Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ 2019 ഗ്രാജ്വേഷൻ ചടങ്ങിൽ വിദ്യാർത്ഥികളെ ആദരിച്ചു

ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ 2019 ഗ്രാജ്വേഷൻ ചടങ്ങിൽ വിദ്യാർത്ഥികളെ ആദരിച്ചു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ജൂൺ 15-ന് ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടത്തി. ഈവർഷം വളരെ മികച്ച വിജയത്തോടെ ഹൈസ്‌കൂളിൽ നിന്നും കോളജിൽ നിന്നും ഗ്രാജ്വേറ്റ് ചെയ്ത 17 കുട്ടികളെ ഐ.ഇ.എഫ് ആദരിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി പെൻസിൽവേനിയ അഞ്ചാം ഡിസ്ട്രിക്ട് സെനറ്റർ ജോൺ പി. സബാറ്റിന വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി. ഐ.ഇ.എഫ്.എ യു.എസ്.എയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു ഇടിച്ചാണ്ടി ആലപ്പുറത്തിനു അദ്ദേഹത്തിന്റെ സമർപ്പണവും നേതൃപാടവവും മുൻനിർത്തി കോമൺവെൽത്ത് ഓഫ് പെൻസിൽവാനിയ സ്പെഷൽ റെക്കഗ്നേഷൻ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. അതോടൊപ്പം സാമുവേൽ ലെസ്ലി മാത്യുവിനു ഐ.ഇ.എഫ്.എ യു.എസ്.എയുടെ ഔട്ട് സ്റ്റാൻഡിങ് അച്ചീവ്മെന്റ് ലഭിച്ചു.

ഇതു കൂടാതെ വളരെ പ്രശംസനീയമായ സെനറ്ററുടെ ഗുഡ് സിറ്റിസൺ അവാർഡ് അദ്ദേഹം ആന്മേരി ഇടിച്ചാണ്ടി, ജോഷ്വാ ജേക്കബ്, അനിക്സ് ബിനു, അഞ്ജലി തോമസ് എന്നീ വിദ്യാർത്ഥികൾക്ക് നൽകി. അതോടൊപ്പം ഫിലാഡൽഫിയ സിറ്റി കമ്മീഷണർ ലിസ ഡിലെയിൽ നിന്ന് ആരോൺ ജോൺസൺ, ആന്മേരി ഇടിച്ചാണ്ടി, മെർലിൻ രാജൻ, ഷാരോൺ സാംസൺ എന്നീ വിദ്യാർത്ഥികൾ കോൺഗ്രസ് മാൻ ബ്രാൻഡൻ എഫ് ബോയിലിന്റെ സ്പെഷൽ കോൺഗ്രഷണൽ റെക്കഗ്നേഷൻ അവാർഡ് ഏറ്റുവാങ്ങി. അതുകൂടാതെ ജിഫി ജേക്കബ്, സിമി ജോസഫ്, ഷാരോൺ സാംസൺ, ആരോൺ ജോൺസൺ, സാമുവേൽ മാത്യു, ആനി തോമസ് എന്നീ വിദ്യാർത്ഥികൾക്ക് മിസ് സിൻഡി ലിഗ്രി പ്രസിഡൻഷ്യൽ വോളണ്ടീയർ സർവീസ് അവാർഡ് നൽകി. സാമുവേൽ മാത്യു, മെർലിൻ രാജൻ, അലെഡാ ജോമി, ആരോൺ ജോൺസൺ, ഷാരോൺ സാംസൺ എന്നിവരെ ഐ.ഇ.എഫ്.എ യു.എസ്.എയുടെ പ്രത്യേക സ്‌കോളർഷിപ്പുകൾ നൽകി ആദരിച്ചു.

നിലവിലുള്ള വിദ്യാർത്ഥി അംഗങ്ങളെ കൂടാതെ പൂർവ്വ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്ത ഈ പരിപാടി ആവിഷ്‌കരിച്ചത് പ്രോഗ്രാം കോർഡിനേറ്റേഴ്സായ അഖില ബെന്നി, ആനി തോമസ്, ഗ്രേസൻ കളത്തിൽ മാത്യു, റിറ്റി ബാബു, സാമുവേൽ മാത്യു, സയന സജി, ഷെവിൻ ജോസഫ്, സിമി ജോസഫ് എന്നിവരായിരുന്നു.

സെനറ്റർ സബാറ്റിനയുടെ സാന്നിധ്യവും സഹകരണവും എല്ലാ ഐ.ഇ.എഫ് അംഗങ്ങൾക്കും പ്രചോദനമായി. പി.എസ്.ഡി.പിയുടെ സ്പെഷൽ പ്രസന്റേഷനുശേഷം ലഘുഭക്ഷണത്തോടെ ഉച്ചകഴിഞ്ഞ് 12.30-നു പരിപാടി സമാപിച്ചു. ബിജു ചെറിയാൻ, ന്യൂയോർക്ക് അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP