Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫൊക്കാനയുടെ തുടർസഹകരണം സർക്കാർ പ്രതീക്ഷിക്കുന്നു; മന്ത്രി ഇ.പി.ജയരാജൻ

ഫൊക്കാനയുടെ തുടർസഹകരണം സർക്കാർ പ്രതീക്ഷിക്കുന്നു; മന്ത്രി ഇ.പി.ജയരാജൻ

എബ്രഹാം ഈപ്പൻ

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലും, സാമൂഹിക സാംസ്‌കാരീക രംഗങ്ങളിലും ഫൊക്കാന നൽകുന്ന സേവനം വളരെ വിലപ്പെട്ടതാണെന്നും, തുടർന്നും ഈ സഹകരണം സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജൻ.

ഫൊക്കാനയുടെ ടെക്സാസ് റീജിയൻ ഉദ്ഘാടനവും, ആഗോള വ്യവസ്സായ സംരംഭകരുടെ കൂട്ടായ്മയായ എൻ. ബോർഡിന്റെ ഉദ്ഘാടനവും നിർവഹിചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫൊക്കാന ഓഖി ദുരിതാശ്വാസത്തിലും, പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളിലും, ഭവന നിർമ്മാണ പ്രവർത്തനങ്ങളിലും നൽകിയ സഹായങ്ങളെ സർക്കാർ വളരെ താല്പര്യപൂർവ്വമായാണ് കാണുന്നത്. കേരളത്തിന്റെ മറ്റു സംരംഭങ്ങളിലും അമേരിക്കൻ മലയാളികളുടെ തുടർ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സന്നിഹിതനായിരുന്ന വൈലോപ്പള്ളി സാഹിത്യ അവാർഡ് ജേതാവ് ഡോ. വിളക്കുടി രാജേന്ദ്രന് ഫൊക്കാന ടെക്സാസ് റീജിയന്റെ ആദരവും മന്ത്രി സമർപ്പിച്ചു.

ഫൊക്കാന ടെക്സാസ് റീജിയൻ ' അമ്മ മനസ്സ്'' എന്ന പേരിൽ നടപ്പാക്കുന്ന കേരളത്തിലെ പാവപ്പെട്ട അമ്മമാർക്കുള്ള വാർഷീക വിഷുക്കൈ നീട്ടം നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം തിരുവതാംകൂർ മഹാറാണി ശ്രീമതി ഗൗരിലക്ഷ്മി അശ്വതി തിരുനാൾ നിർവഹിച്ചു. ചടങ്ങിൽ സന്നിഹിതനായിരുന്ന ക്രിക്കറ്റർ ശ്രീശാന്തിനു ഫൊക്കാനയുടെ അനുമോദനവും അവർ അറിയിച്ചു.

കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് ഒരോ ജില്ലയിൽ നിന്നും ഒരാൾ വീതം തെരഞ്ഞടുക്കുന്ന പതിന്നാലു അമ്മമാർക്ക് പതിനായിരം രൂപ പ്രതിവർഷം നൽകുന്ന പദ്ധതിയാണിത്. ഈ വർഷത്തെ വിഷുവിനു ഫോക്കാന മുൻ പ്രസിഡന്റ് ബി മാധവൻ നായർ അദ്ദേഹത്തിന്റെ മകൾ ലക്ഷ്മിയുടെ ഓർമ്മക്കായും, അടുത്ത വര്ഷം ട്രസ്റ്റീ ബോർഡംഗം ഏബ്രഹാം ഈപ്പനും, മൂന്നാമത്തെ വര്ഷം മുൻ പ്രസിഡന്റ് ജി.കെ. പിള്ളയും, നാലാമത്തെ വർഷം റിജിയണൽ വൈസ് പ്രസിഡന്റ് ഡോ. രഞ്ജിത്ത് പിള്ളയും ഫണ്ട് സ്പോൺസർ ചെയ്തിട്ടുണ്ട്.

ഫൊക്കാന ടെക്സാസ് റീജിയന്റെ മറ്റൊരു പദ്ധതിയായ ' വിദ്യാ രത്നം'' വിദ്യാഭ്യാസ അവാർഡിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ഇപ്പോഴും തന്റെ ഗുരു മനസ്സ് കൈവിട്ടിട്ടില്ല എന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നതുപോലെയുള്ള അദ്ദേഹത്തിന്റെ പ്രസംഗം വലിയ ആകർഷണമായിരുന്നു. കുട്ടികളെ വെറും സിലബസ്സിന് അടിമകളാക്കാതെ കലയും സാഹിത്യവുമൊക്കെ പരിചയപ്പെടുത്തി കൊടുക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങിൽ സന്നിഹിതനായിരുന്ന പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഫോക്കാന ടെക്സാസ് റീജിയന്റെ ആദരം അദ്ദേഹം സമർപ്പിച്ചു.

ഹയർസെക്കൻഡറി ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക്എല്ലാ വർഷവും ഒരുലക്ഷം രൂപ അവാർഡു നൽകാൻ റീജിയണൽ കമ്മിറ്റി നൽകുന്ന എൻഡോവ്മെന്റ് ഫണ്ടിൽ നിന്നാണ് വിദ്യാ രത്നം അവാർഡ് നൽകുന്നത്.

കെ.എസ് ശബരിനാഥ് എം എൽ എ, വൈറ്റ് ഹൗസ് സീനിയർ എക്സിക്യുട്ടീവ് ഫാ. അലക്സാണ്ടർ കുര്യൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.ഫൊക്കാന റീജിയണൽ വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനം പ്രശസ്ത നടി ദിവ്യാ ഉണ്ണി നിർവഹിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നതിനു മുൻപ് തന്നെ ഫൊക്കാനയുമായുള്ള ബന്ധം എടുത്തുപറഞ്ഞ അവർ ഹ്യുസ്റ്റൻ നിവാസിനി എന്ന നിലയിൽ വിമൻസ് ഫോറത്തിന് എല്ലാ പിന്തുണയും റീജിയൻ ചെയർ ലിഡ തോമസ്സിനും സഹപ്രവർത്തകർക്കും വാഗ്ദാനം ചെയ്തു.

ഫൊക്കാന പ്രസിഡണ്ട് ജോർജ്ജി വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലക്ഷ്മി ഹരിദാസ് മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു. ഡോ. രഞ്ജിത്ത് പിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം പ്രിയ ലാൽ, അനിൽ പി.ആർ (എൻ. ബോർഡ്), ശ്രീവത്സൻ നമ്പൂതിരി, ബി. മാധവൻ നായർ (എൻ.ബോർഡ്), ഫോക്കാന റീജിയന്നൽ കോർഡിനേറ്റർ ജോമോൻ ഇടയാടി, വിനോദ് വാസുദേവൻ (മാഗ് പ്രസിഡന്റ്), ഏബ്രഹാം തോമസ് (പെയർലാന്റ് മലയാളീ അസോസിയേഷൻ പ്രസിഡന്റ്റ്) , ഷൈജു ശശിമോഹൻ (ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസ്സിയേഷൻ പ്രസിഡന്റ്), എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർ ഏബ്രഹാം ഈപ്പൻ നന്ദി പറഞ്ഞു. ശ്രീലക്ഷ്മി, സജിൻ ജയരാജ് , ദിവ്യാ നായർ എന്നിവർ നയിച്ച ലൈവ് ഓർക്കസ്ട്ര ചടങ്ങിനു മാറ്റ് കൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP