Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഞങ്ങളുമുണ്ട് ഫോമാ നാടകമേള 2020 ൽ, നാടകമാമാങ്കത്തിനു ഊഷ്മള സ്വീകരണം

ഞങ്ങളുമുണ്ട് ഫോമാ നാടകമേള 2020 ൽ, നാടകമാമാങ്കത്തിനു ഊഷ്മള സ്വീകരണം

സ്വന്തം ലേഖകൻ

സെപ്റ്റംബർ 20 ഞായറാഴ്ച സൂം മീറ്റിംഗിലൂടെ നടക്കുന്ന ഫോമാ നാടകമേള 2020 ലെ നാടകമാമാങ്കത്തിനു ഊഷ്മള സ്വീകരണം. അനവധി എൻട്രികൾ ഇതുവരെ ലഭിച്ചു കഴിഞ്ഞതായി നാടകമേളയുടെ കോർഡിനേറ്റർ പൗലോസ് കുയിലിടാനും കൺവീനർ നെവിൻ ജോസും അറിയിച്ചു .കോവിഡ് 19 പശ്ചാത്തലത്തിൽ നാഷണൽ കൺവെൻഷൻ നടത്താനുള്ള സാഹചര്യങ്ങൾ ഇല്ലാത്തിതിനാൽ ഒരു വിർച്വൽ രീതിയിലാണ് നാടകമേളയുടെ ഒരുക്കങ്ങൾ. പത്ത് മിനിറ്റിൽ കൂടാതെയുള്ള എഡിറ്റിങ് ഇല്ലാത്ത നാടകങ്ങൾ അയേക്കേണ്ട അവസാന തിയതി സെപ്റ്റംബർ 10 ആണ് .

ഇതുവരെയുള്ള എൻട്രിസ് ഇപ്രകാരം ആണ് . (1) കാത്തിരിപ്പിനൊടുവിൽ - സൈജൻ കനിയോടിയിൽ (ഗ്രേറ്റ് ലേക്ക് റീജിയൻ) 2). ക്വാറന്റൈൻ- സണ്ണി കല്ലൂപ്പാറ (എമ്പയർ റീജിയൻ), 3) മുഖം മൂടി - ജോജോ വാത്യേലിൽ (സൺഷൈൻ റീജിയൻ), 4). രണ്ടു മുഖങ്ങൾ - ജേക്കബ് പൗലോസ് (ക്യാപിറ്റൽ റീജിയൻ), 5) ഞാൻ ഒരു കഥ പറയട്ടെ - ജോജി വർഗീസ് (എമ്പയർ റീജിയൻ), 6) നാട്ടു വർത്തമാനം - ബാബു ദേവസ്യ (സൺഷൈൻ റീജിയൻ) 7 കനൽ - ഡോ. ജിൽസി ഡിൻസ് (വെസ്റ്റേൺ റീജിയൻ-8), കാണാതെ വിശ്വസിക്കുന്നവർ - ബിജു തൈച്ചിറ (അറ്റ്ലാർജ് റീജിയൻ- 9 ) നന്മ നിറഞ്ഞ ഔസേപ്പച്ചൻ - ജിജോ ചിറയിൽ (സൺഷൈൻ റീജിയൻ) 10 നമുക്കൊക്കെ എന്ത് ഓണം - ആൽവിൻ ജിജു (സൺഷൈൻ റീജിയൻ) 11 മൂന്നാം കണ്ണ് - സജി സെബാസ്റ്റ്യൻ (സൺഷൈൻ റീജിയൻ), 12 ദി പ്രൊഡിഗൽ സൺ -സണ്ണി കല്ലൂപ്പാറ (എമ്പയർ റീജിയൻ) 13 ബ്ലാക്ക് ആൻഡ് വൈറ്റ് -സലിം (സതേൺ റീജിയൻ).

ഫോമയുടെ ഈ നാടകമേള ഒരു മഹാസംരംഭം ആണെന്നും നാടകത്തെയും മറ്റു കലകളെയും ഫോമാ എന്നും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇതിൽ പങ്കെണ്ടുക്കാൻ സാധിച്ചത് ഒരു നേട്ടം ആണെന്നും എല്ലാ കണ്ടസ്റ്റൻസും അഭിപ്രായപ്പെട്ടു.

'മനുഷ്യനും അദൃശ്യനായ കൊറോണയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എഡിറ്റിങ് കൂടാതെ ഒരു നാടകം .ആർക്കും. തയ്യാറാക്കാം. പത്ത് മിനിട്ട് ദൈർഘ്യത്തിൽ ഒറ്റ സ്റ്റാറ്റിക് ഫോണിൽ ഷൂട്ട് ചെയ്യണം എന്ന് മാത്രം. സെപ്റ്റംബർ 10 നകം ലഭിക്കുന്ന നാടകങ്ങൾ പ്രശസ്ത നടനും, നിർമ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീ ജഡ്ജിങ് പാനൽ പാനലിൽ പ്രഗത്ഭരായ കൊച്ചിൻ ഷാജി, മിത്രസ് രാജൻ, ചാക്കോച്ചൻ ജോസഫ് എന്നീ വിദഗ്ദ്ധ സമിതി പരിശോധിക്കും.

തെരഞ്ഞെടുക്കുന്ന നാടകങ്ങളുടെ വിധികർത്താക്കൾ കേരളത്തിലെ മികച്ച നാടകാചാര്യന്മാരാണ് .ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്ന നാടകങ്ങൾക്ക് കാഷ് പ്രൈസ് നൽകും.മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനമായ 750 ഡോളർ സ്പോൺസർ ചെയ്തിരിക്കുന്നത് സിജിൽ പാലയ്ക്കലോടി, രണ്ടാം സമ്മാനമായ 500 ഡോളർ അനിയൻ ജോർജ്, മൂന്നാം സമ്മാനം 300 ഡോളർ തോമസ് ടി. ഉമ്മൻ. കൂടാതെ മികച്ച നടൻ 150 ഡോളർ ടി. ഉണ്ണികൃഷ്ണൻ, മികച്ച നടി 150 ഡോളർ വിൽസൺ ഉഴത്തിൽ, ബെസ്റ്റ് ഡയറക്ടർ 150 ഡോളർ ജിബി എം. തോമസ്, ബെസ്റ്റ് സ്‌ക്രിപ്റ്റ് 150 ഡോളർ ജോസ് മണക്കാട്ട്, പ്ലാക്കുകൾ, ട്രോഫികൾ ബിജു ആന്റണി എന്നിവരും സ്പോൺസർ ചെയ്തിരിക്കുന്നു.

സെപ്റ്റംബർ 20 ഞായറാഴ്ച സൂം മീറ്റിംഗിലൂടെയാണ് നാടകമേളയുടെ അവാർഡ് നൈറ്റ് ഒരുക്കിയിരിക്കുന്നത് .ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയേയോടെയൊപ്പം നാടക മേളയുടെ സാങ്കേതിക കൈകാര്യം ചെയ്യാൻ സെൻസ് കുര്യൻ (ടെക്സസ്), ജിജോ ചിറയിൽ (ഫ്ളോറിഡ) എന്നിവരും ഒപ്പമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പൗലോസ് കുയിലാടൻ (4074620713), നെവിൻ ജോസ് (352346 0312)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP