Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാതൃസംഘടനയുടെ പൂർണ പിന്തുണയുമായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക്

മാതൃസംഘടനയുടെ പൂർണ പിന്തുണയുമായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക്

ജോയിച്ചൻ പുതുക്കുളം

സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ പ്രതിനിധിയായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു. നവകേരള മലയാളി ആസോസിയേഷൻ ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡണ്ട് ,സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള എബിയെ ഏറെ അഭിമാനത്തോടെയാണ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക് സംഘടന പിന്തുണക്കുന്നതെന്ന് പ്രസിഡന്റ് ബിജോയ് സേവ്യർ , സെക്രട്ടറി സജോ പെല്ലിശേരി, ട്രഷറർ സൈമൺ പാറംതാഴം എന്നിവർ പറഞ്ഞു. അർഹതക്ക് അംഗീകരമായി എബി ആനന്ദിനെ വിജയിപ്പിക്കുവാൻ സൺഷൈൻ റീജിയണിലെ എല്ലാ ഫോമാ അംഗസംഘടനയുടെയും പിന്തുണയും അവർ അഭ്യർത്ഥിച്ചു.

ഫോമാ സൺഷൈൻ റീജിയണിലെ എല്ലാ സംഘടനകളെയും ഒറ്റകെട്ടായി മുന്നോട്ട് നയിക്കാനും, സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കാനും പ്രാപ്തിയുള്ള വ്യക്തിത്വമാണ് എബിയുടേതെന്ന് ഭാരവാഹികളായ ജെയിൻ വാത്യേലിൽ , ഏലിയാസ് പനങ്ങയിൽ , സുശീൽ കുമാർ നാലകത്ത് , ഷാന്റി വർഗീസ് എന്നിവർ പറഞ്ഞു. നവകേരള എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും എബിക്ക് വിജയാശംസകൾ നേർന്നു.

2016 ൽ ഫോമാ മയാമി കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് നാഷണൽ കമ്മറ്റി അംഗമെന്ന നിലയിൽ മുൻ നിരയിൽ നിന്ന് പ്രവർത്തന മികവ് തെളിയിക്കാൻ എബിക്ക് സാധിച്ചിട്ടുണ്ട്. കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക PRO ആയിരുന്ന എബി ആനന്ദ്, കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ളോറിഡ സെക്രട്ടറി, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്‌ളോറിഡ ചാപ്റ്റർ സെക്രട്ടറി എന്നി ചുമതലകളും നിർവഹിച്ചു വരുന്നു.

ഫ്‌ളോറിഡയിലെ മലയാളി സംഘടന കൂട്ടായ്മകളുടെ സ്നേഹപൂർവമായ പിന്തുണ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുക്കപ്പെടുകയാണെകിൽ അവരുടെയെല്ലാം പ്രതീക്ഷകൾ നടപ്പിലാക്കാൻ പ്രയത്നിക്കുമെന്നും എബി ആനന്ദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP