Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാജു ജോസഫിനെ 2020-22 ഫോമാ പി ആർ ഓ ആയി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു

സാജു ജോസഫിനെ 2020-22 ഫോമാ പി ആർ ഓ ആയി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

ഇന്ന് (ഒക്ടോബർ 21st ) നടന്ന ഫോമാ നാഷണൽ കമ്മിറ്റി യോഗം 2020 -22 വർഷത്തെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി സാജു ജോസഫ് നെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു . കഴിഞ്ഞ ദിവസം നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒന്നായ അഭിപ്രായത്തെ തുടർന്നാണ് നാഷണൽ കമ്മിറ്റി സാജുവിനെ തിരഞ്ഞെടുത്തത്.

2016 -18 ലെ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ടീമിൽ വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റി മെമ്പർ ആയും ഇക്കഴിഞ്ഞ ഫിലിപ്പ് ചാമത്തിൽ ന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി ആയും സാജു ഫോമായിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട് . കഴിഞ്ഞ നാലുവർഷം സാജുവിന്റെ കർമ്മനിരതമായ പ്രവർത്തനം ഫോമായ്ക്ക് ഒരു മുതൽകൂട്ടായിരുന്നു വെന്ന് പ്രസിഡന്റ് അനിയൻ ജോർജ്ജ് അഭിപ്രായപ്പെട്ടു . കോവിഡ് പ്രതിസന്ധികാലത്ത് ഫോമായുടെ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ട് പോകാൻ സാജു എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളും സേവനങ്ങളും അമേരിക്കൻ മലയാളികൾക്ക് അറിയാവുന്നതാണ് . ഇന്ത്യയിലേക്ക് പോകാൻ ബുദ്ധിമുട്ടിയ നിരവധി യാത്രക്കാർക്ക് യാത്രാ സൗകര്യങ്ങളും വിസ സൗകര്യങ്ങളും ലഭ്യമാക്കുവാൻ സാജു കഠിനമായി യത്‌നിച്ചിരുന്നു . മുൻ ഫോമാ ജനറൽ സെക്രട്ടറി ജോസ് അബ്രാഹവും ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണനും ആയി ചേർന്ന് പ്രവാസികാര്യ മന്ത്രി മുരളീധരനും , എംപി സുരേഷ് ഗോപിയും ആയി നിരന്തരം ബന്ധപ്പെട്ട് ഒട്ടേറേ ആൾക്കാർക്ക് യാത്രാ സൗകര്യങ്ങൾ ഏർപ്പാടാക്കി .

കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി വർഷങ്ങളായുള്ള സ്നേഹബന്ധം ഇക്കാര്യം സുഗമമാക്കി . നിരവധി ഗർഭിണികൾക്കും ജോലി നഷ്ടപ്പെട്ടവർക്കും വിദ്യാർത്ഥികൾക്കും യാത്ര സാധ്യമായി. പല അടിയന്തിരഘട്ടങ്ങളിലും സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റ്മായി ബന്ധപ്പെട്ട് പലർക്കും വിസ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാജുവിന് സാധിച്ചിട്ടുണ്ട്.

സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിലെ ഏവർക്കും സുപരിചതനായ സാമൂഹ്യ പ്രവർത്തകനും 2013 -2015 ലെ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക )യുടെ പ്രസിഡന്റും ഇപ്പോൾ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാനും , ഫോമാ യുടെ അംഗ സംഘടനയായ ബേമലയാളി യുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് സാജു .

ഇനിയും എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയുമായി ചേർന്ന് ഫോമായുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുവാൻ പരമാവധി ശ്രമിക്കുമെന്നും സാജു ഉറപ്പുനൽകി. ആത്മാർത്ഥമായ ലാളിത്യം നിറഞ്ഞ സാജുവിന്റെ പ്രവർത്തനരീതി ഫോമായ്ക്കു കരുത്തേകുമെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ , ട്രെഷറർ തോമസ് ടി ഉമ്മൻ , വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് , ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ , എന്നിവർ ഉറപ്പിച്ചു പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും ആശംസകളും പൂർണ്ണ സഹകരണവും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP