Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2022- 24-ൽ നടക്കുന്ന ഫോമ ദേശീയ കൺവൻഷന് ഫ്ളോറിഡ ഡിസ്നി വേൾഡിൽ

2022- 24-ൽ നടക്കുന്ന ഫോമ ദേശീയ കൺവൻഷന് ഫ്ളോറിഡ ഡിസ്നി വേൾഡിൽ

സജി കരിമ്പന്നൂർ

റ്റാമ്പാ, ഫ്ളോറിഡ: 2022- 24-ൽ ഫ്ളോറിഡ ഡിസ്നി വേൾഡിൽ നടത്താനുദ്ദേശിക്കുന്ന ഫോമയുടെ ദേശീയ കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സ്ഥാനാർത്ഥി ജയിംസ് ഇല്ലിക്കൽ അറിയിച്ചു.

സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ഡിസ്നി വേൾഡിൽ പ്രവാസി മലയാളികളുടെ ഒരു സംഗമം എന്നുള്ള ചിരകാല സ്വപ്നം ഇവിടെ യാഥാർത്ഥ്യമാകുകയാണ്

പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാവുന്ന ഒരു കൺവൻഷൻ പാക്കേജിനാണ് ഫോമ പ്രവർത്തകർ ഇവിടെ രൂപംകൊടുത്തിരിക്കുന്നത്. ഡിസ്നി വേൾഡ് ടൂർ പാക്കേജ്, വൈവിധ്യമാർന്ന കലാ-കായിക മാമാങ്കങ്ങൾ, മലയാളികളുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന വള്ളംകളി മത്സരങ്ങൾ തുടങ്ങിയവ പദ്ധതികളിൽ ചിലതുമാത്രമാണ്.

ലോകം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആശംസകൾക്ക് പ്രസക്തിയില്ല. എത്രയും വേഗം ഈ മഹാമാരിയെ നാം അതിജീവിക്കും. ആ പ്രത്യാശയോടുകൂടി നമുക്ക് മുന്നോട്ടുപോകാം.

അതോടൊപ്പം 2022- 24 കാലഘട്ടത്തിലേക്ക് ഫോമയെ നയിക്കുവാൻ നിങ്ങളുടെ ഏവരുടേയും അനുഗ്രഹാശിസുകൾ അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP