Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാൻ കൈകോർക്കുക:കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് ഫോമാ യോഗത്തിൽ സംസാരിക്കുന്നു

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാൻ കൈകോർക്കുക:കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് ഫോമാ യോഗത്തിൽ സംസാരിക്കുന്നു

സലിം അയിഷ

കേരളത്തിന് തണലായി എന്നും നിലകൊണ്ടിട്ടുള്ളവരാണ് അമേരിക്കൻ മലയാളികൾ, കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കേരളത്തിലെ നിർദ്ധനരുടെ വിശപ്പകറ്റാൻ ഏറ്റവുമധികം സഹായങ്ങളെത്തിയത് അമേരിക്കയിൽ നിന്നാണ്. ഫോമാ വീണ്ടുമതിന് മുൻകൈയെടുക്കുകയാണ് . ഇരുപതിനായിരത്തോളം പേർ ജോലി ചെയ്യുന്ന കേരള ഗ്രാമങ്ങളിൽ കൈത്തറി വ്യവസായവും, തൊഴിലാളികളും ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് മഹാമാരിയുടെ അനന്തരഫലമായും ആഗോള വൽക്കരണത്തിന്റെ ഫലമായി വസ്ത്ര വിപണിയിലും ശ്രേണിയിലുമുണ്ടായ പരിവർത്തനങ്ങൾ കൈത്തറി വ്യവസായത്തെ തളർത്തിയിരിക്കുന്നു.

ബാലരാമപുരത്തെ കരകൗശല-കൈത്തറി വിദ്യകളുടെ മകുടോദാഹരണങ്ങളായ വസ്ത്രശേണി കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന് പൂർണ്ണമായ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഗ്രാമീണ കേരളത്തിലുടനീളമുള്ള രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ് കൈത്തറി വ്യവസായം.

ബാലരാമപുരം കൈത്തറികലുൾപ്പടെ കേരളത്തിലെ കൈത്തറി വ്യവസായത്തെ സംരക്ഷിക്കാം. കൈത്തറി വസ്ത്രശ്രേണികളുടെ മാഹാത്മ്യം കാത്ത് സൂക്ഷിക്കാം. അവരോടൊപ്പം ചേർന്ന് നിൽക്കാം.

ഇതിനെപ്പറ്റി ഒരു ബോധവത്കരണം നടത്തുന്നതിനും ചോദ്യങ്ങൾക്ക് മറുപടി നല്കുന്നതിനുമായി ഫോമായുടെ നേതൃത്വത്തിൽ അമേരിക്കൻ മലയാളി സംഘടനാ നേതാക്കന്മാരുടെ ഒരു സൂം മീറ്റിങ് ഇന്ന് (ജൂലൈ ഒന്ന് ) വൈകുന്നേരം ഒൻപതു മണി ഈസ്റ്റേൺ ടൈമിൽ സംഘടിപ്പിച്ചുണ്ട്. ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി വി മുരളീധരൻ യോഗത്തിൽ സംസാരിക്കുകയും , കൈത്തറി മേഖലയിൽ നിന്നുള്ളവർ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും . ഈ ഓണത്തിന് കേരളത്തിൽ നിന്നുള്ള കൈത്തറിയാകട്ടേ നിങ്ങൾ ധരിക്കുന്നതും, സമ്മാനമായി നൽകുന്നതും. കൈത്തറിമേഖലക്കു ഉണർവ്വ് പകരുന്നതിനും വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഈ ശ്രമങ്ങളിൽ പങ്കാളികളാകാൻ നിങ്ങളെ ക്ഷണിക്കുന്നു.

ഫോമയുടെ എല്ലാ അംഗ സംഘടനാ ഭാരവാഹികളും, കൗൺസിൽ മെമ്പേഴ്‌സും , സബ് കമ്മിറ്റി ഭാരവാഹികളും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയവർ അഭ്യർത്ഥിച്ചു.

Topic: Promote Handloom Weavers in Balaramapuram : Minister V Muraleedharan

Time: Jul 1, 2021 09:00 PM Eastern Time (US and Canada)

Join Zoom Meeting

https://us06web.zoom.us/j/97334229583

Meeting ID: 973 3422 9583

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP