Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

സലിം അയിഷ

റ്റക്കല്ല, ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ നടപ്പിലാക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫോമാ കൊല്ലം ജില്ലക്ക് നൽകിയ വെന്റിലേറ്ററും പൾസ് ഓക്‌സിമീറ്ററുകളും കൊല്ലം ജില്ലാ ആശുപത്രിക്ക് എം മുകേഷ് എം എൽ എ കൈമാറി. എം.നൗഷാദ് എം എൽ എ , ജില്ലാ കളക്ടർ അബ്ദുൾ നാസർ , ഡി എം ഓ ഡോ. ശ്രീലത , ഡോ. വസന്തദാസ് , ഡോ. ഹരികുമാർ , കെ എം എസ് സി എൽ വെയർ ഹൗസ് മാനേജർ ലീന , കൊല്ലം പ്രസ്സ് ക്ലബ് സെക്രട്ടറി ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു .

കേരളാ അസോസിയേഷൻ ഓഫ് വാഷിങ്ടൺ ആണ് വെന്റിലേറ്ററുകൾ സ്‌പോൺസർ ചെയ്തിരുന്നത്, തിരുവനന്തപുരം ജില്ലയിലേക്കുള്ള വെന്റിലേറ്ററുകളും കേരളാ അസോസിയേഷൻ ഓഫ് വാഷിഗ്ടൺ ആണ് സ്‌പോൺസർ ചെയ്യുന്നത്. ഫ്‌ളവർസ് ടി വി അമേരിക്കയുടെ ക്രിയേറ്റീവ് ഹെഡും കൊല്ലം സ്വദേശിയുമായ ബിജു സഖറിയയാണ് കൊല്ലത്തെ പരിപാടി നടത്തുവാൻ ഫോമായെ സഹായിച്ചത് .

രണ്ടാം ഘട്ടമായി കൂടുതൽ ജീവൻ രക്ഷാ സാമഗ്രികൾ ആഡ്രയുമായി കൈകോർത്ത് കേരളത്തിലേക്ക് അയച്ചിട്ടുണ്ട് മൂന്നാം ഘട്ടമായി കൂടുതൽ ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി മൊബൈൽ ഫോണുകളും, ടാബ്ലറ്റുകളും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

ഫോമയുടെ ജീവൻ കാരുണ്യ പ്രവർത്തികളിൽ ഫോമയോടൊപ്പം സഹകരിക്കുന്ന എല്ലാവർക്കും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP