Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് യുവജന വിഭാഗം ജീവകാരുണ്യ പ്രവർത്തനം നടത്തി

ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് യുവജന വിഭാഗം ജീവകാരുണ്യ പ്രവർത്തനം നടത്തി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'എലലറ ടമേൃ്ശിഴ ഇവശഹറൃലി' എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ വഴി ജീവകാരുണ്യ പ്രവർത്തനം നടത്തി. കോവിഡ് മഹാമാരി വരുത്തിവെച്ച പട്ടിണിയും ദാരിദ്ര്യവും മൂലം ലക്ഷക്കണക്കിനു ജനങ്ങൾ മരിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ് നൽകുന്ന നിരവധി പഠന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ലോകത്ത് എവിടെയും വിശന്നു വലയുന്നവർക്ക് ഒരു കൈത്താങ്ങായി എത്തിച്ചുകൊടുക്കുന്ന സൗജന്യ ഭക്ഷണം പായ്ക്ക് ചെയ്യുന്ന എഫ്.എം.എസ്.സി എന്ന സ്ഥാപനത്തിൽ ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് യുവജന വിഭാഗത്തിന്റെ ചെയർമാൻ കാൽവിൻ കവലയ്ക്കലിന്റെ നേതൃത്വത്തിൽ ബ്രയാൻ കുരിയച്ചിറ, തരുൺ പാറയ്ക്കൽ എന്നിവർ പായ്ക്കിംഗിനു നേതൃത്വം നൽകി.

സുമനസുകളുടെ സംഭാവനകൊണ്ട് വോളണ്ടിയേഴ്സ് സ്വന്തമായി പായ്ക്ക് ചെയ്ത് എഫ്.എം.എസി.സിയുമായി ഉടമ്പടിയുള്ള 70-ഓളം രാജ്യങ്ങളിലെ കുട്ടികൾക്ക് ദിവസവും സൗജന്യമായി ഭക്ഷണം നൽകി വിശപ്പകറ്റുന്ന ഈ പദ്ധതിയിൽ പങ്കാളികളാകാൻ സാധിച്ചതിൽ വളരെ സംതൃപ്തരാണെന്ന് ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് ഭാരവാഹികൾ അറിയിച്ചു.

ഫോമ 2020-22 കാലയളവിലേക്ക് യൂത്ത് റപ്രസന്റേറ്റീവ് ആയി മത്സരിക്കുന്ന കാൽവിൻ കവലയ്ക്കലിനു ഫോം സെൻട്രൽ റീജീയന്റെ എല്ലാ വിജയാശംസകളും നേരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP