപനത്തിനുശേഷം ലിസി പീറ്റേഴ്സ് (ട്രഷറർ) ഏവർക്കും സ്വാഗതം ആശംസിച്ചു. ബീന തന്റെ അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ രണ്ടുവർഷം സംഘടന നടത്തിയ പ്രവർത്തനങ്ങളിൽ സഹകരിച്ച ഏവർക്കും നന്ദി പറഞ്ഞതോടൊപ്പം പുതിയ ഭാരവാഹികൾക്കുള്ള അഭിനന്ദനങ്ങളും അറിയിച്ചു.

സെക്രട്ടറി സുനീന ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഫഷണൽ കോൺഫറൻസുകൾ, ഹെൽത്ത് ഫെയർ, സി.പി.ആർ ക്ലാസുകൾ, ചാരിറ്റി എന്നിവയും മറ്റു നേട്ടങ്ങളും റിപ്പോർട്ടിൽ വിശദമാക്കി. ലിസി പീറ്റേഴ്സ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ആനി അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മേഴ്സി കുര്യാക്കോസ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

തുടർന്നുള്ള പരിപാടികൾക്ക് ഷിജി അലക്സ്, റെജീനാ സേവ്യർ എന്നിവർ നേതൃത്വം നൽകി. സിമി ജെസ്റ്റോ ജോസഫ് എം.സിയായിരുന്നു. റാണി കാപ്പൻ ഏവർക്കും കൃതജ്ഞത അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷത്തെ വിജയകരമായ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിനുള്ള ആശംസ പുതിയ ഭാരവാഹികൾക്ക് അർപ്പിക്കുന്നതോടൊപ്പം എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നതായും റാണി കൂട്ടിച്ചേർത്തു. ഇന്ത്യൻ ദേശീയഗാനാലാപനത്തോടെ പരിപാടികൾ പര്യവസാനിച്ചു. ഷിജി അലക്സ് അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP