Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജു തൂമ്പിൽ ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ബിജു തൂമ്പിൽ ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ജോയിച്ചൻ പുതുക്കുളം

ബോസ്റ്റൺ: സംഘടനാ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന യുവ നേതാവ് ബിജു തൂമ്പിൽ ഫൊക്കാന ന്യു ഇംഗ്ലണ്ട് റീജിയൻ ഒന്നിൽ നിന്നും ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഏറ്റുമാനൂർ സ്വദേശിയായ ബിജു തൂമ്പിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കലാലയ പഠന കാലത്തുതന്നെ സംഘടന പ്രവർത്തനത്തിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ധ്യാപനത്തിലൂടേയും, വിവിധ മത -സംഘടന പ്രവർത്തനത്തിലൂടെയും അദ്ദേഹം നേടിയ കഴിവുകൾ ഫൊക്കാനക്ക് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കുമെന്ന് നിസംശയം പറയാം.

കേരളാ അസോസിയേഷൻ ഓഫ് ന്യു ഇംഗ്ലണ്ട് മുൻ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 2005- 2006ൽ സെന്റ് തോമസ്് സീറോ മലബാർ കാത്തോലിക്കാ പള്ളി ട്രസ്റ്റിയായും പ്രവർത്തിച്ചു. ബർലിങ്ടൺ മലയാളി അസോസിയേഷൻ കോർഡിനേറ്ററുമായിരുന്നു. നിലവിൽ ഫൊക്കാന ആർ വിപി ആയി പ്രവർത്തിക്കുന്ന ബിജു ഒരു മികച്ച സംഘാടകനും ബോസ്റ്റൻ മലയാളികളൂടെ കണ്ണിലുണ്ണിയുമാണ്.

ബിജുവിനെപോലുള്ള യുവനേതാവിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് പുതിയ ദിശാബോധവും ഉണർവ്വും നൽകുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. ബോസ്റ്റൻ മലയാളി സമൂഹത്തിൽ കലാ സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ബിജൂവിന്റെ മത്സര തീരുമാനം ഫൊക്കാനയുടെ അഖണ്ഡതയക്കും വളർച്ചയ്ക്കും പ്രചോദനമാകുമെന്ന് സെക്രട്ടറി സ്ഥാനാർത്ഥി അലക്സ് തോമസ്സ് അഭിപ്രായപ്പെട്ടു.

ബോസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോഴും ഫൊക്കാനാ ആർവിപി കമ്മിറ്റി അംഗമായും, പ്രവർത്തിക്കുമ്പോഴും ബിജു നടത്തിയ സംഘാടനാമികവും ഏകോപനവും മികച്ചതായിരുന്നു. തന്റെതായ വ്യക്തിത്വം സൂക്ഷിക്കുകയും ഫൊക്കാനയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും, ഫൊക്കാനയിൽ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുവാനും, ഫൊക്കാനയിലെ ഏല്ലാവർക്കും തുല്യത ഉറപ്പുവരുത്തുന്നതിനുവേണ്ടിയും, ബിജു തുമ്പിലിനെ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ട് (ന്യൂയോർക്ക്), അലക്സ് തോമസ് ന്യൂയോർക്ക് (സെക്രട്ടറി), സുധാ കർത്ത (എക്സി വൈസ് പ്രസിഡൻഡ്) ഫിലാഡൽഫിയ, ഡോ. സുജാ ജോസ് ന്യൂജേഴ്സി (വൈസ് പ്രസിഡന്റ്), പ്രസാദ് ജോൺ ഫ്ളോറിഡ (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി), ഷീലാ ജോസഫ് -വിമൻസ് ഫോറം ചെയർപേഴ്സൺ, ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ ഏബ്രഹാം ഈപ്പൻ (ഹൂസ്റ്റൺ), ബോർഡ് ഓഫ് ട്രസ്റ്റി സണ്ണി ജോസഫ് (കാനഡ), റീജണൽ പ്രസിഡന്റ് റജി കുര്യൻ (ഹൂസ്റ്റൺ), അലക്സാണ്ടർ കൊച്ചുപുരയ്ക്കൽ (ഷിക്കാഗോ), ജേക്കബ് കല്ലുപുരയ്ക്കൽ (ബോസ്റ്റൺ), ഷാജു സാം (ന്യൂയോർക്ക്), ജോജി കടവിൽ (ഫിലാഡൽഫിയ), മത്തായി മാത്തുള കാനഡ റീജണൽ വൈസ് പ്രസിഡൻഡ്, കമ്മറ്റി മെമ്പർമാരായ അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), അലക്സ് എബ്രാഹം (ന്യൂയോർക്ക്),യൂത്ത് മെമ്പർ ഗണേശ് ഭട്ട് (വാഷിങ്ടൺ) എന്നിവർ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP