Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയ ദുരന്താനന്തര റാന്നിക്കു സ്വാന്തനമേകാൻ ഹൂസ്റ്റൺ റാന്നി അസോസിയേഷനും

പ്രളയ ദുരന്താനന്തര റാന്നിക്കു സ്വാന്തനമേകാൻ ഹൂസ്റ്റൺ റാന്നി അസോസിയേഷനും

പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന റാന്നി നിവാസികൾക്കു തങ്ങളുടെ അതിജീവനത്തിന്റെ പാതയിൽ ഒരു കൈത്താങ്ങലായി ഹൂസ്റ്റൺ റാന്നി അസോസിയേഷനും.

കേരളത്തിൽ പ്രളയക്കെടുതികൾ ആരംഭിച്ച ദിവസം തന്നെ ദുരിതം അനുഭവിക്കുന്ന പതിനായിരക്കണക്കിന്ന് ജനങ്ങളുടെ വേദനയിൽ പങ്കു ചേർന്നു കൊണ്ട് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ച അമേരിക്കയിലെ ആദ്യ സംഘടനകളിൽ ഒന്നാണ് ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA).

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിക്കുവാൻ തിരുവോണ ദിവസം(ശനിയാഴ്ച) സ്റ്റാഫോർഡിലെ ഡെലിഷ്യസ് കേരളം കിച്ചൻ റെസ്റ്റോറന്ററിൽ പ്രത്യേകം വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ അസ്സോസിയേഷൻ പ്രസിഡണ്ടും മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു .

റവ. ഫാ. ഏബ്രഹാം സഖറിയ ചരിവുപറമ്പിൽ (ജെക്കു അച്ചൻ ), ബാബു കൂടത്തിനാലിൽ, ജിൻസ് മാത്യു കിഴക്കേതിൽ , റോയ് തീയാടിക്കൽ, മാത്യൂസ് ചാണ്ടപ്പിള്ള, ബിനു സക്കറിയ, ഷിജു വർഗീസ്,വിനോദ് ചെറിയാൻ, ജോൺസൻ കൂടത്തിനാലിൽ, ഷീജ ജോസ്, തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിച്ചു.

റാന്നിയിലെ വിവിധ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നവർ , അസ്സോസിയേഷന്റെ കളക്ഷൻ ഡ്രൈവിൽ സഹായിക്കുന്നവർ തുടങ്ങി എല്ലാവരെയും ഭാരവാഹികൾ അഭിനന്ദിക്കുകയും നന്ദി അറിയികുകയും ചെയ്തു

വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 6500 ഡോളർ ( ഏകദേശം നാലര ലക്ഷം രൂപ) സമാഹരിക്കുവാൻ അസോസിയേഷന് കഴിഞ്ഞതായി പ്രസിഡന്റ് ജീമോൻ റാന്നി അറിയിച്ചു . സമ്മേളനം നടന്നു കൊണ്ടിരുന്ന സമയത്തു റസ്റ്റോറന്റിൽ ചർച്ചകൾ ശ്രവിച്ചു കൊണ്ടിരുന്ന ലൂസിയാനയിൽ നിന്ന് സന്ദർശനത്തിനെത്തിയ മാത്യു.ജെ. ജേക്കബ് - സാറാ മാത്യു ദമ്പതികൾ 1000 ഡോളറിന്റെ ചെക്ക് കൈമാറിയപ്പോൾ സന്തോഷാതിരേകത്താൽ യോഗത്തിൽ പങ്കെടുത്തവരുടെ കണ്ണുകളെ ഈറനണിയിച്ചു .

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി ഐത്തല, ഈട്ടിച്ചുവട് ,പുള്ളോലിൽ ഭാഗം, തുടങ്ങിയ ഭാഗങ്ങളിലായി 150 ൽ പരം ഭവനങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ട സാധന സാമഗ്രികൾ അസ്സോസിയേഷൻ എത്തിച്ചു കൊടുത്തു. രണ്ടാം ഘട്ടമായി നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾ റവ.ഫാ. ബെൻസി മാത്യു കിഴക്കേതിൽ നേതൃത്വം നൽകുന്ന ഗുഡ് സമരിറ്റൻ ട്രൂസ്റ്റുമായി ചേർന്ന് നടത്തുവാൻ തീരുമാനിച്ചു.

റാന്നിയിലെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകുന്ന അസ്സോസിയേഷൻ രക്ഷാധികാരി കൂടിയായ റാന്നി എംഎ‍ൽഎ രാജു എബ്രഹാം, മറ്റു സഹായങ്ങൾ ചെയ്തു തരുന്ന റാന്നി സ്വദേശിയും പത്തനംതിട്ട മനോരമ സീനിയർ റിപ്പോർട്ടറുമായ മിന്റു.പി. ജേക്കബ്, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം ബെന്നെറ്റ് ജിജി കരിപ്പാൽ ,അങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം റജി പൂവത്തൂർ, രാജു തേലപ്പുറത്ത്, മോളി ബാലു തുടങ്ങിയവരോട് സമ്മേളനം പ്രത്യേക നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ജീമോൻ റാന്നി (പ്രസിഡണ്ട്) - 407 718 4805
ജിൻസ് മാത്യു കിഴക്കേതിൽ (സെക്രട്ടറി) - 832 278 9858
റോയി തീയാടിക്കൽ (ട്രഷറർ) - 832 768 2860

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP