Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ഫോമാ നാടകമേള ട്വന്റി20 അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ

ഫോമാ നാടകമേള ട്വന്റി20 അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ

ജോയിച്ചൻ പുതുക്കുളം

ഫോമാ നാടകമേള ട്വന്റി20 നാടക മത്സരങ്ങളുടെ ഫലപ്രഖ്യാപനവും വിവിധ പ്രമുഖരുടെ വൻ കലാപരിപാടികളും സെപ്റ്റംബർ 20-ന് ഫോമ സൂമിലൂടെ നടത്തിയ അവാർഡ് സെറിമണിയിൽ നടക്കുകയുണ്ടായി. കലാ-സാംസ്‌കാരിക പ്രമുഖരായ തമ്പി ആന്റണി, മിത്രാസ് രാജൻ, ഷാജി കൊച്ചിൻ, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ ജഡ്ജിങ് പാനലിന്റെ നിർദേശവും, കേരളത്തിലെ നാടക ആചാര്യന്മാരായ ജയൻ തിരുമന, രാജേഷ് ഇരുളം എന്നിവർ ചേർന്ന് മത്സരത്തിന് എത്തിയ 16 നാടകങ്ങളിൽ നിന്നും മികച്ച നാടകങ്ങൾ, നടൻ, നടി. സംവിധാനം, രചന, പ്രത്യേക സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി തെരഞ്ഞെടുത്ത നാടകങ്ങൾക്കും, അവതരണത്തിനും, അഭിനയശൈലിക്കും, സ്പെഷൽ ജൂറി പ്രോത്സാഹന അവാർഡുകളും നൽകി.

നാടകമേള നൈറ്റ് സെറിമണി സൂമിലൂടെ നടന്ന വർണശബളമായ ചടങ്ങിൽ മികച്ച നാടകങ്ങളുടെ ഫലപ്രഖ്യാപനം സുപ്രസിദ്ധ സിനിമാതാരങ്ങളായ ജോയി മാത്യു, ഹരീഷ് പേരാടി, തമ്പി ആന്റണി എന്നിവർ നിർവഹിച്ചു. ഫോമ നാടകമേള അവാർഡ് നൈറ്റ് സെറിമണിക്ക് മികവേകാൻ പ്രശസ്ത സിനിമ പിന്നണി ഗായകൻ ഫ്രാങ്കോ, ഡോ. ചന്ദ്രബോസ്, ഡോ. പൂജ പ്രേം, ഫിലിപ്പ് ബ്ലസൻ താമ്പാ എന്നിവർ ഗാനങ്ങളും, പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ ജയനും കൂട്ടുകാരും ചേർന്നൊരുക്കിയ സ്‌കിറ്റ്, നാടൻപാട്ടുകൾ, നാടകഗാനങ്ങൾ എന്നിവയും അവാർഡ് സെറിമണിക്ക് വർണ്ണപ്പകിട്ടേകി.

ഫോമാ നാടകമേള അവാർഡ് സെറിമണി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ നാടകമേള 2020 വിജയമാക്കിയ ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പറും, നാഷണൽ കോർഡിനേറ്ററുമായ പൗലോസ് കുയിലാടൻ, കൺവീനർ നിവിൻ ജോസ് എന്നിവരെ അഭിനന്ദിച്ചു. ലോക ചരിത്രത്തിൽ തന്നെ സൂമിലൂടെ പങ്കെടുത്ത ഭൂരിപക്ഷം നാടകങ്ങളും കുടുംബ പശ്ചാത്തലത്തിൽ ഉള്ളവയായിരുന്നു.

നാടക കമ്മിറ്റി: സണ്ണി കല്ലൂപ്പാറ, ജോസഫ് ഔസോ, ബിജു തയ്യിൽചിറ, നോയൽ മാത്യു, ടെക്നിക്കൽ കോർഡിനേറ്റേഴ്സ് - ജിജോ ചിറയിൽ, സെൻ കുര്യൻ, സജി കൊട്ടാരക്കര, ജസ്റ്റിൻ പി. ചെറിയാൻ.

സിനിമാലോകത്തെ പ്രശസ്ത നടന്മാരായ സായി കുമാർ, ഷമ്മി തിലകൻ, ജോയി മാത്യു, ഹാരീഷ് പേരാടി, കെ.പി.എ.സി ലളിത എന്നിവർ നാടകമേളയ്ക്ക് ആശംസകൾ നേർന്നിരുന്നു. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളും സഹകരണവുമാണ് നാടകമേളയുടെ വലിയ വിജയത്തിനു കാരണമായതെന്ന് നാഷണൽ കോർഡിനേറ്റർ പൗലോസ് കുയിലാടനും, കൺവീനർ നെവിൻ ജോസും അറിയിച്ചു.

എല്ലാ നാടക സ്നേഹികൾക്കും, ഈ മേള വിജയകരമാക്കാൻ ശ്രമിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. ഈ നാടകമേളയുടെ വിജയം ലോക മലയാളി സംഘടനകളിൽ ഒന്നാമതായി നിൽക്കുന്ന ഫോമയ്ക്ക് അവകാശപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽപറഞ്ഞു. ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം സ്വാഗതവും, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് നന്ദിയും രേഖപ്പെടുത്തി. ട്രഷറർ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി ഷാജു ജോസഫ്, ജോയിന്റ് ട്രഷറർ ജയിസ് കണ്ണച്ചാൻപറമ്പിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ആർ.വി.പിമാർ, നാഷണൽ കമ്മിറ്റി മെമ്പേഴ്സ് എന്നിവർ എല്ലാവിധ പിന്തുണയും നൽകി.

നാടകമേള ട്വിന്റി 20 അവാർഡ് സെറിമണി അവതാരകയായത് മികച്ച കലാകാരിയും എഴുത്തുകാരിയുമായ മിനി നായരായിരുന്നു. ഇവന്റ്സ് മീഡിയ യു.എസ് ആണ് പ്രോഗ്രാം സംപ്രേഷണം ചെയ്തത്.

ഫോമാ നാടകമേള സ്പോൺസർമാരായി എത്തിയത് സിജിൽ പാലയ്ക്കലോടി, അനിയൻ ജോർജ്, തോമസ് ടി. ഉമ്മൻ, ഉണ്ണികൃഷ്ണൻ, ജിബി തോമസ്, ജോസ് മണക്കാട്, വിൽസൺ ഉഴത്തിൽ, ബിജു ആന്റണി, ജിനു കുര്യാക്കോസ്, സ്റ്റാൻലി കളത്തിൽ, തോമസ് കെ. തോമസ്, സിജോ വടക്കൻ, ജോൺ സി. വർഗീസ് (സലീം), ജോയ് ലൂക്കാസ്, ജോസഫ് ഔസോ, പോൾ ജോൺസൺ (റോഷൻ), പ്രിൻസ് നെച്ചിക്കാട്ട്, ജോസ് വടകര എന്നിവരായിരുന്നു.

മികച്ച നാടകമായി മൂന്നാംകണ്ണും, രണ്ടാമത്തെ നാടകമായി നാട്ടുവർത്തമാനവും, മികച്ച മൂന്നാമത്തെ നാടകമായി ബ്ലാക്ക് & വൈറ്റും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടനായി ആൽവിൻ ബിജുവും (നാടകം - നമുക്കൊക്കെ എന്ത് ഓണം).
മികച്ച നടിക്കുള്ള അവാർഡ് സനിൽ വി. പ്രകാശും (എ കോവിഡ് വാര്യർ), ഡോ. ജിൽസിയും (കനൽ) പങ്കിട്ടു.

മികച്ച സ്‌ക്രിപ്റ്റ്- തോമസ് മാളക്കാരൻ (ബ്ലാക്ക് & വൈറ്റ്),
മികച്ച ഡയറക്ടർ - ഡോ. ജിൽസി (കനൽ),
മികച്ച ബാലതാരം - തേജ് സജി (മൂന്നാം കണ്ണ്).

സ്പെഷൽ ജൂറി അവാർഡുകൾ:
മികച്ച നടനുള്ള സ്പെഷൽ ജൂറി അവാർഡ് മൂന്നു പേർ നേടി. സജി സെബാസ്റ്റ്യൻ (നാട്ടുവർത്തമാനം, ബിജു തയ്യിൽചിറ (പ്രൊഡിഗൽ സൺ), ലെൻജി ജേക്കബ് (രണ്ടു മുഖങ്ങൾ).

മികച്ച നടിക്കുള്ള സ്പെഷൽ ജൂറി അവാർഡ് മൂന്നു പേർ പങ്കിട്ടു. ലിസ മാത്യു (കാത്തിരിപ്പിനൊടുവിൽ), ഡെൽവിയ വാതിയേലിൽ (ദൈവത്തിന്റെ സാന്ത്വനസ്പർശം), ജോഫി തങ്കച്ചൻ (നന്മനിറഞ്ഞ ഔസേപ്പച്ചൻ).

മികച്ച നാടക അവതരണത്തിന് രണ്ട് സ്പെഷൽ ജൂറി അവാർഡുകൾ തെരഞ്ഞെടുക്കപ്പെട്ടു. ക്വാറന്റീൻ (സണ്ണി കല്ലൂപ്പാറ), കാത്തിരിപ്പിനൊടുവിൽ (സൈജൻ കണിയോടിക്കൽ)

ഏറ്റവും കൂടുതൽ ജനപിന്തുണ കിട്ടിയ നാടകം - കാത്തിരിപ്പിനൊടുവിൽ.

സ്പെഷൽ ജൂറി പ്രോത്സാഹന സമ്മാനങ്ങൾ- കോവിഡേ വിട (സാമൂഹിക പ്രതിബദ്ധത, രചന ഡോ. സാം ജോസഫ്), നന്ദി നിറഞ്ഞ ഔസേപ്പച്ചൻ (ഹാസ്യാത്മക കുടുംബ വിഷയം- രചന: ജിജോ ചിറയിൽ), ഞാൻ ഒരു കഥ പറയാം (ഏകപാത്ര അവതരണ ശൈലി - രചന ജോജി വർഗീസ്).

ഫോമാ നാടകമേള ട്വിന്റി 20 വൻ വിജയമായിരുന്നുവെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ്, ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി ഷാജു ജോസഫ്, ജോയിന്റ് ട്രഷറർ ജയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP