Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫൊക്കാന കൺവൻഷനും ഇലക്ഷനും അടുത്ത വർഷത്തേക്കു മാറ്റുന്നതിനെ ലീലാ മാരേട്ട് സ്വാഗതം ചെയ്തു

ഫൊക്കാന കൺവൻഷനും ഇലക്ഷനും അടുത്ത വർഷത്തേക്കു മാറ്റുന്നതിനെ ലീലാ മാരേട്ട് സ്വാഗതം ചെയ്തു

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഫൊക്കാന കൺ വൻഷനും ഇലക്ഷനും അടുത്ത വർഷം ജൂലൈയിൽ നടത്താനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനം പ്രസിഡന്റ് സ്ഥാനാർത്ഥികളൊലൊരാളായ ലീല മാരേട്ട് സ്വാഗതം ചെയ്തു. ഈ തീരുമാനം നാഷനൽ കമിറ്റി അംഗീകരിക്കണമെന്നവർ ആവശ്യപ്പെട്ടു. സംഘടനയുടെ നന്മക്കും ഇപ്പോൾ ഭാരവാഹികളായവരോട് നീതി പുലർത്തുന്നതിനും ഇത് ആവശ്യമാണ്.

തെരക്കിട്ട് തപാൽ വഴി സെപ്റ്റംബറിൽ ഇലക്ഷൻ നടത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ല. തപാൽ വഴി ഇലക്ഷനാകുമ്പോൾ ഇഷ്ടാനുസരണം തിരിമറി നടത്താമല്ലൊ.

ഒരു വിഭാഗത്തിന്റെ പ്രതിനിധികളായാണ് ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുന്നത്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടവരാണു അവർ. പക്ഷെ അങ്ങനെയല്ല കാണുന്നത്.

പുതിയ സംഘടനകളെ ട്രസ്റ്റി ബോർഡ് എടുത്തപ്പോൾ ഒരു വിഭാഗത്തെ അനുകൂലിക്കുന്ന സംഘടനകളെ മാത്രം ചേർത്തു. മറ്റുള്ളവരുടെ അപേക്ഷകൾ തള്ളി. ഇത് എവിടത്തെ ന്യായമാണ്?

ചുരുക്കം ചിലരുടെ കയ്യിൽ എന്നും ഫൊക്കാന നില്ക്കണം. അത് അംഗീകരിക്കാനാവില്ല.

കൺ വൻഷനും അതോടനുബന്ധിച്ച് ഇലക്ഷനും അടുത്ത ജൂലൈയിൽ നടന്നതു കൊണ്ട് ആർക്കും ഒന്നും സംഭവിക്കാനില്ല. സംഘടനക്ക് ഒരു ദോഷവും വരാനുമില്ല. രണ്ട് വർഷം ഭാരവാഹിത്വം വഹിച്ചവർക്ക് കൺ വൻഷൻ നടത്താനുള്ള അവസരം കിട്ടുക എന്നത് കേവല നീതിയാണ്. അത് നിഷേധിക്കേണ്ട ഒരു കാരണവും കാണുന്നില്ല.

സംഘടനകളുടെ സംഘടനായ ഫൊക്കാനയെ ബാധിച്ച കോവിഡ് ബാധ ഫലപ്രദമായി ചികിത്സിച്ചില്ലങ്കിൽ സംഘടന തന്നെ ഇല്ലാതാകും.

ലോകം മുഴുവൻ കോവിഡ് ബാധയിൽപെട്ട് ഉഴലുമ്പോൾ അധികാര ദുർവിനിയോഗത്തിലുടെ ചില കോക്കസുകളിലേക്ക് ഈ മഹത്തായ സംഘടനയെ കൊണ്ടു പോകുന്നത് തടയണം.

ഇലക്ഷൻ കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കേണ്ടതാണ്. ഇലക്ഷൻ കമ്മീഷൻ അംഗം തന്നെ ഫൊക്കാനായുടെ വക്താവായി നിയമിതനായി.

ഫൊക്കാന ഒരു മത, ജാതി സംഘടനയല്ല, അമേരിക്കൻ മലയാളികൾ അവരുടെ ജീവിതത്തിരക്കിനിടയ്ക്ക് ഒത്തുകൂടി ജാതിക്കം മതത്തിനും അതീതമായി പ്രവർത്തിക്കുന്ന മഹാ പ്രസ്ഥാനമാണ്.

കോവിഡ് ബാധയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കും മറ്റും സഹായം എത്തിക്കേണ്ട സമയത്ത് അനൗചിത്യവും അപഹാസ്യവുമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നവരെ നിയന്ത്രിക്കുവാൻ ട്രസ്റ്റി ബോർഡും ശ്രദ്ധിക്കണം.

മുപ്പത്തിയാറ് വർഷം ഫൊക്കാനയുടെ വിജയത്തിനായി മാത്രം പ്രവർത്തിച്ച വ്യക്തി എന്ന നിലയിലും ഫൊക്കാനയിൽ നിരവധി പദ്ധതികളും, പരിപാടികളും സംഘടിപ്പിച്ച വ്യക്തി എന്ന നിലയിലുമാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്നും ലീലാ മാരേട്ട് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP