Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കമലേഷ് മേത്തയും ഓംകാർ ശർമ്മയും ഐഎപിസി ഡയറക്ടർ ബോർഡിൽ

കമലേഷ് മേത്തയും ഓംകാർ ശർമ്മയും ഐഎപിസി ഡയറക്ടർ ബോർഡിൽ

ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഡയറക്ടർബോർഡ് അംഗങ്ങളായി പ്രമുഖമാധ്യമസംരംഭകൻ കമലേഷ് മേത്തയേയും പ്രമുഖ കോളമിസ്റ്റും ശർമ്മ ലോ ഗ്രൂപ്പിലെ മാനേജിങ് അറ്റോണിയുമായ ഓംകാർ ശർമ്മയേയും തെരഞ്ഞെടുത്തു.

ലോംഗ് എലെന്റിൽ നിന്നുള്ള മാധ്യമ സംരംഭകൻ, സീനിയർ റൊട്ടേറിയൻ, കമ്യൂണിറ്റി ലീഡർ, ബിസിനസ്സുകാരൻ, ഫിലാന്ത്രഫിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ കമലേഷ് മേത്ത നോർത്ത് അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള ഇന്തോ അമേരിക്കൻ ഇംഗ്ലീഷ് മാധ്യമഗ്രൂപ്പായ ഫോർസൈത് മീഡിയ ഗ്രൂപ്പ് സ്ഥാപകനാണ്. രാജസ്ഥാനിലെ ഒരു പ്രമുഖ ജെയിൻ കുടുംബാംഗമായ അദ്ദേഹം 1985-ൽ ബോംബെയിൽ വജ്രവ്യാപാരം ആരംഭിച്ചു. വ്യാപാരം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ 1986-ൽ ന്യുയോർകിലേക്ക് കുടിയേറിയ കമലേഷ് അവിടെ ജംസ്റ്റോൺ, വജ്രം എന്നിവയുടെ വ്യാപാരം ആരംഭിച്ചു.

2008-ൽ ആണ് കമലേഷ് മാധ്യമ ബിസിനസ്സിലേക്ക് കടന്നത്. കമ്യൂണിറ്റിക്ക് വേണ്ടിയുള്ള കമലേഷിന്റെ വീക്ലി പത്രമായ ' ദ സൗത്ത് ഏഷ്യൻ ടൈംസിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോർസൈത് മീഡിയ ഗ്രൂപ്പ് ' 2015 ൽ അക്ഷരം, ദ ഏഷ്യ ഈറ എന്നീ മാഗസിനുകൾ പ്രസിദ്ധീകരിച്ചിരുന്ന ഡിലൈറ്റ് മീഡിയാ ഗ്രൂപ്പിന്റെ മേജർ ഷെയറുകൾ വാങ്ങിക്കൊണ്ട് കമലേഷ് മേത്ത തന്റെ മാധ്യമമേഖല വിപുലപ്പെടുത്തി.

2010 ജനുവരിയിൽ നസുവ കൗണ്ടി അഡ്‌മിനിസ്ട്രേഷൻ ഇദ്ദേഹത്തെ ഡയറക്ടർ ഓഫ് ബിസിനസ് ആൻഡ് ഇകണോമിക് ഡെവലപ്മെന്റ് ആയി നിയമിച്ചു. അഞ്ച് വർഷം അവിടെ സേവനം അനുഷ്ഠിച്ചു. 2009-ൽ ഹിക്സ്വിൽ സൗത്തിലെ റോട്ടറി ക്ലബ് ചാർട്ടർ പ്രസിഡന്റായി. 2015-16-ൽ RI ഡിസ്ട്രിക്ട് 7255 ന്റെ ഗവർണ്ണറാകാൻ അവസരം ലഭിച്ചു.

പ്രധാന റോട്ടറി ഡോണറായി ആദരിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം നിരവധി മത സംഘടനകൾക്കും, സാമൂഹിക ആവശ്യങ്ങൾക്കും വേണ്ടി സംഭാവനകൾ നൽകിയിട്ടുണ്ട്. നിരവധി സാമൂഹിക സംഘടകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം രാജസ്ഥാൻ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (RANA) യുടെയും, 2012-ൽ ഹിക്സ് വില്ലിൽ ആരംഭിച്ച ഇന്ത്യൻ ഡെ പരേഡിന്റെ, ലോംഗ്സ് എലെന്റിലെ സ്ഥാപകനും ആണ്.
നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ ബോർഡ് ഡയറക്ടറായും, ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡുകളും, കമ്യൂണിറ്റി സംഘടനകളുടെ ബഹുമതി പത്രങ്ങളും കമലേഷ് മേത്തയ്ക്കു ലഭിച്ചിട്ടുണ്ട്.

ശർമ്മ ലോ ഗ്രൂപ്പിലെ മാനേജിങ് അറ്റോണിയായ ഓംകാർ ശർമ്മ കഴിഞ്ഞ 15 വർഷമായി ദർശൻ ടിവിയിൽ വാഷിങ്ടൺ ഫോക്കസ് എന്ന പരിപാടിയിലൂടെ ഏവർക്കും സുപരിചിതനാണ്. വാഷിങ്ടണ്ണിൽനിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങളിൽ കോളമിസ്റ്റുകൂടിയായ അദ്ദേഹത്തിന് മാധ്യമപ്രവർത്തനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുണ്ട്. 2017 ൽ ഇന്ത്യ അമേരിക്കൻ പ്രസ്്ക്ലബിന്റെ നിയമോപദേശകനായി നിയമിതനായ ഓംകാർ ശർമ്മയെ മാധ്യമമേഖലയിലെ പരിചയസമ്പത്ത് കണക്കിലെടുത്ത് ഡയറക്ടർബോർഡിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും ക്ലയിന്റ്സിന് വേണ്ട നിയമോപദേശങ്ങളും ആവശ്യമായ മാർഗ്ഗ നിർദേശങ്ങളും, ഓപ്പൺ ഡിസ്‌കഷൻ ഫോറങ്ങളും അദ്ദേഹം സംഘടിപ്പിക്കാറുണ്ട്. നിരവധി NGO കൾക്ക് വേണ്ടി പ്രവർത്തിക്കുകയും, നിയമപരമായ കാര്യങ്ങൾ വിശദീകരിച്ചു നൽകുന്ന കോളമിസ്റ്റായുമൊക്കെ ഇദ്ദേഹം പ്രവർത്തിക്കുന്നു. മാത്രമല്ല നിരവധി ഹോട്ടൽ, മോട്ടൽ ഫ്രഞ്ചൈസിങ് സ്ട്രീമുകളിൽ നിയമോപദേഷ്ടാവായും പ്രവർത്തിച്ചുവരുകയാണ് ഓംകാർ ശർമ്മ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP