Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവർത്തകസമിതി; തോമസ് കൊരട്ടിയിൽ പ്രസിഡന്റ്

ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവർത്തകസമിതി; തോമസ് കൊരട്ടിയിൽ പ്രസിഡന്റ്

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: വടക്കേ അമേരിക്കയിലെ പ്രമുഖ ക്നാനായ സംഘടനയായ ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റി (എച്ച്.കെ.സി.എസ്.) 2018 ലേക്ക് പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ഹ്യൂസ്റ്റൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് തോമസ് കൊരട്ടിയിൽ, വൈസ് പ്രസിഡന്റ് ലിൻസി കരിമ്പിൻകാലായിൽ, സെക്രട്ടറി സിറിൽ തൈപറമ്പിൽ, ജോയിന്റ് സെക്രട്ടറി റെജി പെരുമനതേട്ട്, ട്രഷറർ ജോസ് നെടുമാക്കൽ, ഓഡിറ്റർ രാജു ചേരിയിൽ, ലെയിസൻ ബോർഡ് ചെയർമാൻ ജോയി കളപ്പുരതട്ടേൽ, ലെയിസൻ ബോർഡ് അംഗങ്ങളായി ജയിംസ് തുണ്ടത്തിൽ, സോണി ആലപ്പാട്ട്, ബിൽഡിങ് ബോർഡ് സെക്രട്ടറി ആയി എബ്രാഹം നെല്ലിപ്പള്ളിൽ, ബിൽഡിങ് ബോർഡ് ട്രഷറർ ആയി ജോസ് ചാമക്കാല എന്നിവരേയും എതിരില്ലാതെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കൊരട്ടിയിൽ കെ.സി.വൈ. എൽ., കെ.സി.വൈ. എം, ഐക്കഫ്, ഡൽഹി കാത്തലിക് ക്നാനായ സൊസൈറ്റി, സൗദി ക്നാനായ അസ്സോസിയേഷൻ, എസ്.എം.സി.സി. തുടങ്ങിയ വിവിധ സംഘടനകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. നിലവിൽ എച്ച്.കെ.സി.എസ്. സെക്രട്ടറി കൂടിയാണദ്ദേഹം. പുതിയ പ്രവർത്തക സമിതി എല്ലാ അംഗങ്ങളുടേയും സമ്പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നതായി അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP