Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോമയിൽ അധികാര വികേന്ദ്രീകരണം അനിവാര്യമെന്ന് ഫോമ മെട്രോ റീജിയൻ വൈസ് പ്രസിഡന്റ്

ഫോമയിൽ അധികാര വികേന്ദ്രീകരണം അനിവാര്യമെന്ന് ഫോമ മെട്രോ റീജിയൻ വൈസ് പ്രസിഡന്റ്

വർഗ്ഗീസ് കെ. ജോസഫ്

ഴിഞ്ഞ രണ്ട് വർഷക്കാലം ഫോമ മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുവാൻ സഹായിച്ച എല്ലാ ഫോമാ അംഗങ്ങൾക്കും ആദ്യമായി നന്ദി അറിയിക്കട്ടെ. ന്യൂ യോർക്കിലെ ഏറ്റവും അധികം മലയാളികൾ തിങ്ങി പാർക്കുന്ന ക്വീൻസ്, ലോങ്ങ് ഐലൻഡ്, സ്റ്റാറ്റൻ ഐലൻഡ് തുടങ്ങിയ പ്രദേശങ്ങൾ ഉള്ള മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുക ശ്രമകരമായ ഒന്നാണ് എന്ന് പ്രത്യേകം പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്റെ ഒപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരോടുള്ള സ്‌നേഹാദരങ്ങൾ എന്നും മനസ്സിൽ സൂക്ഷിക്കും. ഇനിയും ഈ റീജിയണൽ പ്രവർത്തങ്ങളിൽ ഞാൻ സജ്ജീവമായിരിക്കും എന്നും വാക്ക് തെരുന്നു.

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക്(KSGNY), മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് (MASI), ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ (കേരള സെന്റര്), ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ (LIMCA), കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്, ലോങ്ങ് ഐലൻഡ് മലയാളി അസോസിയേഷൻ, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(KCANA), മലയാളി സമാജം ഓഫ് ന്യൂ യോർക്ക് (MSNY), നോർത്ത് ഹെമ്പ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ തുടങ്ങി 9 ശക്തമായ സംഘടനകൾ ഉൾകൊള്ളുന്ന ന്യൂ യോർക്ക് മെട്രോ റീജിയൻ എന്നും ഫോമയുടെ നാളിതുവരെ ഉള്ള പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചു. ഇനിയും ഈ റീജിയൻ അത് തുടരുക തന്നെ ചെയ്യും.

ന്യൂ യോർക്കിൽ ഒരു കൺവെൻഷൻ വരാൻ ഉള്ള സാഹചര്യം അല്ല ഇപ്പോൾ നിലനിൽക്കുന്നത് എന്ന് പറയാൻ രണ്ട് പ്രാവിശ്യം ആലോചിക്കേണ്ട ആവിശ്യമില്ല. ന്യൂ യോർക്ക് മലയാളി സമൂഹത്തിന് മുഴുവൻ സമ്മതനായ ഒരു പ്രസിഡണ്ട് സ്ഥാനാർത്ഥി വന്നെങ്കിൽ മാത്രമേ ന്യൂ യോർക്ക് കൺവെൻഷൻ വിജയിപ്പിക്കുവാൻ സാധ്യമാകൂ. മെട്രോ എമ്പയർ റീജിയനുകളിലെ 18 അംഗ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് പോകുവാൻ കഴിവും പ്രാപ്തിയുമുള്ള ഒരു പാനൽ വേണം ന്യൂ യോർക്ക് കൺവെൻഷന് വേണ്ടി രംഗത്ത് വരാൻ. അത് പോലെ അമേരിക്കയുടെ വിവിധ പ്രദേശത്തു നിന്നും എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കണം. അധികാര വികേന്ദ്രീകരണം ആണ് ഫോമക്ക് ആവിശ്യം. അല്ലാതെ ഒരേ പ്രദേശത്തു നിന്നുമുള്ള സ്ഥാനാർത്ഥികളെ മറ്റുള്ളവരുടെ തലയിൽ അടിച്ചു ഏൽപ്പിക്കുകയല്ല വേണ്ടത്. ഫോമാ കൺവെൻഷൻ വിജയിക്കണമെങ്കിൽ ഒത്തൊരുമയോടെ, ഒരേ മനസ്സോടെ ഒരു കൂട്ടം ആളുകൾ പ്രവർത്തിച്ചെങ്കിൽ മാത്രമേ സാധ്യമാവൂ. ആ തരത്തിൽ ചിന്തിക്കുമ്പോൾ ഒരു ന്യൂ യോർക്ക് കൺവെൻഷൻ വിജയിപ്പിക്കണമെങ്കിൽ ആദ്യം മെട്രോ - എമ്പയർ റീജിയനുകൾ ഒന്നിച്ചു സ്ഥാനാർത്ഥികളെ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കണം. അതിന് വിപരീതമായ ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മറ്റൊന്ന് എല്ലാ ഫോമ എലെക്ഷൻ വരുമ്പോഴും തങ്ങൾക്ക് കൺവെൻഷൻ വേണം എന്ന് ട്രൈ സ്റ്റേറ്റ് പ്രദേശത്തുള്ളവർ (CT, NY, NJ) വാശി പിടിച്ചാൽ പിന്നെ ഫോമ ഈ പ്രദേശത്തു തന്നെ ഒതുങ്ങി പോകും എന്നതിൽ സംശയമില്ല. ബോസ്റ്റൺ മുതൽ വാഷിങ്ടൺ വരെയുള്ള മലയാളി അംഗ സംഘടനകളുടെ കണക്കെടുത്താൽ, മറ്റൊരു പ്രദേശത്തിനും അതിന് മുകളിൽ വരാൻ സാധ്യമല്ല. ന്യൂ ജേഴ്സി കഴിഞ്ഞ ഏതാനം വര്ഷങ്ങളായി ഒരു കൺവെൻഷൻ നടത്തുവാൻ താല്പര്യം കാണിച്ചു നിൽക്കുന്ന അവസ്ഥ കൂടി കണക്കിലെടുക്കുമ്പോൾ, ഫോമ കൺവെൻഷനുകൾ മറ്റുള്ള പ്രദേശത്തു കൂടി പോവേണ്ടത് ഒരു അനിവാര്യമാണ്. അധികാര വികേന്ദ്രീകരണം എന്നത് വെറും സ്വപ്‌നം മാത്രം ആയി പോവും എന്നതിൽ സംശയമില്ല.

കഴിഞ്ഞ ഇലെക്ഷനിൽ സ്റ്റാൻലി കളത്തിലിന്റെ നേതൃത്വത്തിൽ 2018 ലെ കൺവെൻഷൻ ന്യൂ യോർക്കിൽ വെച്ച് നടത്താൻ ആഗ്രഹിച്ചു. എന്നാൽ ന്യൂ യോർക്കിലെ ഫോമാ നേതാക്കളുടെ ഐക്യമില്ലായ്മ കൊണ്ട് ആ ശ്രമം പരാജയപ്പെട്ടു. അതേ അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ന്യൂ യോർക്കിൽ ഒരു സൗഹൃദാന്തരീക്ഷം ഉടലെടുക്കുന്നത് വരെ ഇവിടെ ഒരു കൺവെൻഷൻ കൊണ്ട് വന്നു വിജയിപ്പിക്കുക അസാദ്ധ്യം എന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ഡാളസിൽ നിന്നുള്ള ഫോമാ പ്രവർത്തകർ 2020 ലെ കൺവെൻഷൻ ഡാളസിൽ വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു. അത് സാധ്യമാക്കി കൊടുക്കയാണ് വേണ്ടത് എന്ന് ഫോമയുടെ ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറയുവാനുള്ളൂ. അതിന് വേണ്ടി എല്ലാം ഫോമാ നേതാക്കളും സഹായിക്കണമെന്ന അഭ്യർത്ഥിച്ചു കൊണ്ട് ഫോമയ്ക്ക് എല്ലാ ആശംസകളും നേരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP