Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണൽ കൺവൻഷനു കൊടി ഉയരുന്നു

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണൽ കൺവൻഷനു കൊടി ഉയരുന്നു

ജോസഫ് ഇടിക്കുള

ഫിലഡൽഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണൽ കൺവൻഷനു ഫിലഡൽഫിയയിൽ കൊടി ഉയരുന്നു. ഏപ്രിൽ ഒമ്പതിനു വൈകുന്നേരം നാലിനു ഫിലഡൽഫിയ അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണൽ കൺവൻഷന്റെയും അതോടനുബന്ധിച്ചു നടക്കുന്ന ഫോമ ഫ്‌ളോറിഡ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ് പരിപാടിയുടെയും വിജയത്തിനായി ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ, കേരള ആർട്‌സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, സൗത്ത് ജേഴ്‌സി അസോസിയേഷൻ ഓഫ് കേരളൈറ്റ്‌സ്, ഡെലവയർ മലയാളി അസോസിയേഷൻ തുടങ്ങിയവയുടെ ഭാരവാഹികൾ കൺവൻഷൻ ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, റീജണൽ വൈസ് പ്രസിഡന്റ് ജിബി തോമസ്, സെക്രട്ടറി ജോർജ് എം. മാത്യു എന്നിവരോടു ചേർന്നു പ്രവർത്തിക്കുന്നു.

ഒഎൻവി നഗറിൽ 2016-18 കാലയളവിലെ നേതൃത്വനിരയിലേക്കു മത്സരിച്ച് ഫോമയെ നയിക്കുവാൻ തയ്യാറെടുക്കുന്ന സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മീറ്റ് ദി കാൻഡിഡേറ്റ് എന്ന പരിപാടിയോടുകൂടി കൺവൻഷൻ ആരംഭിക്കും. തുടർന്നു ഒഎൻവി അനുസ്മരണ സമ്മേളനം ഫോമ ഫ്‌ളോറിഡ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫ്, തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിനുവേണ്ടി ഫോമ നിർമ്മിക്കുന്ന ബിൽഡിങ് ഫണ്ട് ധന ശേഖരണാർഥം മിഡ് അറ്റ്‌ലാന്റിക് റീജൺ സംഘടിപ്പിക്കുന്ന റാഫിളിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

ഫോമ ജുഡിഷ്യൽ കൗൺസിൽ ചെയർമാൻ പോൾ കെ. മത്തായി സ്‌പോൺസർ ചെയ്യുന്ന റാഫിൾ കോ-ഓർഡിനേറ്റർ ആയി ബിനു ജോസഫ് പ്രവർത്തിക്കുന്നു.

ആർസിസി ഫണ്ട് റൈസിങ് ഒരു വൻ വിജയം ആക്കി തീർക്കണമെന്നു റീജണൽ വൈസ് പ്രസിഡന്റ് ജിബി തോമസ് ആഹ്വാനം ചെയ്തു. വിവിധ കലാ പരിപാടികളോടും ഡിന്നറോടും കൂടെ കൺവൻഷൻ സമാപിക്കും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP