Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ കോൺസുൽ ജനറലുമായി ഫോമാ വെസ്റ്റേൺ റീജിയൻ വെബിനാർ അഞ്ഞൂറിലധികം പേർ പങ്കെടുത്തു

ഇന്ത്യൻ കോൺസുൽ ജനറലുമായി ഫോമാ വെസ്റ്റേൺ റീജിയൻ വെബിനാർ അഞ്ഞൂറിലധികം പേർ പങ്കെടുത്തു

ബിന്ദു ടിജി

ഫോമാ വെസ്റ്റേൺ റീജിയൻ ടാസ്‌ക് ഫോഴ്സ് കോവിഡ് മഹാമാരിയോടനുബന്ധിച്ചുള്ള പ്രവാസികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി സംവദിക്കാനുള്ള സൂം മീറ്റിങ്ങ് സംഘടിപ്പിച്ചു. കോൺസുൽ ജനറൽ അംബാസഡർ സഞ്ജയ് പാണ്ഡേ, ഡെപ്യൂട്ടി കോൺസുൽ ജനറൽ രാജേഷ് നായിക്, കോൺസുൽ ഓഫ് കമ്മ്യൂണിറ്റി അഫയേഴ്സ് സുമതി റാവു എന്നിവർ പ്രവാസികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ചും അവരുടെ ഇമ്മിഗ്രേഷൻ പ്രശ്‌നങ്ങളെ പറ്റിയുമുള്ള വിവരങ്ങൾ ശ്രോതാക്കളുമായി പങ്കുവെച്ചു. കോൺസുലേറ്റുമായുള്ള അടുത്ത ബന്ധം പുലർത്തുന്ന ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫാണ് വെസ്റ്റേൺ റീജിയണിൽ ഇങ്ങിനെ യൊരു വെബിനാർ നടത്താനാൻ മുൻകൈയെടുത്തത്. ഫോമാ യുടെ അംഗങ്ങളായ വെസ്റ്റേൺ റീജിയനിലുള്ള പതിനൊന്ന് അസോസിയേഷനുകളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ വെബിനാർ നടത്തിയത്. മറ്റു ഇന്ത്യൻ സമൂഹങ്ങളിലെ ശ്രോതാക്കൾ അടക്കം അഞ്ഞൂറോളം പേർ മീറ്റിങ്ങിൽ പങ്കെടുത്തു. ഫോമാ സെക്രട്ടറി ജോസ് എബ്രഹാം അതിഥി കളെ സ്വാഗതം ചെയ്തു.

ഇതൊരു തീവ്ര പ്രതിസന്ധി ഘട്ടമാണ്, ഇന്ത്യൻ ജനതയുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ അടിയന്തിര രീതിയിൽ നടന്നു കൊണ്ടിരിക്കുന്നു. ഏകദേശം നാല്പത്തിനായിരത്തോളം ആളുകളാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള റെജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. ഇത്രയും പേരെ കൊണ്ടുപോകുവാനുള്ള വിമാനസൗകര്യം ലഭ്യമാക്കുക ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ ആളുകളെ മരണാവശ്യങ്ങൾ, വിസ പ്രശ്‌നങ്ങൾ , എന്നിങ്ങനെആവശ്യങ്ങളുടെ ഗൗരവം അനുസരിച്ച് മുൻഗണന നൽകിയാണ് യാത്രാസൗകര്യങ്ങൾ സജ്ജമാക്കുന്നത്. ഇപ്പോൾ പല കാറ്റഗറി യിലുള്ള ആവശ്യക്കാരെ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കയാണ് ചെയ്യുന്നത് ഇതുവരെ നാലായിരത്തോളം പേരെ മാത്രമേ കൊണ്ട് പോകുവാൻ സാധിച്ചിട്ടുള്ളു . സാൻ ഫ്രാൻസിസ്‌കോ യിൽ നിന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേയ്ക്ക് ആദ്യത്തെ ഫ്‌ളൈറ്റ് പുറപ്പെടുന്ന ദിവസം സാജു ജോസഫിന്റെ സഹകരണത്തിൽ ഏറെ അച്ചടക്കത്തോടെ യാത്രക്കാരെ ഒരുക്കിയതിൽ മലയാളി സമൂഹത്തെ അംബാസഡർ സഞ്ജയ് പാണ്ഡേ അഭിനന്ദിച്ചു.

അന്താരാഷ്ട്ര വിമാന സർവീസുകൾ ഏറ്റവും വേഗത്തിൽ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗൺ ജീവിതവും തുടരുന്ന ഇപ്പോഴത്തെ പരിതസ്ഥിതിയിൽ എപ്പോൾ ഇത് സാധ്യമാകും എന്ന് പറയാനാവില്ല. ഇന്ത്യയിൽ നിന്നും തിരിച്ചു വരുന്ന ഇവാക്വാഷൻ ഫ്ളൈറ്റ്കളിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് യാത്രക്കാർക്ക് വരാനുള്ള സൗകര്യമുണ്ട് . ഇതിനായി എയർ ഇന്ത്യ നേരിട്ടുള്ള റിസർവേഷൻ തുടങ്ങിക്കഴിഞ്ഞു .

യാത്രയുടെ അടുത്ത ഫേസിൽ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എയർ ഇന്ത്യ ഫ്‌ളൈറ്റിൽ ടിക്കറ്റ് റിസേർവ് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുവാൻ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലുള്ള അമേരിക്കൻ പൗരന്മാരായ ഇന്ത്യൻ വിസ കാലാവധി തീർന്ന കുട്ടികൾക്ക് എഫ് ആർ ആർ ഒ വെബ് സൈറ്റിൽ ചെന്ന് രജിസ്റ്റർ ചെയ്ത് വിസ കാലാവധി നീട്ടുവാൻ സൗകര്യമുണ്ടായിരിക്കും. മരണാ വശ്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ കോൺസുലേറ്റിനെ ഇമെയിൽ മുഖാന്തിരമോ ഫോണിലൂടെ യോ അറിയിച്ചാൽ മതി. ഫ്‌ളൈറ്റ് ൽ സീറ്റ് ഉണ്ടെങ്കിൽ ഉടനെ യാത്ര ചെയ്യാവുന്നതാണ്. എയർ ഇന്ത്യ നേരിട്ട് ടിക്കറ്റ് റിസർ വേ ഷൻ തുടങ്ങുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകും. ഷെൽട്ടർ ഇൻ പ്ലേസ് സമയങ്ങളിലും കോൺസുലേറ്റ് എമർജൻസി വിസ, പാസ്സ്പോർട്ട് തുടങ്ങിയവ നൽകുവാൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

ജൂൺ ഒന്ന് മുതൽ കോൺസുലേറ്റ് ഓസി ഐ, പാസ്സ് പോർട്ട്, പ്രവർത്തനങ്ങൾ തുടങ്ങും മെയിലിലൂടെ മാത്രമേ പ്രവർത്തനം നടക്കൂ. അതിനാൽ പ്രോസസ്സ് സമയം കൂടുതലായിരിക്കും. വിവിധ മലയാളി അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച് പോൾ ജോൺ, വിൻസെന്റ് ബോസ് മാത്യു, രാജൻ ജോർജ്ജ്, റേച്ചൽ സക്കറിയ, ലെബോൺ മാത്യു, മനു പെരിഞ്ഞേരിൽ, ശ്രീജിത്ത് കറുത്തൊടി,ഈശോ സാം ഉമ്മൻ, ആഞ്ചെല ഗ്രോഫി, സജിത്ത് തൈവളപ്പിൽ, ബെന്നി സെബാസ്റ്റ്യൻ, സിജിൽ പാലക്കലോടി, ജാക്സൻ പൊയ്യപ്പാടം, മാത്യു ചാക്കോ, ജ്യോതിഷ് നായർ, റോഷൻ പുത്തൻപുരയിൽ, റോയ് മാത്യു, ആന്റണി ഇല്ലിക്കാട്ടിൽ, എന്നിവർ ചോദ്യങ്ങൾ ചോദിച്ചു. ശ്രീജിത്ത്, ഓജസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഫോമാ വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡന്റ് ജോസഫ് ഔസോ നന്ദി പറഞ്ഞു . വെസ്റ്റേൺ റീജിയൻ ടാസ്‌ക് ഫോഴ്സ് ചെയർമാൻ ജോൺ പോൾ, നാഷണൽ കമ്മിറ്റി അംഗങ്ങളായ സിജിൽ പാലക്കലോടി, ജോസ് വടകര, ഡോ: സിന്ധു പിള്ള, ഡോ: ആഞ്ചല സുരേഷ്, ടാസ്‌ക് ഫോഴ്സ് നാഷണൽ കോർഡിനേറ്റർ ജിബി തോമസ് എന്നിവർ പരിപാടിക്കു നേതൃത്വം കൊടുത്തു.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അടങ്ങുന്ന ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP