Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ: അമേരിക്കൻ മലയാളികൾക്കായി ഹെൽപ്പ് ലൈൻ ഫോറം നിലവിൽ വന്നു

കൊറോണ: അമേരിക്കൻ മലയാളികൾക്കായി ഹെൽപ്പ് ലൈൻ ഫോറം നിലവിൽ വന്നു

അനിയൻ ജോർജ്

ന്യൂജേഴ്സി: ലോകരാജ്യങ്ങളെയും ലോകജനതയെയും ഭീതിയിലാഴ്‌ത്തി, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19, അമേരിക്കൻ മലയാളികളുടെയും ഉറക്കംകെടുത്തുകയാണ്. വടക്കേ അമേരിക്കയിൽ പ്രവാസി മലയാളികൾ ഒറ്റക്കെട്ടായിസധൈര്യം ഈ പ്രതിസന്ധിയെ നേരിടാൻ തീരുമാനമെടുത്തു. മാർച്ച് 12-ാം തീയതിവ്യാഴാഴ്ച ഫൊക്കാന, ഫോമ, ഐപിസിഎൻഎ, ഡബ്ല്യുഎംസി, എകെഎംസി, എൻഎഐഎൻഎ(നൈന) തുടങ്ങിയ ദേശീയ സംഘടനകളുടെ പ്രതിനിധികളും കേരളത്തിൽ നിന്നുംപ്രേമചന്ദ്രൻ എംപി, രാജു എബ്രഹാം എംഎൽഎ, പത്തനംതിട്ട കളക്ടർ ഡോ.നൂഹ്, ഡോ. എം. വി. പിള്ള എന്നിവർ പങ്കെടുത്ത ടെലി കോൺഫറൻസിൽമുന്നൂറിൽ പകരം ആളുകളാണ് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുംപങ്കെടുത്തത്.

എകെഎംസി യുടെ മുൻ പ്രസിഡന്റ് ഡോ. തോമസ് മാത്യു, ഡോ. രാമചന്ദ്രൻ, ഡോ.
ജേക്കബ് മാത്യു, ഡോ. നജീബ്, ഡോ. രവീന്ദ്രനാഥ്, ഡോ. നവീൻ ശ്രീകുമാർതുടങ്ങിയവർ കൊറോണ വൈറസിന്റെ ലക്ഷണങ്ങളും മുൻകരുതൽ ട്രീറ്റ്മെന്റ്തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശദമായി സംസാരിക്കുകയും രോഗബാധിതരായ മലയാളികളെഎങ്ങനെ സഹായിക്കാം എന്നുള്ളതിനെ പറ്റിയും ചർച്ച ചെയ്തു.യാത്ര ചെയ്യാനാവാതെ ബുദ്ധിമുട്ടിലകപ്പെട്ടിരിക്കുന്ന മലയാളികളെസഹായിക്കാൻ എല്ലാ മലയാളി സംഘടനകളും ഒത്തൊരുമിച്ച് ഈ സന്ദർഭത്തിൽ
പ്രവർത്തിക്കണമെന്ന് എല്ലാവരും സംയുക്തമായി ആവശ്യപ്പെട്ടു.മലയാളി ഹെൽപ്പ് ലൈൻ ഫോം എന്നു പേരിട്ടിരിക്കുന്ന വാട്സ് ആപ്പ്ഗ്രൂപ്പിൽ എഎംജിജി, ഐഎംഎയുടെയും വിദഗ്ധരായ ഡോക്ടേഴ്സ്, ഫോമ, ഫൊക്കാന,ഡബ്ല്യുസി, ഐപിസിഎൻഎ, നൈന തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും വിവിധസംസ്ഥാനങ്ങളിലുള്ള സംഘടന പ്രസിഡന്റുമാരും അംഗങ്ങളാണ്. കേരളത്തിൽ നിന്നുംആരോഗ്യമന്ത്രി കെ.കെ. ഷൈലജ, എംപിമാർ, എംഎൽഎമാർ, കളക്ടർമാർ,പൊലീസ് ഉദ്യോഗസ്ഥന്മാരും അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പ് 24 മണിക്കൂറും
പ്രവാസി മലയാളികളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുകയാണ്.

ഫ്ളോറിഡയിൽ നിന്നുള്ള ഡോ. ജഗതി നായർ കോർഡിനേറ്റർ ആയകമ്മിറ്റിയിൽ എകെഎംസി പ്രസിഡന്റ് ഡോ. ഉഷ മോഹൻദാസ്, ഫോമ പ്രസിഡന്റ് രാജുചമത്തിൽ, ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, വേൾഡ് മലയാളി കൗൺസിൽഅമേരിക്കൻ റീജിയൻ പ്രസിഡന്റ് ജയിംസ് കൂടൽ, ഐപിസിഎൻഎ പ്രസിഡന്റ് ഡോ.ജോർജ് എം. കാക്കനാട്ട്, നൈന പ്രസിഡന്റ് ആഗ്‌നസ് തെർക്കെടി, മുൻ എഎപിഐപ്രസിഡന്റ് ഡോ. നരേന്ദ്രകുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.ന്യൂജേഴ്സിയിൽ നിന്നുള്ള ബൈജു വർഗീസാണ് കോർഡിനേറ്റർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP