Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇല്ലിനോയ്സിലുള്ള ഇന്ത്യൻ വംശജർക്കായി ഹെൽപ് ലൈൻ;ഇസ്വായി ഹെൽപ് ലൈനിലേക്ക് വിവിധ സാമൂഹിക മേഖലകളിൽ സഹായം ആവശ്യമുള്ളവർക്ക് വിളിക്കാം

ഇല്ലിനോയ്സിലുള്ള ഇന്ത്യൻ വംശജർക്കായി ഹെൽപ് ലൈൻ;ഇസ്വായി ഹെൽപ് ലൈനിലേക്ക് വിവിധ സാമൂഹിക മേഖലകളിൽ സഹായം ആവശ്യമുള്ളവർക്ക് വിളിക്കാം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇല്ലിനോയ്സ് സ്റ്റേറ്റിലുള്ള ഇന്ത്യൻ വംശജർക്കായി ഹെൽപ് ലൈൻ പ്രവർത്തനമാരംഭിച്ചു. മാനസിക ആരോഗ്യം, ആൽക്കഹോൾ- ഡ്രഗ് അഡിക്ഷൻ, റീഹാബിലിറ്റേഷൻ തുടങ്ങി സമാനമായ വിവിധ സാമൂഹിക മേഖലകളിൽ സഹായം ആവശ്യമുള്ള ആളുകളെ വിവിധ ഫെഡറൽ - സ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെടുത്തുകവഴി ആവശ്യമായ സഹായം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്സ് (ഇസ്വായി) ആണ് ഈ സംരംഭത്തിനു പിന്നിൽ. അതാത് മേഖലകളിൽ വിദഗ്ധരായ അംഗങ്ങളുടെ സേവനം വിനിയോഗിച്ചുകൊണ്ട് തികച്ചും സൗജന്യമായാണ് ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിൽ സേവനം ലഭ്യമാണ്.

കഴിഞ്ഞ ഇരുപത് വർഷമായി വിവിധ പൊതുജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ സജീവമായി നിലകൊള്ളുന്ന സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ മാതൃകാപരമാണെന്നു ഹെൽപ് ലൈൻ (224 356 1010), ഇസ്വായി വെബ്സൈറ്റ് (www.iswai.net) എന്നിവയുടെ ഒഫീഷ്യൽ ലോഞ്ചിങ് കർമ്മം നിർവഹിച്ചുകൊണ്ട് ഇന്ത്യൻ വംശജനായ ഇല്ലിനോയ്സ് സ്റ്റേറ്റ് സെനറ്റർ റാം വില്ലിവലം പറഞ്ഞു.

ഹെൽപ് ലൈൻ വഴി ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളിൽ പലതും പൊതുജനങ്ങൾക്ക് നേരിൽ ലഭ്യമാക്കാവുന്ന ആണെങ്കിലും അവയെക്കുറിച്ചുള്ള അറിവില്ലായ്മയും, പ്രശ്നങ്ങളെ അംഗീകരിക്കാനുള്ള വിമുഖതയും മൂലം കൂടുതൽ ഗുരുതരമായ പ്രതിസന്ധികളിൽ നിരവധി കുടുംബങ്ങൾ, പ്രത്യേകിച്ചും നാട്ടിൽ നിന്നും പുതുതായി എത്തുന്നവർ ചെന്നുപെടുന്നു എന്ന അറിവാണ് ഇത്തരം ഒരു സൗകര്യം ഒരുക്കാൻ പ്രചോദനമെന്നു ഇസ്വായി പ്രസിഡന്റ് ടോമി കണ്ണാല പറഞ്ഞു.

ചടങ്ങിൽ ഇസ്വായി എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് കുര്യൻ, ലിൻസൺ കൈതമലയിൽ, ജോസ് ചാക്കോ, തോമസ് ഡിക്രൂസ്, പ്രമുഖ മലയാളി പൊതുപ്രവർത്തകൻ സിറിയക് കൂവക്കാട്ടിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈനുമായി (224 356 1010) ബന്ധപ്പെടുകയോ വെബ്സൈറ്റ് www.iswai.net സന്ദർശിക്കുകയോ ചെയ്യുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP