Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാനെ ഉത്തരവാദിത്വത്തിൽ നിന്ന് മാറ്റി നിർത്താൻ ദേശീയ കമ്മിറ്റി തീരുമാനിച്ചു

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാനെ ഉത്തരവാദിത്വത്തിൽ നിന്ന് മാറ്റി നിർത്താൻ ദേശീയ കമ്മിറ്റി തീരുമാനിച്ചു

സ്വന്തം ലേഖകൻ

ന്യൂജെഴ്‌സി: ഫൊക്കാനയിൽ ഗുരുതരമായ രീതിയിൽ സംഘടനക്കെതിരെയും ഭരണഘടനക്കെതിരെയും പ്രവർത്തിച്ചതിന് ട്രസ്റ്റീ ബോർഡ് ചെയർമാന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന്റെ തുടർനടപടിയായി ദേശീയ കമ്മിറ്റി അദ്ദേഹത്തെ ഫൊക്കാനയുടെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്താനുള്ള തീരുമാനം അംഗീകരിച്ചു. തുടർന്ന് ഫൊക്കാന ട്രസ്റ്റീ ബോർഡ് എന്ന നിലയിൽ അദ്ദഹത്തിനു യാതൊരുവിധ അധികാരവും ഇല്ലെന്നും പ്രഖ്യാപിച്ചു.

ഫൊക്കാനയുടെ ചരിത്രത്തിൽ ഇത്രയും വലിയ രീതിയിൽ സംഘടനയ്ക്ക് ദോഷം ഉണ്ടായതിന്റെ പ്രധാന കാരണക്കാരൻ ട്രസ്റ്റീ ബോർഡ് ചെയർമാനാണെന്ന് യോഗം വിലയിരുത്തിയത് അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് ഈ നടപടിയിലൂടെ വ്യക്തമായതായി പ്രസിഡന്റും സെക്രട്ടറിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

ട്രസ്റ്റീ ബോർഡ് ചെയർമാൻ എന്ന രീതിയിൽ അദ്ദേഹത്തിന്റെ പേരിൽ വരുന്ന വാർത്തകൾ ജനങ്ങൾ തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP