Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്തസാക്ഷിത്വം വരിച്ച ജവാന്മാർക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി

രക്തസാക്ഷിത്വം വരിച്ച ജവാന്മാർക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി

പി.പി. ചെറിയാൻ

ഡാളസ് : ജമ്മുകാശ്മീർ പുൽവാമായിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രക്ത സാക്ഷിത്വം വരിച്ച ഇന്ത്യൻ ജവാന്മാർക്ക് ഡാളസ് പൗരാവലിയുടെ പു്ഷ്പാജ്ഞലി.ഫെബ്രുവരി 16 ശനിയാഴ്ച ഇർവിങ് മഹാത്മാഗാന്ധി മെമോറിയൽ പാർക്കിൽ ഡാളസ് ഫോർട്ട് മെട്രോപ്ലെക്സിൽ നിന്നും നൂറുകണക്കിന് ഭാരതീയരാണ് ആദരാജ്ഞലികൾ അർപ്പിക്കുന്നതിന് എത്തിചേർന്നിരുന്നത്.

ഡാളസ്സിൽ അനുഭവപ്പെട്ട അതിശൈത്യത്തെ പോലും അവഗണിച്ചു ചടങ്ങിൽ പങ്കെടുത്തവരെ ചെയർമാൻ ഡോ.പ്രസാദ് തോട്ടക്കൂറ അഭിസംബോധന ചെയ്തു. ഫെബ്രുവരി 14 ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനമായി രേഖപ്പെടുത്തുമെന്നും, ഇന്ത്യയുടെ സുരക്ഷിതത്വത്തിനുവേണ്ടി തങ്ങളുടെ ജീവിതം സമർപ്പിച്ചവരെ ഭീകകാക്രമണത്തിലൂടെ ബാധിച്ചത് അപലപനീയമാണെന്നും ഡോക്ടർ പ്രസാദ് പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. യു.എസ്. കോൺഗ്രസ് അംഗങ്ങൾക്ക് ഇതേകുറിച്ചു ട്വിറ്റർ സന്ദേശം അയച്ചതായി ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിൽ ബോർഡ്അംഗം അരുൺ അഗർവാൾ അറിയിച്ചു. അമ്പതിലധികം കോൺഗ്രസ് അംഗങ്ങൾ സംഭവത്തെ അപലപിച്ചതായും, സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ജോൺ, കമാൽ, ഹരി, ജോൺ, അക്രം തുടങ്ങിയവർ അനുശോചന സന്ദേശം നൽകി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാല്പതു ജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കാൻഡിൽ ലൈറ്റ് വിജിലും സംഘടിപ്പി്ച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP