Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൂസ്റ്റൺഎക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- സെന്റ് ജോസഫ് ടീം ജേതാക്കൾ

ഹൂസ്റ്റൺഎക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു- സെന്റ് ജോസഫ് ടീം ജേതാക്കൾ

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ(ICECH) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാലാമത് ക്രിക്കറ്റ് ടൂർണമെന്റിന്ആവേശകരമായ സമാപനം.

ഹൂസ്റ്റണിലെ 8 ഇടവകകളിൽനിന്നുള്ള കരുത്തുറ്റ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെഫൈനലിൽ സെന്റ് ജോസഫ് സീറോ മലബാർ കാതോലിക് ചർച്ച് ടീം 2 ഓവറുകൾ ബാക്കി നിൽക്കേസെന്റ് തോമസ് ഓർത്തഡോക്ൾസ് കത്തീഡ്രാൽ ടീമിനെ പരാജയപ്പെടുത്തി എബി മാത്യു സംഭാവന
ചെയ്ത കുറ്റിയിൽ കെ.കെ.മാത്യു മെമോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.അപ്ന ബസാർ പെയർലാൻഡ് സംഭാവന ചെയ്ത റണ്ണർ അപ്പ് എവർറോളിങ് ട്രോഫി സ് തോമസ്ടീമിനും ലഭിച്ചു.

ആദ്യം ബാറ്റു ചെയ്ത സെന്റ് തോമസ് ടീം 15 ഓവറിൽ 107 റണ്ണുകൾ എടുത്തപ്പോൾ സെന്റ്‌ജോസഫ് ടീം 13 ഓ വറുകൾക്കുള്ളിൽ 108 റണ്ണുകൾ അടിച്ചുകൂട്ടിയാണ് വിജയകിരീടംസ്വന്തമാക്കിയത്. സെന്റ് ജോസഫ്‌സ് ടീമിലെ എഡ്വിൻ (66 റണ്ണുകൾ) രെവീൻ (23റണ്ണുകൾ) എന്നിവർ ടോപ് സ്‌കോറുകൾ നേടിയപ്പോൾ സെന്റ് തോമസ് ടീമിലെ ബ്ലെസ്സൺ,സിബു
എന്നിവർ യഥാക്രമം 22, 20 റണ്ണുകൾ നേടി ടോപ് സ്‌കോറരായി.

ഏപ്രിൽ 7, 14,21,28 തീയതികളിലായിരുന്നു മത്സരങ്ങൾ. 28 നു നടന്ന ആദ്യ പാദസെമി ഫൈനലിൽ സെന്റ് ജോസഫ്സ് ടീം സെന്റ് ജെയിംസ് ക്‌നാനായ ചർച്ച ടീമിനെ 38റണ്ണുകൾക്കു പരാജയപ്പെടുത്തിയിരുന്നു. സെന്റ് ജോസഫ്സ് 121 ഉം സെന്റ്‌ജെയിംസ് 83 ഉം റണ്ണുകൾ നേടി. രണ്ടാം പാദ സെമി ഫൈനലിൽ ഇമ്മാനുവേൽ മാർത്തോമാടീമിനെ 45 റണ്ണുകൾക്കു സെന്റ് തോമസ് ഓർത്തഡോക്ൾസ് കത്തീഡ്രൽ ടീം പരാജയപ്പെടുത്തി
. സെന്റ് തോമസ് 134 ഉം ഇമ്മാനുവേൽ 89 ഉം റണ്ണുകൾ നേടി.

പ്രിയൻ മാത്യു ( ബെസ്‌ററ് ബൗളർ - സെന്റ് തോമസ് ) എഡ്വിൻ വര്ഗീസ് ( ബെസ്‌ററ്ബാറ്റ്‌സ്മാൻ ആൻഡ് ടൂർണമെന്റ് മാൻ ഓഫ് ദി മാച്ച് - സെന്റ് ജോസഫ്സ് )ബിബിൻ ബേബി (ബെസ്‌ററ് പ്രോമിസിങ് ബാറ്റ്‌സ്മാൻ - സെന്റ് ജെയിംസ് ) എബിൻപുന്നൂസ് ( ബെസ്‌ററ് പ്രോമിസിങ് ബൗളർ - സെന്റ് ജെയിംസ് ) എന്നിവർ പ്രത്യകട്രോഫികൾക്കു അർഹരായി.

ഏപ്രിൽ 7 നു ശനിയാഴ്ച നടന്ന സ്റ്റാഫുഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പ്രാരംഭ
മത്സരങ്ങൾ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പ്രസിഡന്റ് റവ. ഫിലിപ്പ്ഫിലിപ്പ് ഉൽഘാടനം ചെയ്തു. സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്ൾസ് , സെന്റ് മേരീസ്മലങ്കര ഓർത്തഡോക്ൾസ്, ട്ട്രിനിറ്റി മാർത്തോമാ, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ്‌പോൾസ് ചർച്ച് ഓഫ് ഹൂസ്റ്റൺ എന്നീ ടീമുകളായിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചമറ്റു ടീമുകൾ.

ഫാ. എബ്രഹാം സ്‌ക്‌റിയ ( സ്പോർട്സ് കൺവീനർ) എബി മാത്യു, അനിൽ വര്ഗീസ്, റെജി ജോൺ,തോമസ് വൈക്കത്തുശ്ശേരിൽ ( സ്പോർട്സ് കോർഡിനേറ്റർസ് ) എന്നിവരായിരുന്നു ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയത്.

ടൂർണമെന്റിന് വേണ്ടി സ്റ്റാഫ്ഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ട് വിട്ടു കിട്ടുന്നതിന്
സഹായിച്ച സ്റ്റാഫ്ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യുവിന് പ്രത്യേക നന്ദിയുംഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP