Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാഹനാപകടത്തിൽ മരിച്ച രമേഷിന്റെ കുടുംബം സഹായം അഭ്യർത്ഥിക്കുന്നു

വാഹനാപകടത്തിൽ മരിച്ച രമേഷിന്റെ കുടുംബം സഹായം അഭ്യർത്ഥിക്കുന്നു

പി.പി. ചെറിയാൻ

കാലിഫോർണിയ: ഭാര്യയും മക്കളും ഉൾപ്പെടെ വിനോദയാത്രക്ക് പുറപ്പെട്ട ഭർത്താവ് രമേഷ് വാഹനം ഇടിച്ച് മരിച്ചതിനെ തുടർന്ന് അനാഥരായ കുടുംബാംഗങ്ങൾ 'ഗൊ ഫണ്ട് ഫോർമി' യുടെ സഹായമഭ്യർത്ഥിച്ചു.

കുടുംബത്തിന്റെ ഏകവരുമാന മാർഗമായ പിതാവിന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് വിദ്യാർത്ഥികളുടെ പഠനത്തിനു മറ്റുമായിട്ടാണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.ഫെബ്രുവരി 17നായിരുന്നു അപകടം. യാത്രക്കിടയിൽ പ്രകൃതി സൗന്ദര്യം ഒപ്പിയെടുക്കുന്നതിനിടയിൽ മറ്റൊരു വാഹനം രമേഷിനെ ഇടിച്ചിടുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. ഭാര്യ ശൈലജ, എട്ടുവയസ്സുള്ള രുദ്ര, അഞ്ചുവയസ്സുള്ള മീനാക്ഷി, ഭാര്യാപിതാവ് എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം.

സംഘടനകളോ, വ്യക്തികളോ സംഭാവന നൽകുവാൻ താൽപര്യപ്പെടുന്നുവെങ്കിൽ http:// www. gofundme.com/sylaga-ramesh-friend-amp-family. അയച്ചുകൊടുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇന്ത്യൻ സമൂഹത്തിൽ നിന്നും കാര്യമായ സഹായം ലഭിക്കുന്നുണ്ട്. 150,000 ഡോളറാണ് ലക്ഷ്യമിടുന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP