Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ ഫല പ്രഖാപനം കോയിൻ ടോസിങ്ങിലൂടെ

ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ ഫല പ്രഖാപനം കോയിൻ ടോസിങ്ങിലൂടെ

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഫൊക്കാന ഇലക്ഷനിൽ സുപ്രധാന പൊസിഷൻ ആയ ബോർഡ് ഓഫ് ട്രസ്റ്റീ യിലെ മൂന്നാം സ്ഥാന വിജയിയെ കോയിൻ ടോസ്സിങ്ങിൽ കൂടിതിരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റീയായി ഒന്നും രണ്ടും സ്ഥാനങ്ങളിൽ വിജയിക്കുന്നവർക്ക് നാലു വർഷവും മൂന്നാം സ്ഥാനം ലഭിക്കുന്ന സ്ഥാനാർത്ഥിക്കു രണ്ടുവര്ഷവുമാണ് കാലാവധി ലഭിക്കുക. .

ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനാര്ഥികളായിരുന്ന എബ്രഹാം വര്ഗീസ്, ബെൻ പോൾ, ഡോക്ടർമാമൻ വര്ഗീസ്, ഡോക്ടർ മാത്യു വര്ഗീസ്, സുധ കർത്താ എന്നിവരുടെ വോട്ട് എണ്ണിതീർന്നപ്പോൾ ബെൻ പോളും ഡോക്ടർ മാമൻ വര്ഗീസും 140 വോട്ടുകൾ വീതം നേടി ആദ്യത്തെരണ്ടു സ്ഥാനങ്ങൾ നേടുകയും ഡോക്ടർ മാത്യു വര്ഗീസ് സുധ കർത്തയേക്കാൾ ഒരു
വോട്ടിന്റ്റെ ലീഡിൽ മൂന്നാം സ്ഥാനത്തിനര്ഹനായതായും പ്രഖ്യാപനം നടത്തപ്പെട്ടു.ഡോക്ടർ മാത്യു വര്ഗീസ് 133 ഉം, സുധ കർത്താ 132 ഉം, എബ്രഹാം വര്ഗീസ് 131 ഉംവോട്ടുകൾ നേടിയതായി ആയിരുന്നു പ്രഖ്യാപനം.

സുധ കർത്തയുടെ ബൂത്ത് ഏജന്റ്‌റ് ആയി പ്രവർത്തിച്ച സുമോദ് നെല്ലിക്കാല റീകൗണ്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് അർദ്ധരാത്രി യോടു കൂടി റീ കൗണ്ട് ചെയ്യാൻതീരുമാനിച്ചു. റീ കൗണ്ടിൽ ഡോക്ടർ മാത്യു വര്ഗീസ് ഉം, സുധ കർത്തയും 132വോട്ടുകൾ വീതം നേടി തുല്യ വിജയം കരസ്ഥമാക്കിയതായി കണ്ടെത്തി.

തുടർന്ന് കോയിൻ ടോസിങ്ങിലൂടെ മൂന്നാം സ്ഥാന വിജയിയെ കണ്ടെത്താൻ തീരുമാനം എടുക്കുകയും കോയിൻ ടോസ്സിങ്ങിൽ ഡോക്ടർ മാത്യു വര്ഗീസിനെ ഭാഗ്യംകടാക്ഷിക്കുകയും ചെയ്യ്തു.വെള്ളി ആഴ്ച ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് തുടങ്ങിയ വോട്ടെണ്ണലിന് ശനി ആഴ്ച
വെളുപ്പിനെ ഒരു മണിയോടു കൂടി പര്യവസാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP