Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

നാഷണൽ കമ്മിറ്റിയെ മറികടന്ന് ഫൊക്കാന ഇലക്ഷൻ നടത്താനുള്ള നീക്കം എതിർക്കുമെന്ന് സ്ഥാനാർത്ഥികൾ

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഫൊക്കാന നാഷണൽ കമ്മിറ്റി തീരുമാനം മറികടന്ന് നിയമവിരുദ്ധമായി ഇലക്ഷൻ നടത്താൻ ഒരു സ്ഥാനാർത്ഥിയെ അനുകൂലിക്കുന്നവർ ശ്രമം നടത്തുന്നത് സംഘടനയെ തകർച്ചയിലെത്തിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട്, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി അലക്സ് തോമ്മസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

കൺവൻഷനും ഇലക്ഷനും അടുത്തവർഷം നടത്താനാണു നാഷണൽ കമ്മിറ്റിയിൽ പങ്കെടുത്ത 34 പേരിൽ 30 പേരും ചേർന്ന് തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിലും ഗവണ്മെന്റിന്റെ നിർദ്ദേശംഅനുസരിച്ചും സാമൂഹ്യ ഒത്തുചേരൽ വിഷമകരമായതിനാലാണ് കൺവെൻഷനും ഇലക്ഷനും മാറ്റുവാൻ നാഷണൽ കമ്മിറ്റിതീരുമാനം എടുത്തത്.

Stories you may Like

ഫൊക്കാന നിയമ പ്രകാരം ഡെലിഗേറ്റ്സ് വന്നു പങ്കെടുത്തെങ്കിൽ മാത്രമേ ജനറൽ കൗൺസിലിന് നിയമസാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറൽ കൗൺസിലിൽ അല്ലാതെ ഇലക്ഷൻ നടത്തുവാൻ ഫൊക്കാന ബൈലോ അനുവദിക്കുന്നില്ല.

കാര്യം ഇങ്ങനെ ആണെന്നിരിക്കെ ട്രസ്റ്റി ബോർഡിലെ ചിലർക്ക് ഉടനെ ഇലക്ഷൻ നടത്തണമെന്ന് മോഹം. കൺവൻഷൻ അടുത്ത വർഷവും ഇലക്ഷൻ ഈ വർഷവും നടത്താനുള്ള മോഹം നല്ല ഉദ്ദേശത്തോടെയല്ല എന്നു വ്യക്തം.

ഫൊക്കാനയിലെ ഇലക്ഷൻ കമ്മീഷനിൽ മൂന്നു പേരെ നിയമിച്ചത് ട്രസ്റ്റി ബോർഡ് ആണ്. ട്രസ്റ്റി ബോർഡ് ചെയർമാനും ഇലക്ഷൻ കമ്മിറ്റിയിലെ മുന്ന് പേരും പരസ്യമായി ഒരു ഗ്രൂപ്പിനെ പിന്തുണക്കുന്നവർ ആണ്. അങ്ങനെയുള്ള അവർ നീതിപൂർവ്യമായ ഒരു ഇലക്ഷൻ നടത്തുമെന്ന് ആരും വിശ്വസിക്കുന്നില്ല. ഒരു ഗ്രൂപ്പിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഈ മൂന്നു പേരെ ഇലക്ഷന്റെ ചുമതല ഏൽപ്പിച്ചത് ട്രസ്റ്റീ ബോർഡ് ചെയർമാന് തന്റെ സുഹൃത്തിന് വേണ്ടി ഇലക്ഷൻ തിരിമറി നടത്തുവാൻ വേണ്ടിയാണോ എന്നും സംശയിക്കുന്നു.

അതിനാൽ നിഷ്പക്ഷരായ ഇലക്ഷൻ കമ്മീഷണർമാരെ നിയമിക്കണം. നാഷണൽ കമ്മിറ്റി, എക്സിക്യൂട്ടിവ് കമ്മിറ്റി, ജനറൽ ബോഡി എന്നിവയേക്കാൾ വലിയ അധികാരമുള്ള സമിതിയല്ല ട്രസ്റ്റി ബോർഡ്. ചുരുങ്ങിയ ഉത്തരവാദിത്വം മാത്രമുള്ള അവർ സംഘടനയെല്ല നോക്കുന്നതെന്നു വ്യക്തം.

ഫൊക്കാനയിൽ പുതിയതായി 16 അസോസിയേഷൻ മെമ്പർഷിപ്പിന് വേണ്ടി അപേക്ഷിച്ചെങ്കിലും ഒരു ഗ്രൂപ്പിന് മാത്രം വോട്ടു ലഭിക്കുന്ന 6 അസോസിയേഷനെ അഗീകരിക്കുകയും 9 അപേക്ഷകരെ തള്ളുകയും ചെയ്തു എന്നാണ് അറിയുന്നത്.

അങ്ങനെ ഒരു വിഭാഗത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ട്രസ്റ്റീ ബോർഡാണ് ഇലക്ഷൻ ഇപ്പോൾ തന്നെ നടത്തണം എന്ന തിരുമനായി വരുന്നത്. നാഷണൽ കമ്മിറ്റിയെ മറികടക്കാനുള്ള അധികാരം ട്രസ്റ്റി ബോർഡിനില്ല എന്നു ബൈലോ വ്യക്തമായി പറയുന്നു. അങ്ങനെയിരിക്കെ ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിക്കാൻ ട്രസ്റ്റി ബോർഡിനന്റെ തിടുക്കം ശരിയല്ല.

അതു പോലെ തന്നെ ഒരു വിഭാഗം സ്ഥനാർഥികൾക്ക് തങ്ങളിൽ വിശ്വാസമില്ല എന്നു തറപ്പിച്ചു പറയുമ്പോൾ ഇലക്ഷൻ കമ്മീഷന്റെ സെലക്ഷൻ പുനപരിശോധന ചെയ്യണം.

പുതിയ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കൺവൻഷനിൽ വച്ച് ഇലക്ഷൻ നടക്കട്ടെ. ഈ വർഷം നടന്നാൽ ഒരേസമയം രണ്ടു ഫൊക്കാന പ്രസിഡന്റുമാരുണ്ടാകും. ഇപ്പോൾ തെരെഞ്ഞെടുക്കപ്പെട്ടാൽ അവർക്ക് ഫലത്തിൽ ഒരു വർഷം മാത്രം ആയിരിക്കും കാലാവധി കിട്ടുക.

അതിനു പുറമെ നിയമവിരുദ്ധമായ ഈ നടപടി കോടതിയിലും ചോദ്യം ചെയ്യപ്പെടും. അതൊക്കെ സംഘടനക്ക് നല്ലതാണോ എന്നു നിരന്തരം കുത്തിതിരിപ്പുണ്ടാക്കി സംഘടനയെ കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്ന്വർ ആലോചിക്കുന്നത് നല്ലതാണെന്നും കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP