Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു

സലിം ആയിഷ

കോവിഡ് ബാധിത സമൂഹത്തിൽ രോഗാതുരമായി ഒറ്റപ്പെട്ടുപോയവരെയും, സങ്കടത്തിന്റെ ആഴങ്ങളിൽ പെട്ടുലഞ്ഞവരെയും ഹൃദയത്തോടെന്ന പോലെ ചേർത്ത് നിർത്തി സാന്ത്വനത്തിന്റ തൂവൽ സ്പർശമായി തുടങ്ങിയ സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡ് ന്യൂയോർക്കിൽ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി സാന്ത്വന സംഗീത പരിപാടിയുടെ പിന്നണി പ്രവർത്തകരെയും ഗായകരെയും ആദരിച്ചും, വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരുകളില്ലാത്ത സ്നേഹത്തോടെ അമേരിക്കൻ മലയാളികൾ ഹ്ര്യദയത്തിൽ ഏറ്റു വാങ്ങിയ,

സാന്ത്വന സംഗീതം സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് സിബി ഡേവിഡിന്റ മേൽനോട്ടത്തിലും,ഫോമയുടെ അഞ്ച് റീജിയനുകളുടെ ചുമതലയിലുമാണ് ആരംഭിച്ചത്. ആർ.വി.പിമാരായ സുജനൻ പുത്തൻപുരയിൽ ( ന്യൂ ഇംഗ്ലണ്ട്), ഷോബി ഐസക് ( എമ്പയർ ), ബിനോയി തോമസ് (മെട്രോ), ബൈജു വർഗ്ഗീസ് (മിഡ് അറ്റലാന്റിക്), തോമസ് ജോസ് (കാപിറ്റൽ), നാഷണൽ കമ്മറ്റിയംഗങ്ങളായ ഗീ വർഗ്ഗീസ്, ഗിരീഷ് പോറ്റി, ജോസ് മലയിൽ, സണ്ണി കല്ലൂപ്പാറ, ജയിംസ് മാത്യു , ഡെൻസിൽ ജോർജ്ജ്, മനോജ് വർഗ്ഗീസ്, അനു സ്‌കറിയ, അനിൽ നായർ, മധുസൂധനൻ നമ്പ്യാർ,തുടങ്ങിയവർ സംഗീത നിഷയുടെ വിജയത്തിനായി മുന്നിലും പിന്നിലും പ്രവർത്തിച്ചു.

മെട്രോ മേഖല , ആർവിപി, ബിനോയ് തോമസ് സദസ്സിനെയും അതിഥികളെയും സ്വാഗതം ചെയ്തു. സാന്ത്വന ഫോമാ പ്രസിഡണ്ട് അനിയൻ ജോർജ്ജ് അദ്ധ്യക്ഷ പ്രസംഗം നടത്തി.ഫോമാ ജനറൽ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണൻ ഓൺലൈനിലൂടെഅനുമോദനങ്ങൾ അറിയിച്ചു.

ഫോമാ ട്രഷറർ തോമസ് ടി.ഉമ്മൻ, സാന്ത്വന സംഗീതം കോർഡിനേറ്ററും ജോയിന്റ് ട്രഷററുമായ ബിജു തോണിക്കടവിൽ എന്നവർ ആശംസകൾ അർപ്പിച്ചു.ഉപദേശക സമിതി ചെയർമാൻ ജോൺ സി വർഗീസ്,- കേരള കൺവെൻഷൻ ചെയർമാൻ ജേക്കബ് തോമസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

സാന്ത്വന സംഗീതത്തിന്റെ ശില്പിയും ഫോമയുടെ സന്തത സഹചാരിയുമായ ദിലീപ് വർഗ്ഗീസ്, സാങ്കേതിക ശയങ്ങൾ നൽകിയ ബൈജു വർഗീസ്, റോഷിൻ മാമ്മൻ, സാജൻ മൂലേപ്ലാക്കിൽ, സുനിൽ ചാക്കോ,ജെയിൻ കണ്ണച്ചാംപറമ്പിൽ, ഗായകൻ സിജി ആനന്ദ്.സൗണ്ട് എഞ്ചിനീയർ സിറിയക് കുര്യൻ,ട്രിവിയ കോർഡിനേറ്റർ ബോബി ബാൽ, എഫ്ബി ലൈവ് ടെലികാസ്റ്റ് കോർഡിനേറ്റർ മഹേഷ് മുണ്ടയാട്, എന്നിവരെ സദസ്സിനു പരിചയപ്പെടുത്തുകയും ആശംസിക്കുകയും ചെയ്തു.

ഫോമയുടെ വനിതാ വിഭാഗത്തിന്റെ ഏറ്റവും പ്രശംസനീയമായ സഞ്ചയിനിയുടെ പ്രവർത്തനോത്ഘാടനവും ഇതോണിച്ചു നടന്നു. വനിതാ വിഭാഗം പ്രസിഡന്റ് ലാലി കളപ്പുരക്കൽ സംഭാവന നല്കിയവരെയും പിന്നണി പ്രവർത്തകരെയും പരിചയപ്പെടുത്തി. മുഖ്യാതിഥിയായ ഡോ ദേവി നമ്പ്യാപറമ്പിൽ പ്രഭാഷണം നടത്തി.ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ നായർ നന്ദി രേഖപ്പെടുത്തി.

ദിലീപ് വർഗ്ഗീസ്, ഡോക്ടർ ജേക്കബ് തോമസ്, അനിയൻ ജോർജ്ജ്, വിജി അബ്രഹാം, പോൾ സി.മത്തായി, പി.ടി.തോമസ്, വിൻസന്റ് സിറിയക്, ഡോക്ടർ പ്രിൻസ് നെച്ചിക്കാട്ട്, ഷിജു എബ്രഹാം, സാബു ലൂക്കോസ്, ഡെൻസിൽ ജോർജ്ജ് എന്നിവരായിരുന്നു സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡിന്റെ പ്രായോജകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP