Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫോമായുടെ സുപ്രധാന ജനറൽ ബോഡിയും അധികാര കൈമാറ്റവും ഇന്ന്

ഫോമായുടെ സുപ്രധാന ജനറൽ ബോഡിയും അധികാര കൈമാറ്റവും ഇന്ന്

സാജു ജോസഫ്

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘചേതനയുടെ പ്രതിബിംബമായ ഫോമായുടെ ശ്രദ്ധേയമായ വാർഷിക പൊതുയോഗവും, അനിയൻ ജോർജ് (ന്യൂജേഴ്സി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ അധികാരം ഏറ്റെടുക്കലും ഒക്ടോബർ 24-ാം തീയതി ന്യൂയോർക്ക് സമയം വൈകുന്നേരം 3.00 ന് നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏവർക്കും ഒത്തുചേരാൻ സാധിക്കാത്തതിനാൽ സൂമിലൂടെ വെർച്യുൽ ആയി നടക്കുന്ന മീറ്റിംഗിൽ ഫോമായുടെ 2018-20 വർഷത്തെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അധ്യക്ഷത വഹിക്കും.

യോഗത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷിനു ജോസഫ് കണക്കും അവതരിപ്പിക്കും. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായിരുന്ന വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറർ ജെയിൻ കണ്ണച്ചാംപറമ്പിൽ ഉൾപ്പെടെയുള്ളവർ സംസാരിക്കും.

തുടർന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനിയൻ ജോർജിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിക്ക് നിലവിലെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അധികാരം കൈമാറും. പിന്നീട് അനിയൻ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവൻ എന്നിവർ അഭിസംബോധന ചെയ്യും. ജനറൽ സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണൻ വിശദീകരിക്കുന്ന ഫോമായുടെ വരുന്ന രണ്ടുവർഷത്തെ കർമ പരിപാടികളുടെ രൂപരേഖയും ട്രഷറർ തോമസ് ടി ഉമ്മന്റെ ബജറ്റ് അവതരണവുമാണ് മീറ്റിംഗിന്റെ മറ്റൊരു ഹൈലൈറ്റ്.

കംപ്ലയന്റ്സ് കമ്മിറ്റി ചെയർമാൻ രാജു വർഗീസ്, ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ മാത്യൂസ് ചെരുവിൽ, അഡൈ്വസറി ബോർഡ് ചെയർമാൻ ജോൺ സി വർഗീസ് (സലീം) എന്നിവരുടെ സാന്നിധ്യം യോഗത്തിൽ ഉണ്ടായിരിക്കും. റീജിയണൽ വൈസ് പ്രസിഡന്റുമാർ നാഷണൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 550-ലധികം അംഗസംഘടനാ പ്രതിനിധികൾ ഫോമായുടെ ചരിത്രത്തിലെ സുപ്രധാനമായ ഈ യോഗത്തിൽ സംബന്ധിക്കും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP