Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൃഹാതുരസ്മരണകളുയർത്തിയ ഹോളി ഫാമിലി നേഴ്സസ് സംഗമം

ഗൃഹാതുരസ്മരണകളുയർത്തിയ ഹോളി ഫാമിലി നേഴ്സസ് സംഗമം

ഫിലാഡൽഫിയ: സെപ്റ്റംബർ 26, 27 ദിവസങ്ങളിൽ ന്യൂജേഴ്‌സി നുവാർക്ക് ഹിൽട്ടൺ ഹോട്ടലിൽ ഹോളി ഫാമിലി ആൻഡ് മെഡിക്കൽ മിഷൻ ഇന്ത്യ പൂർവവിദ്യാർത്ഥികളുടെ മൂന്നാമത് വാർഷിക കുടുംബ സംഗമം നടന്നു. പ്രസിഡന്റ് മേരിക്കുട്ടി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ ന്യൂഡൽഹി, പാറ്റ്‌നാ ഹോളി ഫാമിലി ഹോസ്പിറ്റൽ സ്‌കൂൾ ഓഫ് നേഴ്‌സിങ്ങ് മുൻ ഡയറക്ടർ സിസ്റ്റർ മേരി അക്വിനാസ് ഹാമിൽട്ടൺ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മറിയക്കുട്ടി ജോർജ് വന്താനത്ത് സ്വാഗതം ആശംസിച്ചു.

ടാലന്റ് ഷോയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 27 ഞായറാഴ്‌ച്ച ഫ്രാൻസിസ് മാർപാപ്പ വേൾഡ് ഫാമിലി മീറ്റിംഗിന്റെ സമാപനത്തിൽ ഫിലാഡൽഫിയയിൽ അർപ്പിച്ച ദിവ്യബലിയിൽ അംഗങ്ങൾ എല്ലാവരും പങ്കെടുത്തു. അതിനായി ഫിലാഡൽഫിയായിലേക്ക് ഏർപ്പെടുത്തിയിരുന്ന ബസ് ടൂറും എല്ലാവരും ആവോളം ആസ്വദിച്ചു.

അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പരിപാടിയിൽ നടന്നു. മേരിക്കുട്ടി കുര്യാക്കോസ് (ഷിക്കാഗോ) വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏലിയാമ്മ ബേബി (ഹ്യൂസ്റ്റൺ) വൈസ് പ്രസിഡന്റ്, ലൂസി ജോസഫ് (ഒക്ലഹോമ) സെക്രട്ടറി, ഗ്രേസി പുരക്കൽ (ന്യൂയോർക്ക്) ജോ.സെക്രട്ടറി, മേരി ജയിംസ് (ഫ്‌ളോറിഡ) ട്രഷറർ, എൽസി വാതിയേലിൽ ജോ. ട്രഷറർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഏലിയാമ്മ ബേബി 2017 ലെ റീയൂണിയൻ ഹ്യൂസ്റ്റണിൽ നടത്താൻ വോളന്റിയർ ചെയ്തു.

ന്യൂഡൽഹി, പാറ്റ്‌നാ, മാൻഡർ എന്നിവിടങ്ങളിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ നേഴ്‌സിങ് കോളേജുകളിൽനിന്നും ബിരുദമെടുത്ത് അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ ആതുരശുശ്രൂഷ, ആരോഗ്യവിദ്യാഭ്യാസം എന്നീ മേഖലകളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിനു ഹെൽത്ത്‌കെയർ ആലംനൈ എന്നപേരിൽ അറിയപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP