Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോമയുടെ യുവസാരഥ്യത്തിലേക്ക് കുരുവിള ജയിംസ്

ഫോമയുടെ യുവസാരഥ്യത്തിലേക്ക് കുരുവിള ജയിംസ്

സ്വന്തം ലേഖകൻ

ഫിലഡൽഫിയ: പെൻസിൽവാനിയയിലെ ഇന്ത്യൻ യുവജന പരിപാടികളിലെ നിറസാന്നിധ്യവും, സൗമ്യ വ്യക്തിത്വവുമായ കുരുവിള ജയിംസിനെ (ജെറി പെരിങ്ങാട്ട്) ഫോമ യൂത്ത് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് കല നോമിനേറ്റ് ചെയ്തു.

സ്‌കൂൾ തലം മുതൽ അക്കാഡമിക് വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയിരുന്ന ജെറി, ഫിലഡൽഫിയ നഗരപ്രാന്തങ്ങളിലെ ഭവനരഹിതർക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിന് നേതൃത്വം നൽകിയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. ഇൻഡോ- പാക് ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ സംയുക്ത സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ വർണ്ണബബളമായി സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ച് മികച്ച സംഘാടകൻ എന്ന ഖ്യാതിയും നേടി. മാസ്മരിക പ്രകടനംകൊണ്ട് പ്രേക്ഷകശ്രദ്ധയാകർഷിച്ച 'പുണ്യാളൻസ്' സ്റ്റേജ് പെർഫോമൻസ് ഗ്രൂപ്പിലൂടെ കലാരംഗത്ത് ചുവടുറപ്പിച്ച ജെറി, ഒരു ഷോർട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്.

ഫിലഡൽഫിയയിലെ തന്റെ ഇടവക ദേവാലയത്തിലെ സജീവ പങ്കാളിയായ ജെറിയുടെ പത്രധിപത്യത്തിൽ 'ഇയർബുക്ക്' എന്ന പ്രസിദ്ധീകരണവും പുറത്തിറങ്ങിയിട്ടുണ്ട്.

കോട്ടയം തെള്ളകം പെരിങ്ങാട്ട് ജയിംസ് - റോസമ്മ ദമ്പതികളുടെ സീമന്തപുത്രനാണ് ഈ ടെമ്പിൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥി. റിസ്‌ക് മാനേജ്മെന്റ് ആണ് ഐശ്ചിക വിഷയം. നർത്തകി കൂടിയായ മരിയ ജയിംസ് ഏക സഹോദരിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP