Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇല്ലിനോയി മലയാളി അസോസിയേഷൻ യുവജനോത്സവം ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്ക്

ഇല്ലിനോയി മലയാളി അസോസിയേഷൻ യുവജനോത്സവം ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്ക്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവർഷത്തെ യുവജനോത്സവം സംഘടനയുടെ ആദ്യ പ്രസിഡന്റ് ആയി പ്രവർത്തിച്ച ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്കായി സമർപ്പിക്കും. സെപ്റ്റംബർ 21-നു ശനിയാഴ്ച രാവിലെ 9 മണി മുതൽ ബെൽവുഡ് സെന്റ് തോമസ് സീറോ മലബാർ ഓഡിറ്റോറിയങ്ങളിലാണ് യുവജനോത്സവത്തിന് തിരശീല ഉയരുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വിവിധ മത്സരങ്ങളും, അഞ്ചുമണിക്കു ശേഷം ഓണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും നടക്കും.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്, ഷിക്കാഗോയിലെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനാ നേതാവ്, ഫൊക്കാന ഭാരവാഹി, ഒരു നല്ല മനുഷ്യസ്നേഹി എന്നിങ്ങനെ അനവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു വ്യക്തിത്വമായിരുന്നു ജോയി ചെമ്മാച്ചേൽ. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഈവർഷം മുതൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കലാപ്രതിഭയാകുന്ന കുട്ടിക്ക് ജോയി ചെമ്മാച്ചേൽ സ്മാരക ട്രോഫി സമ്മാനിക്കുന്നതാണ്. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കലാതിലകം ആകുന്ന പെൺകുട്ടിക്ക് ഐ,.എം.എയുടെ വക ട്രോഫി നൽകും. ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. യുവജനോത്സവത്തിൽ പങ്കെടുക്കുന്നവർ www.illinoismalayaleeassociation.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സുനേന ചാക്കോ ജനറൽ കൺവീനറായി യുവജനോത്സവത്തിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. മറിയാമ്മ പിള്ള, ജോസി കുരിശിങ്കൽ, റോയി മുളകുന്നം, ഏബ്രഹാം ചാക്കോ, ജോയി പീറ്റർ ഇണ്ടിക്കുഴി, പോൾ പറമ്പി എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്നു.

വൈകുന്നേരം 5 മണി മുതൽ നടക്കുന്ന ഓണ പരിപാടികൾക്ക് അനിൽകുമാർ പിള്ളയുടെ നേതൃത്വത്തിൽ ജോർജ് മാത്യു, ഷാനി ഏബ്രഹാം, ഷിനോജ് ജോർജ്, സിറിയക് കൂവക്കാട്ടിൽ, ജെയ്ബു കുളങ്ങര, പ്രവീൺ തോമസ്, സാം ജോർജ്, കുര്യൻ വിരുത്തിക്കുളങ്ങര, രാജു പാറയിൽ എന്നിവരുടെ നേതൃത്വത്തിൽ വളരെ ശക്തമായി ഒരു കമ്മിറ്റിയും പ്രവർത്തിച്ചുവരുന്നു. ഓണസദ്യയിലേക്കും തുടർന്നു നടക്കുന്ന വിവിധ കലാപരിപാടികളിലേക്കും ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഇല്ലിനോയി മലയാളി അസോസിയേഷൻ ഹാർദ്ദവമായി ക്ഷണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP