Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫൊക്കാന കേരള കൺവൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: ഏബ്രഹാം കളത്തിൽ വൈസ് പ്രസിഡന്റ്

ഫൊക്കാന കേരള കൺവൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി: ഏബ്രഹാം കളത്തിൽ വൈസ് പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

2018- 20-ലെ ഫൊക്കാന കേരള കൺവൻഷൻ ഏറ്റവും ഭംഗിയായി നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിൽ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

ജനുവരി 30-നു തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ആരംഭിക്കുന്ന കൺവൻഷനിൽ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളുടേയും ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിധ്യംകൊണ്ട് വൻവിജയമാകും. കൂടാതെ മലയാള ഭാഷാ ഗവേഷണത്തിന് ഫൊക്കാന കഴിഞ്ഞ 35 വർഷമായി നടത്തിവരുന്ന 'ഭാഷയ്ക്കൊരു ഡോളർ' പുരസ്‌കാര വിതരണം 29-നു വൈകിട്ട് മസ്‌കറ്റ് ഹോട്ടലിൽ വച്ചു നടത്തുന്നതായിരിക്കും.

ഈവർഷത്തെ സാഹിത്യ സെമിനാർ ചെയർപേഴ്സണായി മുൻ ചീഫ് സെക്രട്ടറിയും, മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായിരുന്ന ഡോ. ജയകുമാർ ആണെന്നുള്ളത് ഫൊക്കാന കേരള കൺവൻഷന്റെ മറ്റൊരു പൊൻതൂവലായിരിക്കും.

പത്രപ്രവർത്തനരംഗത്ത് ഫൊക്കാന എക്കാലവും നൽകിവരുന്ന പിന്തുണയുടെ ഭാഗമായി ഈവർഷത്തെ മാധ്യമശ്രീ പുരസ്‌കാരത്തിന്റെ സ്പോൺസറായി രംഗത്തുള്ളത് ആ രംഗത്തെ വളർച്ചയ്ക്ക് എന്നും ഫൊക്കാനയുടെ പിന്തുണ ഉണ്ട് എന്നതിന്റെ തെളിവാണ്.

30-ന് വൈകിട്ട് നടക്കുന്ന കലാപരിപാടികളോടെ സമാപിക്കുന്ന കൺവൻഷനിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎ‍ൽഎമാർ, കൂടാതെ ചലച്ചിത്ര, സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യവും കൺവൻഷൻ അവിസ്മരണീയമാക്കും. ഫൊക്കാനയുടെ നാഷണൽ എക്സിക്യൂട്ടീവ്, നാഷണൽ കമ്മിറ്റി, കൂടാതെ കൺവൻഷനുമായി ബന്ധപ്പെട്ട മറ്റു കമ്മിറ്റികളും ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്നു.

ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷൻ 2020 ജൂലൈ 9 മുതൽ 12 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്നതിന്റെ പ്രാരംഭമായി, കേരള കൺവൻഷൻ വൻ വിജയമാക്കുവാൻ എല്ലാവരുടേയും സഹകരണം ഏബ്രഹാം കളത്തിൽ അഭ്യർത്ഥിച്ചു. അനിൽ അമ്പാട്ട് അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP