Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇല്ലിനോയി മലയാളി അസോസിയേഷൻ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി

ഇല്ലിനോയി മലയാളി അസോസിയേഷൻ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തിൽ ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രതിനിധികൾ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന ടത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വജീവിതം ത്യജിച്ച ആയിരക്കണക്കിനു ആളുകളുടേയും, നേതാക്കന്മാരായി പ്രവർത്തിച്ചവരേയും ഇത്തരുണത്തിൽ അനുസ്മരിച്ചു.

ഓഗസ്റ്റ് 15 ഭാരതീയരെ സംബന്ധിച്ചടത്തോളം പുണ്യദിനമാണെന്നും, സ്വദേശത്തായാലും വിദേശത്തായാലും ജാതി മത വർണ്ണ ഭാഷാഭേദമില്ലാതെ ഓരോ ഭാരതീയനും ആ പുണ്യദിനം സന്തോഷമായി ആചരിക്കുമെന്നു പ്രസിഡന്റ് ജോർജ് പണിക്കർ ഓർമ്മിപ്പിച്ചു.

പോൾ പറമ്പി, ജോസി കുരിശിങ്കൽ, ഏബ്രഹാം ചാക്കോ, ജോയി പീറ്റർ ഇണ്ടിക്കുഴി എന്നിവരും സ്വാതന്ത്ര്യദിന ചിന്തകൾ പങ്കുവെച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ യുവജനോത്സവം, ഓണം എന്നീ പരിപാടികൾ സെപ്റ്റംബർ 21-ന് ആണെന്നും, അസോസിയേഷൻ വെബ്സൈറ്റ് ആയ illinoismalayaleeassociation.org സന്ദർശിച്ച് കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും തദവസരത്തിൽ ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP