Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ഫോമ പ്രസിഡന്റ് അനിയൻ ജോർജിന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഊഷ്മള സ്വീകരണം

ഫോമ പ്രസിഡന്റ് അനിയൻ ജോർജിന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഊഷ്മള സ്വീകരണം

സ്വന്തം ലേഖകൻ

ഹ്യൂസ്റ്റൺ: ഫോമ പ്രസിഡന്റ് അനിയൻ ജോർജിന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം. ഫോമ പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്തതിനു ശേഷം ആദ്യമായി ഹ്യൂസ്റ്റണിൽ വന്ന അനിയൻ ജോർജിനെ പൊന്നാട അണിയിച്ചു ചേംബറിന്റെ ആസ്ഥാനത്തേക്കു സ്വീകരിച്ചു. ഫോമയുടെ പ്രഗത്ഭനായ പ്രസിഡന്റ് അനിയൻ ജോർജ് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ എക്കാലത്തെയും അഭ്യുദയാകാംക്ഷിയും സുഹൃത്തുമാണ്. ഫോമ സതേൺ റീജിയന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഹ്യൂസ്റ്റണിലെത്തിയ അനിയൻ ജോർജ് ചേംബറിലെ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരമാണ് സ്വീകരണത്തിനെത്തിയത്.

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ തുടക്കം മുതൽക്കേ അനിയൻ ജോർജ് ഇതിനോട് ആഭിമുഖ്യം കാണിച്ചിരുന്നു. ഹ്യൂസ്റ്റണിലെ ചേംബറിന്റെ വിജയത്തെ തുടർന്ന് അമേരിക്കയിലെ ആദ്യത്തെ മലയാളി ചേംബർ ന്യൂജേഴ്സിയിൽ ആരംഭിക്കാൻ മുൻകൈയെടുത്തതും അനിയൻ ജോർജാണ്.

ചേംബറിന്റെ പ്രസിഡന്റ് ജോർജ് കോളാച്ചേരിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഡോ. ജോർജ് എം. കാക്കനാട്, സണ്ണി കാരിക്കൽ, ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ജിജു കുളങ്ങര, ചേംബർ ട്രഷറർ ഫിലിപ്പ് കൊച്ചുമ്മൻ എന്നിവർ പ്രസംഗിച്ചു. ഫോമയും ചേംബറുമായി ചേർന്നു പ്രവർത്തിക്കുമെന്നും ഇത്തരമൊരു അവസരമുണ്ടാക്കി തന്നതിന് നന്ദിയുണ്ടെന്നും മറുപടിയിൽ അനിയൻ ജോർജ് പറഞ്ഞു. ചേംബറിന്റെ ഇത്രയും വർഷത്തെ പാരമ്പര്യത്തെ അദ്ദേഹം ശ്ലാഘിച്ചു. വളരെ കെട്ടുറപ്പോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്ന ചേംബർ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അനിയൻ ജോർജ് പ്രകീർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP